
അബുദാബി: കഴിഞ്ഞ ദിവസമാണ് രാഹുല്‍ ദ്രാവിഡിനെ (Rahul Dravid) ഇന്ത്യയുടെ സീനിയര്‍ ടീമിന്റെ പരിശീലകനായി പ്രഖ്യാപിച്ചത്. ഇതിനെ കുറിച്ച് ഇപ്പോഴത്തെ നായകന്‍ വിരാട് കോലി (Virat Kohli) ഒന്നുംതന്നെ സംസാരിച്ചിരുന്നില്ല. രവി ശാസ്ത്രിയും (Ravi Shastri) ഇക്കാര്യത്തില്‍ മൗനം പാലിച്ചു. എന്നാല്‍ ഉപനായകന്‍ രോഹിത് ശര്‍മയ്ക്ക് ദ്രാവിഡിനെ കുറിച്ച് പറയുന്നുണ്ടായിരുന്നു. ലോകകപ്പിന് ശേഷം സ്ഥാനമൊഴിയുന്ന കോലിക്ക് പകരം രോഹിത് ക്യാപ്റ്റനാവുമെന്നാണ് കരുതപ്പെടുന്നത്. അതിനിടെയാണ് രോഹിത്തിന്റെ പ്രസ്താവന.
ഇന്നലെ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിന് ശേഷം സംസാരിക്കുകയായിരുന്നു രോഹിത്. മത്സരത്തിനിടെ ആയിരുന്നതുകൊണ്ടുതന്നെ ദ്രാവിഡ് പരിശീലകനായ കാര്യം രോഹിത് അറിഞ്ഞിരുന്നില്ല. ദ്രാവിഡ് ഇന്ത്യയുടെ പരിശീലകനായി ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടോ എന്നാണ് രോഹിത് ആദ്യം മാധ്യമ പ്രവര്‍ത്തകരോട് ചോദിച്ചത് തന്നെ. അതേയെന്ന് മാധ്യമ പ്രവര്‍ത്തകര്‍ മറുപടി പറഞ്ഞപ്പോള്‍ രോഹിത് ദ്രാവിഡിനെ കുറിച്ച് സംസാരിച്ചു.
അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ കാത്തിരിക്കുകയാണെന്ന് രോഹിത് പറഞ്ഞു. രോഹിത്തിന്റെ വാക്കുകള്‍... ''ദ്രാവിഡ് പരിശീലകനാവുമെന്നുള്ള കാര്യം ഔദ്യോഗികമായോ..? മത്സരത്തില്‍ ആയിരുന്നതുകൊണ്ട് ഒന്നും അറിയാന്‍ കഴിഞ്ഞില്ല. ഇന്ത്യന്‍ ക്രിക്കറ്റിലെ അതികായനാണ് ദ്രാവിഡ്. ടീമിലേക്ക് മറ്റൊരു വേഷത്തില്‍ തിരിച്ചെത്തുന്ന ദ്രാവിഡിന് അഭിനന്ദനങ്ങള്‍. ദ്രാവിഡിനൊപ്പം പ്രവര്‍ത്തിക്കുന്നതിനായി കാത്തിരിക്കുകയാണ്.'' രോഹിത് വ്യക്തമാക്കി.
T20 World Cup| 15 ദിവസത്തെ ഇടവേള പോലുമില്ല; ഇന്ത്യയുടെ പതര്‍ച്ചയ്ക്ക് തിരക്കേറിയ ഷെഡ്യൂളും കാരണമാണ്
ലോകകപ്പിന് ശേഷം ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന പരമ്പരയിലാണ് ദ്രാവിഡ് പരിശീകസ്ഥാനം ഏറ്റെടുക്കുക. ഇതുവരെ നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവനായിരുന്നു ദ്രാവിഡ്. കൂടാതെ ഇന്ത്യയുടെ അണ്ടര്‍ 19, ഇന്ത്യ എ ടീമുകളെ പരിശീലിപ്പിച്ച പരിചയസമ്പത്തും ദ്രാവിഡിനുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!