T20 World Cup| നമീബിയക്കെതിരെ ഇന്ത്യക്ക് ടോസ്, ടീമില്‍ ഒരു മാറ്റം

Published : Nov 08, 2021, 07:15 PM IST
T20 World Cup| നമീബിയക്കെതിരെ ഇന്ത്യക്ക് ടോസ്, ടീമില്‍ ഒരു മാറ്റം

Synopsis

സെമി ഫൈനല്‍ പ്രതീക്ഷകള്‍ അസ്തമിച്ചതിനാല്‍ ഇന്ത്യക്കും നമീബിയക്കും മത്സരഫലം പ്രസക്തമല്ല. ടി20 ക്യാപ്റ്റനെന്ന നിലയില്‍ വിരാട് കോലിയുടെയും ഇന്ത്യന്‍ പരിശീലകനെന്ന നിലയില്‍ രവി ശാസ്ത്രിയുടെയും അവസാന മത്സരമെന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്.  

ദുബായ്: ടി20 ലോകകപ്പിലെ(T20 World Cup) സൂപ്പര്‍ 12ലെ അപ്രസക്തമായ പോരാട്ടത്തില്‍ നമീബിയക്കെതിരെ(Namibia) ടോസ് നേടിയ ഇന്ത്യ(India) ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. സ്കോട്‌ലന്‍ഡിനെതിരെ കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിക്ക്(Varun Chakravarthy) പകരം രാഹുല്‍ ചാഹര്‍(Rahul Chahar) അന്തിമ ഇലവനിലെത്തി.

സെമി ഫൈനല്‍ പ്രതീക്ഷകള്‍ അസ്തമിച്ചതിനാല്‍ ഇന്ത്യക്കും നമീബിയക്കും മത്സരഫലം പ്രസക്തമല്ല. ടി20 ക്യാപ്റ്റനെന്ന നിലയില്‍ വിരാട് കോലിയുടെയും ഇന്ത്യന്‍ പരിശീലകനെന്ന നിലയില്‍ രവി ശാസ്ത്രിയുടെയും അവസാന മത്സരമെന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്.

ഇന്നലെ നടന്ന അഫ്ഗാനിസ്ഥാന്‍-ന്യൂസിലന്‍ഡ് പോരാട്ടത്തില്‍ ന്യൂസിലന്‍ഡ് ജയിച്ചതോടെയാണ് ഇന്ത്യയുടെ സെമി പ്രതീക്ഷകള്‍ അവസാനിച്ചത്. ജയത്തോടെ ഗ്രൂപ്പ് രണ്ടില്‍ നിന്ന് പാക്കിസ്ഥാനും ന്യൂസിലന്‍ഡുമാണ് സെമിയിലെത്തിയത്. ഗ്രൂപ്പ് ഒന്നില്‍ നിന്ന് ഓസ്ട്രേലിയയും ഇംഗ്ലണ്ടും സെമിയിലെത്തി.

ഗ്രൂപ്പിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ പാക്കിസ്ഥാനോടും ന്യൂസിലന്‍ഡിനോടുമേറ്റ തോല്‍വികളാണ് ഇന്ത്യയുടെ സെമി പ്രതീക്ഷകള്‍ തകര്‍ത്തത്. പിന്നീടുളള രണ്ട് മത്സരങ്ങളില്‍ അഫ്ഗാനിസ്ഥാനെതിരെയും സ്കോട്‌ലന്‍ഡിനെതിരെയും ആധികാരിക ജയം നേടിയെങ്കിലും ആദ്യ രണ്ട് തോല്‍വികള്‍ ഇന്ത്യയുടെ വഴിയടച്ചു.

നമീബിയ പ്ലേയിംഗ് ഇലവന്‍: Stephan Baard, Michael van Lingen, Craig Williams, Gerhard Erasmus(c), Zane Green(w), David Wiese, Jan Frylinck, JJ Smit, Jan Nicol Loftie-Eaton, Ruben Trumpelmann, Bernard Scholtz.

ഇന്ത്യ പ്ലേയിംഗ് ഇലവന്‍: KL Rahul, Rohit Sharma, Virat Kohli(c), Suryakumar Yadav, Rishabh Pant(w), Hardik Pandya, Ravindra Jadeja, Ravichandran Ashwin, Rahul Chahar, Mohammed Shami, Jasprit Bumrah.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'സഞ്ജു ഓപ്പണിംഗ് റോളില്‍ തിരിച്ചെത്തിയാല്‍ തിളങ്ങാനാവില്ല'; കാരണം വ്യക്തമാക്കി ഇര്‍ഫാന്‍ പത്താന്‍
ഒരൊറ്റ ജയം, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യയെ പിന്തള്ളി ന്യൂസിലന്‍ഡ്