ടി20 ലോകകപ്പ്: ദക്ഷിണാഫ്രിക്ക ശ്രീലങ്കയ്‌ക്കെതിരെ; എല്ലാ കണ്ണുകളും ക്വിന്റണ്‍ ഡി കോക്കില്‍

By Web TeamFirst Published Oct 30, 2021, 11:00 AM IST
Highlights

വംശവെറിക്കെതിരെ മുട്ടുകുത്തി ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കാതെ വിവാദത്തിലായ ഡി കോക്ക് ദക്ഷിണാഫ്രിക്കന്‍ (South Africa) ടീമില്‍ തിരിച്ചെത്താനാണ് സാധ്യത.
 

ഷാര്‍ജ: ടി20 ലോകകപ്പില്‍ (T20 World Cup) ശ്രീലങ്കയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടുമ്പോള്‍ എല്ലാ കണ്ണുകളും ക്വിന്റണ്‍ ഡി കോക്കിലാണ് (Quinton De Kock). വംശവെറിക്കെതിരെ മുട്ടുകുത്തി ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കാതെ വിവാദത്തിലായ ഡി കോക്ക് ദക്ഷിണാഫ്രിക്കന്‍ (South Africa) ടീമില്‍ തിരിച്ചെത്താനാണ് സാധ്യത. തന്റെ തീരുമാനത്തില്‍ ഖേദം പ്രകടിപ്പിച്ച ഡി കോക്ക് തുടര്‍ന്നും രാജ്യത്തിനായി കളിക്കണമെന്ന് പറഞ്ഞിരുന്നു.

ടി20 ലോകകപ്പ്: ദക്ഷിണാഫ്രിക്ക- ശ്രീലങ്ക, ഇംഗ്ലണ്ട്- ഓസ്‌ട്രേലിയ; ഇന്ന് വമ്പന്‍ മത്സരങ്ങള്‍

വെസ്റ്റ് ഇന്‍ഡീസിനെതിരായ (West Indies) മത്സരത്തില്‍ നിന്ന് അപ്രതീക്ഷിതമായി പിന്‍മാറിയ ക്വിന്റണ്‍ ഡി കോക്ക് ഒറ്റ ദിവസം കൊണ്ടാണ് വിവാദ നായകനായി മാറിയത്. വംശീയതക്കെതിരെ മുട്ടുകുത്തി ഐക്യദാഡ്യം പ്രകചടിപ്പിക്കാനുള്ള ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയുടെ തീരുമാനം ഡി കോക്ക് തള്ളുകയായിരുന്നു. 

അവരുടെ ലക്ഷ്യം വിക്കറ്റെടുലല്ല, മികച്ച ഇക്കോണമി, ജഡേജക്കും അശ്വിനുമെതിരെ തുറന്നടിച്ച് മഞ്ജരേക്കര്‍

വിമര്‍ശനങ്ങള്‍ ശക്തമായതോടെ വ്യക്തി സ്വാതന്ത്രത്തില്‍ കൈ കടത്തിയതിനാലാണ് ക്രിക്കറ്റ് ബോഡിന്റെ നിര്‍ദേശം തള്ളിയതെന്ന വിശദീകരണവുമായി താരം രംഗത്തെത്തി. തന്റെ കുടുംബത്തിലും കറുത്ത വഗ്ഗക്കാരുണ്ടെന്നും താന്‍ മുട്ടുകുത്തി ഐക്യദാഡ്യം പ്രകടിപ്പിക്കാന്‍ തയ്യാറാമെന്നും ദക്ഷിണാഫ്രിക്കന്‍ മുന്‍ നായകന്‍ പറഞ്ഞു. 

കളി നിര്‍ത്തി കയറിപ്പോയ പൊള്ളാര്‍ഡ് തിരിച്ചുവന്ന് സിക്‌സടിച്ചു, തന്ത്രപരമായ നീക്കമെന്ന് ആരാധകര്‍

ടീമില്‍ ഉള്‍പ്പെടുത്തിയാല്‍ മുട്ടുകുത്തിയുള്ള ഐക്യദാര്‍ഡ്യ പ്രകടനത്തില്‍ ഡി കോക്ക് പങ്കെടുക്കും. മുട്ടുകുത്തി നില്‍ക്കാനുള്ള നിര്‍ദേശം നേരത്തെ നല്‍കണമായിരുന്നുവെന്നും തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ ദൗഭാഗ്യകരമാമെന്നും ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡും വ്യക്തമാക്കിയതോടെ ഡി കോക്കിന്റെ തിരിച്ചുവരവിന് തടസങ്ങളില്ലാതായി.

click me!