ടി20 ലോകകപ്പ്: ന്യൂസിലന്‍ഡിനെതിരെ ഭുവിയെ കളിപ്പിക്കരുത്; ആവശ്യവുമായി മുന്‍ ഇന്ത്യന്‍ താരങ്ങള്‍

By Web TeamFirst Published Oct 30, 2021, 11:59 AM IST
Highlights

ആദ്യ മത്സരത്തിന് ശേഷം ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. താരത്തിന് വിക്കറ്റെടുക്കാന്‍ കഴിയുന്നില്ലെന്നാണ് പ്രധാന വിമര്‍ശനം. 
 

ദുബായ്: ടി20 ലോകകപ്പില്‍ (T20 World Cup) നാളെ നിര്‍ണായക മത്സരത്തിനിറങ്ങുകയാണ് ഇന്ത്യ. ന്യൂസിലന്‍ഡാണ് (New Zealand) എതിരാളി. മത്സരം പരാജയപ്പെടുന്ന ടീം പിന്നീട് സെമിയിലെത്തുക പ്രയാസമായിരിക്കും. പ്രത്യേകിച്ച് ശേഷിക്കുന്ന മൂന്ന് ടീമുകള്‍ കുഞ്ഞന്മാരാണെന്നിരിക്കെ. ഇന്ത്യ, പാകിസ്ഥാനെതിരെ ആദ്യ മത്സരത്തില്‍ 10 വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. ന്യൂസിലന്‍ഡ് അഞ്ച് വിക്കറ്റിനുമാണ് തോറ്റത്. ആദ്യ മത്സരത്തിന് ശേഷം ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. താരത്തിന് വിക്കറ്റെടുക്കാന്‍ കഴിയുന്നില്ലെന്നാണ് പ്രധാന വിമര്‍ശനം. 

ടി20 ലോകകപ്പ്: ദക്ഷിണാഫ്രിക്ക ശ്രീലങ്കയ്‌ക്കെതിരെ; എല്ലാ കണ്ണുകളും ക്വിന്റണ്‍ ഡി കോക്കില്‍

ഇതിനിടെ ഭുവിയെ ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ ഒഴിവാക്കണമെന്നാണ് സൂചിപ്പിച്ചിരിക്കുകയാണ് മുന്‍ താരങ്ങള്‍. സുനില്‍ ഗാവസ്‌കറും വിരേന്ദര്‍ സെവാഗും അടക്കമുള്ളവരാണ് ഇക്കാര്യം പരോക്ഷമായി ആവശ്യപ്പെടുന്നത്. ഐപിഎല്‍ മുതല്‍ അത്ര നല്ല ഫോമിലല്ല ഭുവനേശ്വര്‍. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി 11 കളിയില്‍നിന്ന് നേടിയത് വെറും 6 വിക്കറ്റ് മാത്രം. പിന്നാലെ ലോകകപ്പ് സന്നാഹ മത്സരം. ഇംഗ്ലണ്ടിനെതിരെ 4 ഓവര്‍ എറിഞ്ഞു. 54 റണ്‍സ് വഴങ്ങി. വിക്കറ്റ് നേടാനായതുമില്ല. 

ടി20 ലോകകപ്പ്: ദക്ഷിണാഫ്രിക്ക- ശ്രീലങ്ക, ഇംഗ്ലണ്ട്- ഓസ്‌ട്രേലിയ; ഇന്ന് വമ്പന്‍ മത്സരങ്ങള്‍

ഓസ്‌ട്രേലിയക്കെതിരെ രണ്ടാം സന്നാഹത്തില്‍ ഒരു വിക്കറ്റ്. ലോകകപ്പിലെ ആദ്യ കളിയില്‍ പാകിസ്ഥാനെതിരെ മൂന്ന് ഓവര്‍ എറിഞ്ഞിട്ടും വിക്കറ്റില്ല. എതിരാളികളെ ഒരു ഘട്ടത്തില്‍ പോലും വിറപ്പിക്കാന്‍ ഭുവനേശ്വര്‍ കുമാറിന് കഴിഞ്ഞില്ലെന്നത് യാഥാര്‍ത്ഥ്യം. ഭുവനേശ്വര്‍ കുമാറിന് പകരം ഷാര്‍ദ്ദൂല്‍ ഠാക്കൂറിനെ ആലോചിക്കാവുന്നതല്ലേ എന്ന ചോദ്യമാണ് സുനില്‍ ഗാവസ്‌കര്‍ മുന്നോട്ടുവെക്കുന്നത്.

അവരുടെ ലക്ഷ്യം വിക്കറ്റെടുലല്ല, മികച്ച ഇക്കോണമി, ജഡേജക്കും അശ്വിനുമെതിരെ തുറന്നടിച്ച് മഞ്ജരേക്കര്‍

ബാറ്റിംഗില്‍ ശക്തി കൂടുമെന്നും ഗവാസ്‌കര്‍. ഭുവനേശ്വര്‍ കുമാറിനെ ഒഴിവാക്കണമെന്ന് നേരിട്ട് പറഞ്ഞില്ലെങ്കിലും വിരേന്ദര്‍ സെവാഗും ഷാര്‍ദ്ദൂല്‍ പിന്തുണയ്ക്കുന്നു. പക്ഷേ ക്യാപ്റ്റന്‍ വിരാട് കോലി ഏറെ വിശ്വാസമര്‍പ്പിക്കുന്ന ബൗളറാണ് ഭുവി. കോലിയുടെ തീരുമാനമാവും ഇക്കാര്യത്തില്‍ ഏറ്റവും നിര്‍ണായകമാവുക.

click me!