Latest Videos

T20 World Cup| ആഡം സാംപയ്ക്ക് അഞ്ച് വിക്കറ്റ്; ഓസീസിനെതിരെ ബംഗ്ലാദേശ് തകര്‍ന്നു

By Web TeamFirst Published Nov 4, 2021, 5:08 PM IST
Highlights

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ബംഗ്ലാദേശ് ആഡം സാംപയുടെ അഞ്ച് വിക്കറ്റ് പ്രകടനത്തിന് മുന്നില്‍ തകര്‍ന്നുവീഴുകയായിരുന്നു. 19 റണ്‍സെടുത്ത ഷമീം ഹുസൈനാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. 

ദുബായ്: ടി2 ലോകകപ്പില്‍ (T20 World Cup) ബംഗ്ലാദേശിനെതിരായ മത്സത്തില്‍ ഓസ്‌ട്രേലിയക്ക് 74 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ബംഗ്ലാദേശ് ആഡം സാംപയുടെ അഞ്ച് വിക്കറ്റ് പ്രകടനത്തിന് മുന്നില്‍ തകര്‍ന്നുവീഴുകയായിരുന്നു. 19 റണ്‍സെടുത്ത ഷമീം ഹുസൈനാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. 

ഷമീമിന് പുറമെ മുഹമ്മദ് നയിം (17), മഹ്മുദുള്ള (16) എന്നിവര്‍ മാത്രമാണ് രണ്ടക്കം കണ്ട മറ്റു ബാറ്റ്‌സ്മാന്‍മാര്‍. ലിറ്റണ്‍ ദാസ് (0), സൗമ്യ സര്‍ക്കാര്‍ (5), മുഷ്ഫിഖുര്‍ റഹീം (1), അഫീഫ് ഹുസൈന്‍ (0), മഹേദി ഹസന്‍ (0), മുസ്തഫിസുര്‍ റഹ്മാന്‍ (4), ഷൊറിഫുല്‍ ഇസ്ലാം (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ടസ്‌കിന്‍ അഹമ്മദ് (6) പുറത്താവാതെ നിന്നു.

സാംപയ്ക്ക് പുറമെ മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഗ്ലെന്‍ മാക്‌സവെല്ലിന് ഒരു വിക്കറ്റുണ്ട്. നേരത്തെ, ടോസ് നേടിയ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് ബംഗ്ലാദേശിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായ ടീമാണ് ബംഗ്ലാദേശ്. ഓസ്ട്രേലിയക്കാവട്ടെ ഇന്ന് ജയിച്ചാല്‍ സെമി ഫൈനല്‍ പ്രതീക്ഷകള്‍ സജീവമാക്കാം. ദക്ഷിണാഫ്രിക്കയോടാണ് ഓസ്ട്രേലിയക്ക് മത്സരിക്കേണ്ടത്.

ഒരു മാറ്റവുമായിട്ടാണ് ഓസ്ട്രേലിയ ഇറങ്ങുന്നത്. അഷ്ടണ്‍ അഗറിന് പകരം മിച്ചല്‍ മാര്‍ഷ് ടീമിലെത്തി. ബംഗ്ലാദേശും ഒരു മാറ്റം വരുത്തി. മുസ്തഫിസുര്‍ റഹ്മാന്‍ തിരിച്ചെത്തിയപ്പോള്‍ നസും പുറത്തായി.

ഓസ്ട്രേലിയ: ഡേവിഡ് വാര്‍ണര്‍, ആരോണ്‍ ഫിഞ്ച്, മിച്ചല്‍ മാര്‍ഷ്, സ്റ്റീവന്‍ സ്മിത്ത്, ഗ്ലെന്‍ മാക്സ്വെല്‍, മാര്‍കസ് സ്റ്റോയിനിസ്, മാത്യു വെയ്ഡ്, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ആഡം സാംപ, ജോഷ് ഹേസല്‍വുഡ്.

ബംഗ്ലാദേശ്: മുഹമ്മദ് നയിം, ലിറ്റണ്‍ ദാസ്, സൗമ്യ സര്‍ക്കാര്‍, മുഷ്ഫിഖുര്‍ റഹീം, മഹ്മുദുള്ള, അഫീഫ് ഹുസൈന്‍, ഷമീം ഹുസൈന്‍, മഹേദി ഹസന്‍, ടസ്‌കിന്‍ അഹമ്മദ്, ഷൊറിഫുള്‍ ഇസ്ലാം, മുസ്തഫിസുര്‍ റഹ്മാന്‍.

click me!