ടി20 ലോകകപ്പ്: കിരീടം നിലനിലനിര്‍ത്താന്‍ വിന്‍ഡീസ് ഇന്നിറങ്ങുന്നു; പകയോടെ ഇംഗ്ലണ്ട്

By Web TeamFirst Published Oct 23, 2021, 11:34 AM IST
Highlights

പൊള്ളാര്‍ഡ്, ബ്രാവോ, റസല്‍ എന്നിവരുടെ സാന്നിധ്യമാണ് വിന്‍ഡീസിനെ അപകടകാരികളാക്കുന്നത്. 2016ലെ ഫൈനലില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാണ് വെസ്റ്റ് ഇന്‍ഡീസ് കിരീടം നേടുന്നത്. 

ദുബായ്: ട്വന്റി ലോകകപ്പില്‍ നിലവിലെ ചാംപ്യന്മാരായ വെസ്റ്റ് ഇന്‍ഡീസ് (West Indies) ഇന്ന് ആദ്യ മത്സരത്തിനിറങ്ങും. രാത്രി ഏഴരയ്ക്ക് തുടങ്ങുന്ന കളിയില്‍ ഇംഗ്ലണ്ടാണ് (England) എതിരാളികള്‍. ദുബായിലാണ് ചാംപ്യന്മാരുടെ പോര്. ട്വന്റി 20 ക്രിക്കറ്റിലെ അതികായര്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ ആവേശം ഇരട്ടിയാകുമെന്നുറപ്പ്. 

ടി20 ലോകകപ്പ്: ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ആത്മുവിശ്വാസത്തില്‍; ഓസീസിന് പ്രതിസന്ധികളേറെ

വിന്‍ഡീസ് ബാറ്റര്‍മാര്‍ ക്രീസിലുറച്ചാല്‍ ഇംഗ്ലീഷ് ബൗളര്‍മാരുടെ ശവപ്പറമ്പറാവും ദുബായ് ക്രിക്കറ്റ് സ്റ്റേഡിയം. 41 വയസ്സായെങ്കിലും എതിരാളികളെ ഒറ്റയ്ക്ക് തകര്‍ക്കുന്ന യുണിവേഴ്‌സ് ബോസ് ക്രിസ് ഗെയിലിനൊപ്പം (Chris Gayle) എവിന്‍ ലൂയിസ് (Evin Lewis), ലെന്‍ഡ്ല്‍ സിമണ്‍സ്, നിക്കോളാസ് പുരാന്‍ (Nicholas Pooran), ഷിംറോണ്‍ ഹെറ്റ്‌മെയര്‍, കെയ്‌റോണ്‍ പൊള്ളാര്‍ഡ് (Kieron Pollard), ആന്ദ്രേ റസല്‍ (Andre Russell), ഡ്വയിന്‍ ബ്രാവോ എന്നിവരില്‍ രണ്ടുപേരെങ്കിലും റണ്ണടിച്ചാല്‍ വിന്‍ഡീസിന്റെ സ്‌കോര്‍ഡ് ബോര്‍ഡ് പറപറക്കും. 

കോലിയെയും രോഹിത്തിനെയും തുടക്കത്തിലേ വീഴ്ത്താന്‍ പാക് ബൗളര്‍മാര്‍ക്ക് തന്ത്രം ഉപദേശിച്ച് മുന്‍ താരം

ജേസണ്‍ റോയ് (Jason Roy), ജോസ് ബട്‌ലര്‍ (Jos Buttler), ജോണി ബെയ്ര്‍‌സ്റ്റോ, മോയീന്‍ അലി (Moeen Ali) എന്നിവരിലാണ് ഇംഗ്ലണ്ടിന്റെ റണ്‍പ്രതീക്ഷ. നായകന്‍ ഓയിന്‍ മോര്‍ഗനും ഡേവിഡ് മലാനും ഫോമിന്റെ ഏഴയലത്തല്ല. ബെന്‍ സ്റ്റോക്‌സ്, സാം കറണ്‍, ജോഫ്ര ആര്‍ച്ചര്‍ എന്നിവരുടെ അഭാവവും ഇംഗ്ലണ്ടിന് തിരിച്ചടി. ബൗളിംഗ് കരുത്ത് ഒപ്പത്തിനൊപ്പം. സ്പിന്നര്‍മാരായ മോയിന്‍ അലിയുടെയും, ആദില്‍ റഷീദിന്റെയും സ്‌പെല്‍ നിര്‍ണായകമാവും.

അയാള്‍ ഇന്ത്യയുടെ ഇന്‍സമാം, കോലിയേക്കാള്‍ കേമനെന്നും അക്തര്‍

പൊള്ളാര്‍ഡ്, ബ്രാവോ, റസല്‍ എന്നിവരുടെ സാന്നിധ്യമാണ് വിന്‍ഡീസിനെ അപകടകാരികളാക്കുന്നത്. 2016ലെ ഫൈനലില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാണ് വെസ്റ്റ് ഇന്‍ഡീസ് കിരീടം നേടുന്നത്. ദുബായില്‍ വിന്‍ഡീസ് ഇതുവരെ ജയിച്ചിട്ടില്ല. കളിച്ച രണ്ട് മത്സരത്തിലും വിന്‍ഡീസ് തോറ്റു.  ഇംഗ്ലണ്ട് ദുബായില്‍ കളിച്ചത് ആറ് മത്സരങ്ങളില്‍. നാല് ജയം. രണ്ട് തോല്‍വി.

click me!