T20 World Cup| അഫ്ഗാനിസ്ഥാന്‍- ന്യൂസിലന്‍ഡ് പൊരാട്ടം ഇന്ന്; നെഞ്ചിടിപ്പ് ഇന്ത്യക്ക്

By Web TeamFirst Published Nov 7, 2021, 11:40 AM IST
Highlights

അബുബാദിയില്‍ ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക് കളി തുടങ്ങും. തമാശയോടെങ്കിലും രവീന്ദ്ര ജഡേജ (Ravindra Jadeja) പറഞ്ഞതാണ് ഇന്ത്യയുടെ അവസ്ഥ. 

അബുദാബി: ടി20 ലോകകപ്പില്‍ (T20 World Cup) ഇന്ന് അഫ്ഗാനിസ്ഥാന്‍- ന്യൂസീലന്‍ഡ് (AFCvNZ) നിര്‍ണായക പോരാട്ടം. മത്സരഫലം ഇന്ത്യക്കും നിര്‍ണായകമാണ്. അബുബാദിയില്‍ ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക് കളി തുടങ്ങും. തമാശയോടെങ്കിലും രവീന്ദ്ര ജഡേജ (Ravindra Jadeja) പറഞ്ഞതാണ് ഇന്ത്യയുടെ അവസ്ഥ. 

ഇന്ത്യ ഫൈനലിലെത്തണം, എന്നാലെ പാക്കിസ്ഥാന് ഇന്ത്യയെ വീണ്ടും തോല്‍പ്പിക്കാനാവൂവെന്ന് അക്തര്‍

അബുദാബിയില്‍ ക്രീസിലിറങ്ങുക ന്യൂസീലന്‍ഡും അഫ്ഗാനിസ്ഥാനും ആണെങ്കിലും 120 കിലോമീറ്റര്‍ അപ്പുറം തങ്ങുന്ന ഇന്ത്യന്‍ താരങ്ങള്‍ക്കാകും നെഞ്ചിടിപ്പേറെ. ന്യൂസീലന്‍ഡ് ജയിച്ചാല്‍ സെമി ഉറപ്പ്, ഇന്ത്യയുടെ വഴിയടയും. അഫ്ഗാന് അപ്രതീക്ഷിത ജയമെങ്കില്‍
കോലിപ്പടയ്ക്ക് ലൈഫ്ലൈന്‍. കടലാസിലെ കരുത്ത് അളന്നാല്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് വലിയ അടിസ്ഥാനമില്ലെന്ന് കരുതാം. ട്വന്റി 20യില്‍ ഇരുടീമുകളും നേര്‍ക്കുനേര്‍ വരുന്നതും ആദ്യമായാണ്.
    
T20 World Cup| 'യൂണിവേഴ്സല്‍ എന്റര്‍ടെയ്നര്‍'; ഗെയ്ല്‍ വിക്കറ്റ് നേട്ടം ആഘോഷിച്ചത് മാര്‍ഷിനൊപ്പം- വീഡിയോ

ന്യൂസീലന്‍ഡ് തന്നെയാണ് ശക്തര്‍. എന്നാല്‍ അഞ്ച് ദിവസത്തിനുള്ളില്‍ മൂന്ന് വ്യത്യസ്ത ഗ്രൗണ്ടുകളില്‍ കളിക്കേണ്ടി വരുന്നതും അഫ്ഗാന്റെ സ്പിന്‍ ത്രയവും വില്ല്യംസണും സംഘത്തിനും വെല്ലുവിളിയാകും. സ്പിന്നര്‍ മുജീബ് ഉര്‍ റഹ്മാന്റെ പരിക്ക് ഭേദമാകുമെന്ന പ്രതീക്ഷയിലാണ് അഫ്ഗാന്‍. പരിക്കില്‍ നിന്ന് മുക്തനായ അഫ്ഗാന്‍ സ്പിന്നര്‍ മുജീബ് ഉര്‍ റഹ്മാന്‍ പരിശീലനം തുടങ്ങി. ജിമ്മില്‍ പരിശീലനം നടത്തുന്നതിന്റെ വീഡിയോ താരം ട്വിറ്ററില്‍ പങ്കുവച്ചിരുന്നു.

click me!