ടി20 ലോകകപ്പ്: ആർച്ചറിനെ പൂട്ടാൻ ഇന്ത്യ, സൂര്യയുടെ പക്കലുണ്ട് രണ്ട് ഉത്തരങ്ങള്‍

Published : Mar 05, 2026, 03:51 PM IST
Sanju Samson

Synopsis

ജോഫ്ര ആര്‍ച്ചര്‍ വേഴ്‌സസ് സഞ്ജു സാംസണ്‍. ടി20 ലോകകപ്പിലെ ഇന്ത്യ-ഇംഗ്ലണ്ട് സെമി ഫൈനലിന് മുന്നോടിയായുള്ള പ്രധാന ച‍ര്‍ച്ച ഇതാണ്. കാരണം ഇരുവരും തമ്മിലുള്ള ഭൂതകാലം തന്നെ

ജോഫ്ര ആര്‍ച്ചര്‍ വേഴ്‌സസ് സഞ്ജു സാംസണ്‍. ട്വന്റി 20 ലോകകപ്പിലെ ഇന്ത്യ-ഇംഗ്ലണ്ട് സെമി ഫൈനലിന് മുന്നോടിയായുള്ള പ്രധാന ച‍ര്‍ച്ച ഇതാണ്. കാരണം, ആ‍ര്‍ച്ചറിന്റെ വേഗപന്തുകള്‍ സഞ്ജുവിനെ വീഴ്ത്തിയിട്ടുണ്ട് എന്നതുതന്നെ. പക്ഷേ ആ‍ര്‍ച്ചറിന്റെ മൂ‍ര്‍ച്ച കുറയ്ക്കാനുള്ള മരുന്ന് ഇന്ത്യയുടെ കയിലുണ്ട്.

അഭിഷേക് ശ‍ര്‍മയും തിലക് വര്‍മയുമാണ് ആര്‍ച്ചറിന്റെ തീയുണ്ടകളെ നിഷ്പ്രഭമാക്കാനുള്ള സൂര്യകുമാര്‍ യാദവിന്റെ ആയുധങ്ങള്‍. സഞ്ജുവിന് നേര്‍വിപരീതമാണ് ഇരുവരുടേയും അര്‍ച്ചറിനെതിരായ റെക്കോര്‍ഡ്. സഞ്ജു ആര്‍ച്ചറിന്റെ 23 പന്തുകള്‍ നേരിട്ടു, 25 റണ്‍സ്, മൂന്ന് തവണ പുറത്തായി. 

കഴിഞ്ഞ വർഷം ജനുവരി ഫെബ്രുവരി മാസങ്ങളിലായി നടന്ന പരമ്പരയിലായിരുന്നു ഇത്. സഞ്ജുവിന്റെ ദുർബലതകള്‍ ക്രിക്കറ്റ് ലോകത്തിന് സുപരിചിതമാക്കിയതില്‍ മുഖ്യപങ്ക് ആർച്ചറിനുണ്ടായിരുന്നു.

എന്നാല്‍ അഭിഷേകിന്റേയും തിലക് വർമയുടേയും മുന്നില്‍ ഇതുവരെ ആധിപത്യത്തോടെ പന്തെറിയാൻ ആർച്ചറിന്റെ ‍കൈകള്‍ക്കായിട്ടില്ല.

ആര്‍ച്ചറിനെതിരായ അഭിഷേകിന്റെ സ്ട്രൈക്ക് റേറ്റ് 184 ആണ്. 33 പന്തില്‍ അടിച്ചുകൂട്ടിയത് 61 റണ്‍സ്. വലം കയ്യൻ പേസറിനോട് ഒരു ദയയും കാണിക്കാൻ തയാറായിട്ടില്ല തിലക് വര്‍മ. 16 പന്തില്‍ 36 റണ്‍സ്. തിലകിന്റെ പ്രഹരശേഷി 225 ആണ്.

ഇരുവരേയും തന്റെ അന്താരാഷ്ട്ര കരിയറില്‍ ഒരു തവണ പോലും മടക്കാനും ആര്‍ച്ചറിന് സാധിച്ചിട്ടില്ല. വാംഖഡയില്‍ തീപാറുമെന്ന് ചുരുക്കം.

Powered By:

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'എനിക്ക് വീട്ടില്‍ പോണം', ഇന്ത്യയിൽ കുടുങ്ങി വെസ്റ്റ് ഇൻഡീസ് ടീം; സഹായം അഭ്യർത്ഥിച്ച് പരിശീലകന്‍ ഡാരൻ സമി
ടി20 ലോകകപ്പ്: ഒരിക്കല്‍ക്കൂടി ദക്ഷിണാഫ്രിക്ക, മാർക്രത്തിനും സംഘത്തിനും പിഴച്ചതെവിടെ?