ന്യൂസിലൻഡ് നിസാരല്ല, ടി20 ലോകകപ്പിലെ ഇന്ത്യയുടെ തല അരിയുന്നവർ; ചരിത്രം തിരുത്തുമോ സൂര്യ?

Published : Mar 07, 2026, 02:53 PM IST
New Zealand

Synopsis

ലോകകപ്പിന്റെ ഇന്നോളമുള്ള ചരിത്രം നോക്കിയാല്‍ ഇന്ത്യക്ക് കീഴടക്കാൻ കഴിയാത്ത രണ്ടേ രണ്ട് ടീമുകളെയുള്ളു. ഒന്ന് ശ്രീലങ്ക, രണ്ട് ന്യൂസിലൻഡ്. ഫൈനലിലെ എതിരാളികള്‍

ന്യൂസിലൻഡ്, അത് അത്ര എളുപ്പമല്ല ഇന്ത്യക്ക്. പ്രത്യേകിച്ചും ടി20 ലോകകപ്പുകളില്‍. ഇങ്ങനെ പറയാൻ കാരണമുണ്ട്.

ലോകകപ്പിന്റെ ഇന്നോളമുള്ള ചരിത്രം നോക്കിയാല്‍ ഇന്ത്യക്ക് കീഴടക്കാൻ കഴിയാത്ത രണ്ടേ രണ്ട് ടീമുകളെയുള്ളു. ഒന്ന് ശ്രീലങ്ക, രണ്ട് ന്യൂസിലൻഡ്. ഫൈനലിലെ എതിരാളികള്‍.

പ്രഥമ ലോകകപ്പിലാണ് ആദ്യമായി നേർക്കുനേര്‍ വരുന്നത്. ഡാനിയല്‍ വെട്ടോറിയുടെ സംഘത്തിനോട് ധോണിപ്പട തോല്‍ക്കുന്നത് 10 റണ്‍സിന്. 191 ആയിരുന്നു വിജയലക്ഷ്യം. ഇന്ത്യയുടെ പോരാട്ടം അന്ന് 180ല്‍ അവസാനിക്കുകയായിരുന്നു.

2016 എഡിഷനിലെ മറക്കാനാകില്ല. നാഗ്‌പൂരില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഇന്ത്യ തകർന്നടിഞ്ഞു. 127 റണ്‍സ് പിന്തുടരവെ കേവലം 79ന് ഓള്‍ ഔട്ട്. അന്ന് രണ്ടക്കം കടന്നത് കോഹ്‌ലിയും ധോണിയും അശ്വിനും മാത്രം. ബാറ്റിങ് ലൈനപ്പിലെ അഴിച്ചുപളികളടക്കം അന്ന് തിരിച്ചടിയായി.

2021ലും ഇന്ത്യക്ക് മേല്‍ സമ്പൂർണ ആധിപത്യമായിരുന്നു കിവീസിന്. സൂപ്പർ 12ല്‍ ഇന്ത്യയെ 110ലൊതുക്കി. കേവലം 87 പന്തില്‍ വില്യംസണിന്റെ പിള്ളേർ ജയവും സ്വന്തമാക്കി.

ധോണിക്കും കോഹ്‌ലിക്കും ഒന്നും കഴിയാത്തത് സൂര്യകുമാര്‍ യാദവിന് അഹമ്മദാബാദില്‍ സാധിക്കുമോ. കണ്ട് തന്നെ അറിയാം.

Powered by: 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'ഇന്ത്യന്‍ ആരാധകരുടെ ഹൃദയം തകര്‍ക്കേണ്ടി വന്നാല്‍, അതിനും തയ്യാര്‍'; മിച്ചല്‍ സാന്റ്‌നറുടെ വെല്ലുവിളി
ടി20 ലോകകപ്പ്: മിസ്റ്ററി ഓര്‍ഡിനറിയാകുന്നു, ഫൈനലില്‍ വരുണ്‍ ചക്രവര്‍ത്തിയുടെ ഫോം ആശങ്കയോ?