ഹാര്‍ദിക്കിന് പകരം ഷാര്‍ദുല്‍ ഠാക്കൂറിനെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് വാദിക്കുന്നവരുണ്ട്. എന്തായാലും ഹാര്‍ദിക് വരും മത്സരത്തില്‍ കളിക്കുമോ ഇല്ലയോ എന്നുള്ളത് ഇന്നോ നാളെയോ തീരുമാനമാവും. 

ദില്ലി: ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഏറ്റവും വലിയ തലവേദനയാണ് ഹാര്‍ദിക് പാണ്ഡ്യയുടെ ഫോം. പന്തെറിയാനോ ഹാര്‍ദിക്കിന് സാധിക്കുന്നില്ല. ബാറ്റിംഗിലാണെങ്കില്‍ മോശം ഫോമും. ഹാര്‍ദിക്കിന് പകരം ഷാര്‍ദുല്‍ ഠാക്കൂറിനെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് വാദിക്കുന്നവരുണ്ട്. എന്തായാലും ഹാര്‍ദിക് വരും മത്സരത്തില്‍ കളിക്കുമോ ഇല്ലയോ എന്നുള്ളത് ഇന്നോ നാളെയോ തീരുമാനമാവും. ഇതിനിടെ പുറത്തുവന്ന് മറ്റൊരു റിപ്പോര്‍ട്ടാണ് ക്രിക്കറ്റ് ലോകത്തെ രണ്ട് തട്ടിലാക്കിയിരിക്കുന്നത്. പാണ്ഡ്യയെ ടീമില്‍ പിടിച്ചുനിര്‍ത്തിയത് മെന്ററായ ധോണിയാണെന്നുള്ളതാണ് ആ വാര്‍ത്ത. 

ടി20 ലോകകപ്പ്: 'അവര്‍ക്ക് ടീമില്‍ കളിക്കാനുള്ള യോഗ്യതയില്ല'; രണ്ട് ഇന്ത്യന്‍ കളിക്കാര്‍ക്കെതിരെ മുന്‍ താരം

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി ഹാര്‍ദിക് പന്തെറിഞ്ഞിരുന്നില്ല. പന്തെറിയാത്ത ഹാര്‍ദിക്കിനെ വേണ്ടെന്നായിരുന്നു സെലക്റ്റര്‍മാരുടെ തീരുമാനം. എന്നാല്‍ ധോണിയുടെ ആവശ്യപ്രകാരം താരത്തെ ടീമില്‍ നിലനിര്‍ത്തുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ പുറത്തുവിടുന്നു. ഹാര്‍ദിക്കിന്റെ ഫിനിഷിംഗ് കഴിവാണ് ധോണി ചൂണ്ടിക്കാട്ടിയത്. ധോണിയുടെ ആവശ്യം സെലക്റ്റര്‍മാര്‍ അംഗീകരിക്കുകയായിരുന്നു. ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ചാണ് ദേശീയ മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്്തിരിക്കുന്നത്. 

ടി20 ലോകകപ്പ്: 'എനിക്കിവിടെ സ്വാധീനം ചെലുത്താനാവും'; ഇന്ത്യയെ വിറപ്പിക്കാന്‍ കിവീസിന്റെ വേഗക്കാരന്‍

ഫിറ്റ്നസുള്ള ഒരു കളിക്കാരന് അവസരം നിഷേധിക്കപ്പെടുന്നു. ടീമിന് ഉപകാരപ്പെടാത്ത ഫിറ്റ്നസ് ഇല്ലാത്ത താരത്തെ കളിപ്പിക്കുന്നു. അത് ശരിയല്ല, ബിസിസിഐ വൃത്തങ്ങള്‍ പറയുന്നു. കഴിഞ്ഞ ആറ് മാസമായി ഹര്‍ദിക്കിന്റെ കായികക്ഷമതയില്‍ അഭ്യൂഹങ്ങളുണ്ട്. അതേസമയം ഹാര്‍ദിക് കളിക്കുമോ എന്നുള്ള ഇന്നോ നാളെയോ അറിയാന്‍ കഴിയും. 

ടി20 ലോകകപ്പ്: 'ഇന്ത്യ കപ്പുയര്‍ത്തില്ലെന്ന് കരുതുന്നത് മണ്ടത്തരം'; മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്റെ വാക്കുകള്‍

ഞായറാഴ്ച്ച ന്യൂസിലന്‍ഡിനെതിരെ നിര്‍ണായക മത്സരത്തിന് ഇറങ്ങുകയാണ് ഇന്ത്യ. ഇതിനിടെ ഹാര്‍ദിക് നെറ്റ്‌സില്‍ പന്തെറിഞ്ഞുവെന്നുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. താരത്തിന് പൂര്‍ണ കായികക്ഷമതയോടെ പന്തെറിയാന്‍ കഴിയുമെങ്കില്‍ മാത്രമേ ടീമില്‍ ഉള്‍പ്പെടുത്തൂ. അതുകൊണ്ടുതന്നെ താരത്തിന്റെ പരിശീലനം നിരീക്ഷിച്ച് വരികയാണ്.