Asianet News MalayalamAsianet News Malayalam

ടി20 ലോകകപ്പ്: ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ആത്മവിശ്വാസത്തില്‍; ഓസീസിന് പ്രതിസന്ധികളേറെ

നിലവിലെ ഫോമില്‍ ഓസ്‌ട്രേലിയക്ക് ആശങ്കയും ദക്ഷിണാഫ്രിക്കയ്ക്ക് (SAvAUS) ആത്മവിശ്വാസവും കൂടും. കഴിഞ്ഞ 10 ടി20 മത്സരങ്ങളില്‍ എട്ടിലും തോറ്റാണ് ഓസ്‌ട്രേലിയ ലോകകപ്പിനെത്തുന്നത്.

T20 World Cup Australia takes confident South Africa today
Author
Abu Dhabi - United Arab Emirates, First Published Oct 23, 2021, 10:50 AM IST

അബുദാബി: ടി20 ലോകകപ്പിന്റെ (T20 World Cup) ഉദ്ഘാടന മത്സരത്തില്‍ ആദ്യ കിരീടം തേടിയിറങ്ങുന്ന ഓസ്‌ട്രേലിയയും (Australia) ദക്ഷിണാഫ്രിക്കയും (South Africa) നേര്‍ക്കുനേര്‍. വൈകീട്ട് 3.30ന് അബുദാബിയിലാണ് മത്സരം. നിലവിലെ ഫോമില്‍ ഓസ്‌ട്രേലിയക്ക് ആശങ്കയും ദക്ഷിണാഫ്രിക്കയ്ക്ക് (SAvAUS) ആത്മവിശ്വാസവും കൂടും. കഴിഞ്ഞ 10 ടി20 മത്സരങ്ങളില്‍ എട്ടിലും തോറ്റാണ് ഓസ്‌ട്രേലിയ ലോകകപ്പിനെത്തുന്നത്.

കോലിയെയും രോഹിത്തിനെയും തുടക്കത്തിലേ വീഴ്ത്താന്‍ പാക് ബൗളര്‍മാര്‍ക്ക് തന്ത്രം ഉപദേശിച്ച് മുന്‍ താരം

വെസ്റ്റ് ഇന്‍ഡീസിനോടും (West Indies) ബംഗ്ലാദേശിനോടും (Bangladesh) പരമ്പര നഷ്ടം. സന്നാഹമത്സരത്തില്‍ ഇന്ത്യയോടും തോറ്റു. ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ (David Warner) മങ്ങിയ ഫോമും ആരോണ്‍ ഫിഞ്ചിന്റെ (Aaron Finch) സംഘത്തിന് പ്രതിസന്ധിയാണ്. ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ (Glenn Maxwell) വെടിക്കെട്ടില്‍ ഏറെ പ്രതീക്ഷയും. ദക്ഷിണാഫ്രിക്കയാകട്ടെ മിന്നും ഫോമില്‍. അയര്‍ലന്‍ഡിനെയും വെസ്റ്റ് ഇന്‍ഡീസിനെയും ശ്രീലങ്കയെയും തോല്‍പ്പിച്ചാണ് തെംപ ബാവുമയും സംഘവും ലോകകിരീടം തേടിയിറങ്ങുന്നത്.
    
അയാള്‍ ഇന്ത്യയുടെ ഇന്‍സമാം, കോലിയേക്കാള്‍ കേമനെന്നും അക്തര്‍

സന്നാഹമത്സരത്തില്‍ അഫ്ഗാനിസ്ഥാനെയും പാകിസ്ഥാനെയും തകര്‍ത്ത് ആത്മവിശ്വാസം ഇരട്ടിയാക്കി. എന്നാല്‍ മുന്‍നായകനും ഓപ്പണറുമായ ക്വിന്റണ്‍ ഡി കോക്കിന്റെ മോശം ഫോം തിരിച്ചടി. രണ്ട് സന്നാഹമത്സരത്തിലും രണ്ടക്കം കാണാതെയാണ് ഡി കോക്ക് പുറത്തായത്. കാഗിസോ റബാഡയ്ക്കും നല്ലകാലമല്ല. അബുദാബിയിലേത് സ്പിന്നര്‍മാര്‍ക്ക് ആനുകൂല്യം കിട്ടുന്ന പിച്ചാകുമെന്നതിനാല്‍ ഒന്നാം നമ്പര്‍ ബൗളറായ തബ്രൈസ് ഷംസിയില്‍ നിന്ന് ഏറെ പ്രതീക്ഷിക്കാം. 

മകളെ കണ്ടിട്ട് 135 ദിവസം, ബയോ ബബ്ബിളിള്‍ മനം മടുത്ത് ജയവര്‍ധനെ ലങ്കന്‍ ടീം ക്യാംപ് വിട്ടു

142 ആണ് അബുദാബിയിലെ ശരാശരി ആദ്യ ഇന്നിങ്‌സ് സ്‌കോര്‍. പിന്തുടരുന്ന ടീമിന് ജയസാധ്യത കൂടുതലെന്ന് കണക്കുകള്‍. ഓസീസും ദക്ഷിണാഫ്രിക്കയും പരസ്പരം ഏറ്റുമുട്ടിയ 21 കളികളില്‍ പക്ഷേ കംഗാരുക്കള്‍ക്ക് നേരിയ മേല്‍ക്കൈ ഉണ്ട്. 13 മത്സരങ്ങളില്‍ ഓസ്‌ട്രേലിയയും എട്ടില്‍ ദക്ഷിണാഫ്രിക്കയും ജയിച്ചു. ലോകകപ്പില്‍ ഒരേയൊരു തവണ ഏറ്റുമുട്ടിയപ്പോഴും ജയം ഓസീസിനൊപ്പം നിന്നു.

Follow Us:
Download App:
  • android
  • ios