ടി20 ലോകകപ്പ്: സൂപ്പര്‍ താരത്തിന് പരിക്ക്; ഇന്ത്യ-പാക് സൂപ്പര്‍ പോരാട്ടത്തിന് മുമ്പ് പാക്കിസ്ഥാന് തിരിച്ചടി

Published : Oct 21, 2022, 06:16 PM IST
 ടി20 ലോകകപ്പ്: സൂപ്പര്‍ താരത്തിന് പരിക്ക്; ഇന്ത്യ-പാക് സൂപ്പര്‍ പോരാട്ടത്തിന് മുമ്പ് പാക്കിസ്ഥാന് തിരിച്ചടി

Synopsis

മറ്റന്നാള്‍ ഇന്ത്യക്കെതിരെ നടക്കുന്ന സൂപ്പര്‍ 12 മത്സരത്തില്‍ മസൂദിന് കളിക്കാനാകുമോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. മസൂദിന് പരിക്കേറ്റത് കണ്ട് പരിഭ്രാന്തനായ നവാസ് ഉടന്‍ പരിശീലനം മതിയാക്കി നെറ്റ്സ് വിട്ടു.

മെല്‍ബണ്‍: ടി20 ലോകകപ്പില്‍ ഞായറാഴ്ച നടക്കുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ സൂപ്പര്‍ പോരാട്ടത്തിന് മുമ്പ് പാക്കിസ്ഥാന് തിരിച്ചടിയായി സൂപ്പര്‍ താരത്തിന് പരിക്ക്. ഫോമിലുള്ള ബാറ്റര്‍ ഷാന്‍ മസൂദിന് പരിശീലനത്തിനിടെ പരിക്കേറ്റതാണ് പാക്കിസ്ഥാന് തിരിച്ചടിയായത്. നെറ്റ്സില്‍ ബാറ്റിംഗ് പരിശീലനത്തിനിടെ മുഹമ്മദ് നവാസ് അടിച്ച പന്ത് തലയില്‍കൊണ്ട്   പരിക്കേറ്റ മസൂദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് മസൂദ് ഇപ്പോള്‍. മുഹമ്മദ് നവാസ് അടിച്ച ശക്തമായ ഷോട്ട് മസൂദിന്‍റെ തലയുടെ വലതുഭാഗത്താണ് പന്ത് കൊണ്ടത്.

മറ്റന്നാള്‍ ഇന്ത്യക്കെതിരെ നടക്കുന്ന സൂപ്പര്‍ 12 മത്സരത്തില്‍ മസൂദിന് കളിക്കാനാകുമോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. മസൂദിന് പരിക്കേറ്റത് കണ്ട് പരിഭ്രാന്തനായ നവാസ് ഉടന്‍ പരിശീലനം മതിയാക്കി നെറ്റ്സ് വിട്ടു. സഹതാരങ്ങളും ടീം ഫിസിയോയും ഓടിയെത്തി മസൂദിനെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി. മസൂദിനെ ഇന്ന് എംആര്‍ഐ സ്കാനിംഗിന് വിധേയനാക്കിയശേഷമെ പരിക്കിന്‍റെ ഗൗരവം മനസിലാവു.

സ്കോട്‌ലന്‍ഡിനെ വീഴ്ത്തി സിംബാ‌ബ്‌‌വെ; സൂപ്പര്‍ 12 പോരാട്ടചിത്രം വ്യക്തമായി

ഇന്ത്യക്കെതിരായ സൂപ്പര്‍ 12 പോരാട്ടത്തില്‍ മികച്ച ഫോമിലുള്ള മസൂദ് പ്ലേയിംഗ് ഇലവനിലെ ഉറച്ച സാന്നിധ്യമായിരുന്നു. ഇന്ന് പാക്കിസ്ഥാന്‍ ടീം മുഴുവന്‍ സമയം നെറ്റ്സില്‍ പരിശീലനം നടത്തിയപ്പോള്‍ ഇന്ത്യന്‍ ടീമിന് നെറ്റ്സിലെ പരിശീലനം നിര്‍ബന്ധമല്ലായിരുന്നു.

ടി20 ലോകകപ്പിനുള്ള പാക്കിസ്ഥാന്‍ ടീം: Babar Azam (c), Shadab Khan, Asif Ali, Fakhar Zaman, Haider Ali, Haris Rauf, Iftikhar Ahmed, Khushdil Shah, Mohammad Hasnain, Mohammad Nawaz, Mohammad Rizwan, Mohammad Wasim, Naseem Shah, Shaheen Shah Afridi, Shan Masood.

സ്റ്റാന്‍ഡ് ബൈ താരങ്ങള്‍: Usman Qadir, Mohammad Haris, Shahnawaz Dahani.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ജമ്മുകശ്മീർ ചാമ്പ്യൻസ് ലീ​ഗ് കളിക്കാരന്റെ ഹെൽമറ്റിൽ പലസ്തീൻ പതാക, വിവാദം; വീഡിയോ വൈറലായതോടെ നടപടി
ഇന്ത്യ പുതുവര്‍ഷത്തിലേക്ക് കടക്കുന്നത് ടി20-ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തോടെ; ടെസ്റ്റില്‍ തിരിച്ചടി