Syed Mushtaq Ali T20| പൊരുതിയത് സഞ്ജു സാംസണ്‍ മാത്രം; ഗുജറാത്തിനെതിരെ കേരളത്തിന് തോല്‍വി

By Web TeamFirst Published Nov 4, 2021, 3:53 PM IST
Highlights

ടോസ് നഷ്ടപ്പെട്ട്  ബാറ്റിംഗിന് ഇറങ്ങിയ കേരളം നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ ഗുജറാത്ത് 15.3 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.  

ദില്ലി: സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20യില്‍ (Syed Mushtaq Ali T20) ഗുജറാത്തിനെതിരെ (Gujarat) കേരളത്തിന് തോല്‍വി. ആദ്യ മത്സരത്തില്‍ ഒമ്പത് വിക്കറ്റിന്റെ കൂറ്റന്‍ തോല്‍വിയാണ് കേരളം (Keralam) ഏറ്റുവാങ്ങിയത്. ടോസ് നഷ്ടപ്പെട്ട്  ബാറ്റിംഗിന് ഇറങ്ങിയ കേരളം നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ ഗുജറാത്ത് 15.3 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.     

ക്യാപ്റ്റന്‍ പ്രിയങ്ക് പാഞ്ചലിന്റെ (46 പന്തില്‍ 66) ഇന്നിംഗ്‌സാണ് ഗുജറാത്തിനെ വിജയത്തിലേക്ക് നയിച്ചത്. പാഞ്ചലിനെ കെ എം ആസിഫ് (KM Asif) പുറത്താക്കിയെങ്കിലും എസ് ഡി ചൗഹാന്‍ (പുറത്താവാതെ 50), ഉര്‍വില്‍ പട്ടേല്‍ (6) എന്നിവര്‍ 15.3 ഓവറില്‍ ഗുജറാത്തിനെ വിജയത്തിലേക്ക് നയിച്ചു.

T20 World Cup| 15 ദിവസത്തെ ഇടവേള പോലുമില്ല; ഇന്ത്യയുടെ പതര്‍ച്ചയ്ക്ക് തിരക്കേറിയ ഷെഡ്യൂളും കാരണമാണ്

നേരത്തെ, സഞ്ജു സാംസണ്‍ (പുറത്താവാതെ 54) പുറത്തെടുത്ത പ്രകടനം മാത്രമാണ് കേരളത്തിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. 43 പന്തില്‍ രണ്ട് സിക്‌സും മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്. റോബിന്‍ ഉത്തപ്പ (9), മുഹമ്മദ് അസറുദ്ദീന്‍ (13), സച്ചിന്‍ ബേബി (19), ഷറഫുദ്ദീന്‍ (3), വിഷ്ണു വിനോദ് (12) എന്നിവര്‍ നിരാശപ്പെടുത്തി. റോജിത് (9) പുറത്താവാതെ നിന്നു.

കേരളത്തിന്റെ ആദ്യ മത്സരമാണിത്. ബിഹാര്‍, റയില്‍വേസ്, അസം, മധ്യപ്രദേശ് എന്നിവര്‍ക്കെതിരേയും കേരളത്തിന് മത്സരമുണ്ട്. എല്ലാ മത്സരങ്ങളും ഡല്‍ഹിയിലാണ് നടക്കുക. രാജസ്ഥാന്‍ റോയല്‍സ് (ഞമഷമേെവമി ഞീ്യമഹ)െ ക്യാപ്റ്റന്‍ സഞ്ജു സാംസണാണ്  കേരളത്തെ നയിക്കുന്നത്. സഞ്ജു തന്നെയാണ് വിക്കറ്റ് കീപ്പര്‍.

T20 World Cup| ഇന്ത്യ- അഫ്ഗാന്‍ മത്സരത്തില്‍ ഒത്തുകളി ആരോപണം; രൂക്ഷമായി പ്രതികരിച്ച് പാക് ഇതിഹാസങ്ങള്‍
 
കഴിഞ്ഞ തവണയും സഞ്ജുവാണ് നയിച്ചിരുന്നത്. സച്ചിന്‍ ബേബിയാണ് വൈസ് ക്യാപ്റ്റന്‍. കഴിഞ്ഞ വര്‍ഷം ടീമിലുണ്ടായിരുന്ന സീനിയര്‍ താരം എസ് ശ്രീശാന്ത് (S Sreesanth) ഒഴിവാക്കിയിരുന്നു. 20 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. മുന്‍ ഇന്ത്യന്‍ താരം ടിനു യോഹന്നാണ് പരിശീലകന്‍. 

ടൂര്‍ണമെന്റിനുള്ള കേരളത്തിന്റെ മുഴുവന്‍ ടീം: സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), സച്ചിന്‍ ബേബി (വൈസ് ക്യാപ്റ്റന്‍), റോബിന്‍ ഉത്തപ്പ, ജലജ് സക്സേന, മുഹമ്മദ് അസറുദ്ദീന്‍, വിഷ്ണു വിനോദ്, കെ എം ആസിഫ്, ബേസില്‍ തമ്പി, സിജോമോന്‍ ജോസഫ്, വത്സല്‍ ഗോവിന്ദ്, മിഥുന്‍ പി കെ, എസ് മിഥുന്‍, രോഹന്‍ എസ് കുന്നുമ്മേല്‍, രോഹിത് ഗണേഷ്, ഷറഫുദ്ദീന്‍, വിശ്വേശ്വര്‍ സുരേഷ്, മനു കൃഷ്ണ്‍, എം എസ് അഖില്‍, വൈശാഖ് ചന്ദ്രന്‍, അബ്ദുള്‍ ബാസിത്.

റിസര്‍വ് താരങ്ങള്‍: കൃഷ്ണ പ്രസാദ്, അക്ഷയ് കെ സി, ആനന്ദ് ജോസഫ്. 


കേരളത്തിന്റെ മത്സരങ്ങള്‍

04-11-2021 കേരളം- ഗുജറാത്ത്
05-11-2021 കേരളം- ബിഹാര്‍
06-11-2021 കേരളം- റയില്‍വേസ്
08-11-2021 കേരളം- അസം
09-11-2021 കേരളം- മധ്യപ്രദേശ്

click me!