Asianet News MalayalamAsianet News Malayalam

ടി20 ലോകകപ്പ്: ദക്ഷിണാഫ്രിക്ക- ശ്രീലങ്ക, ഇംഗ്ലണ്ട്- ഓസ്‌ട്രേലിയ; ഇന്ന് വമ്പന്‍ മത്സരങ്ങള്‍

ആദ്യ മത്സരത്തില്‍ വിവാദ തീരുമാനത്തോടെ വിട്ടുനിന്ന ക്വിന്റണ്‍ ഡി കോക്ക് (Quinton De Kock) ദക്ഷിണാഫ്രിക്കന്‍ ടീമില്‍ തിരിച്ചെത്തിയേക്കും.
 

T20 World Cup Australia takes England today in Dubai
Author
Sharjah - United Arab Emirates, First Published Oct 30, 2021, 10:40 AM IST

ഷാര്‍ജ: ടി20 ലോകകപ്പില്‍ (T20 World Cup) ഇന്ന് രണ്ട് മത്സരങ്ങള്‍. ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക, ശ്രീലങ്കയെ (SAvSL) നേരിടും. ഷാര്‍ജയില്‍ (Sharjah Cricket Stadium) മൂന്നരയ്ക്കാണ് മത്സരം. ഓരോ ജയവും ഓരോ തോല്‍വിയുമുള്ള ഇരുടീമിനും സെമി പ്രതീക്ഷ നിലനിര്‍ത്താന്‍ ജയം അനിവാര്യമാണ്. 

ആദ്യ മത്സരത്തില്‍ വിവാദ തീരുമാനത്തോടെ വിട്ടുനിന്ന ക്വിന്റണ്‍ ഡി കോക്ക് (Quinton De Kock) ദക്ഷിണാഫ്രിക്കന്‍ ടീമില്‍ തിരിച്ചെത്തിയേക്കും. ഇരുടീമും ട്വന്റി 20 ലോകകപ്പില്‍ മൂന്ന് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. 2012ലും 2016ലും ദക്ഷിണാഫ്രക്ക ജയിച്ചപ്പോള്‍, 2014ല്‍ ജയം ശ്രീലങ്കയ്‌ക്കൊപ്പം ആയിരുന്നു.

ഇന്നത്തെ രണ്ടാം മത്സരം വമ്പന്‍ പോരാട്ടമാണ്. ഇംഗ്ലണ്ട് രാത്രി ഏഴരയ്ക്ക് ദുബായില്‍ ഓസ്‌ട്രേലിയയെ നേരിടും. ആദ്യ രണ്ടുകളിയും ജയിച്ചാണ് ഇംഗ്ലണ്ടും ഓസീസും നേര്‍ക്കുനേര്‍വരുന്നത്. ഗ്രൂപ്പ് ചാംപ്യന്‍മാരെ നിശ്ചയിക്കുന്ന പോരാട്ടംകൂടിയായിരിക്കും ഇത്. 

2010ന് ശേഷം ആദ്യമായാണ് ഇംഗ്ലണ്ടും ഓസീസും ട്വന്റി 20 ലോകകപ്പില്‍ ഏറ്റുമുട്ടുന്നത്. ഇരുടീമിലും മാറ്റത്തിന് സാധ്യതയുണ്ട്. ടോസ് നേടുന്നവര്‍ രണ്ടാമതൊന്ന് ആലോചിക്കാതെ ബൗളിംഗ് തിരഞ്ഞെടുക്കും.

Follow Us:
Download App:
  • android
  • ios