കയ്യടിയോടെയാണ് സഹതാരങ്ങള്‍ ഗെയ്‌ലിനെ ബാറ്റിംഗിനയച്ചത്. ഒമ്പത് പന്തില്‍ 15 റണ്‍സുമായി അദ്ദേഹം മടങ്ങിയെത്തുകയും ചെയ്തു. വിന്റേജ് ഗെയ്‌ലിനെ ഓര്‍മിപ്പിക്കുന്ന രീതിയില്‍ രണ്ട് സിക്‌സും അദ്ദേഹത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു.

അബുദാബി: വെസ്റ്റ് ഇന്‍ഡീസിന് വേണ്ടിയുള്ള അവസാന മത്സരമാണ് ഡ്വെയ്ന്‍ ബ്രാവോ ഇന്ന് പൂര്‍ത്തിയാക്കിയത്. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിന് ഇറങ്ങുന്നതിന് മുമ്പ് തന്നെ അദ്ദേഹം വിന്‍ഡീസ് ജേഴ്‌സിയില്‍ നിന്ന് വിരമിക്കുന്ന കാര്യം വ്യക്തമാക്കിയിരുന്നു. ഇന്ന് ബാറ്റിംഗിന് ഇറങ്ങിയപ്പോല്‍ 10 റണ്‍സ് മാത്രമാണ് ബ്രാവോയ്ക്ക് നേടാനായത്. നാല് ഓവര്‍ പൂര്‍ത്തിയാക്കിയ താരം 36 റണ്‍സും വിട്ടുനല്‍കി. 

എന്നാല്‍ വിന്‍ഡീസ് ടീമില്‍ മറ്റൊരു വിരമിക്കല്‍ കൂടെ കാണേണ്ടിവരുമെന്നാണ് ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ നിന്ന് വ്യക്തമാക്കിയത്. മറ്റാരുമല്ല ക്രിസ് ഗെയ്‌ലിന്റെ കാര്യം തന്നെയാണത്. കയ്യടിയോടെയാണ് സഹതാരങ്ങള്‍ ഗെയ്‌ലിനെ ബാറ്റിംഗിനയച്ചത്. ഒമ്പത് പന്തില്‍ 15 റണ്‍സുമായി അദ്ദേഹം മടങ്ങിയെത്തുകയും ചെയ്തു. വിന്റേജ് ഗെയ്‌ലിനെ ഓര്‍മിപ്പിക്കുന്ന രീതിയില്‍ രണ്ട് സിക്‌സും അദ്ദേഹത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു. എന്നാല്‍ പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ പുറത്തായി. കാണികളോട് ബാറ്റുയര്‍ത്തിപ്പിടിച്ച് യാത്ര പറഞ്ഞാണ് ഗെയ്ല്‍ പവലിയനിലേക്ക് നടന്നകന്നത്. കയ്യടിയോടെ സഹതാരങ്ങള്‍ അദ്ദേഹത്തെ സ്വീകരിക്കുന്നു. വീഡിയോ കാണാം...

Scroll to load tweet…
Scroll to load tweet…

പിന്നാലെ അദ്ദേഹം ഫീല്‍ഡിംഗിനെത്തി. ഡേവിഡ് വാര്‍ണറുടേയും മിച്ചല്‍ മാര്‍ഷിന്റേയും ബാറ്റിംഗ് കരുത്തില്‍ ഓസീസ് ജയമുറപ്പിച്ചിരുന്നു. ഇതോടെ 16-ാം ഓവറെറിയാന്‍ ഗെയിലെത്തി. ഒരുപക്ഷേ വിന്‍ഡീസ് ജേഴിയിലെ അവസാന മത്സരം കളിക്കുന്നത് കൊണ്ടായിരിക്കാം ക്യാപ്റ്റന്‍ കീറണ്‍ പൊള്ളാര്‍ഡ് ഗെയ്‌ലിനെ പന്തെറിയാന്‍ ഏല്‍പ്പിച്ചത്. രണ്ട് വൈഡ് ഉള്‍പ്പെടെ ആദ്യ അഞ്ച് പന്തില്‍ ഏഴ് റണ്‍സാണ് ഗെയ്ല്‍ വിട്ടുകൊടുത്തത്. ഗെയിലിന്റെ ഓവറിലെ അവസാന പന്തില്‍ ഓസീസിന് ജയിക്കാന്‍ വേണ്ടിയിരുന്നത് ഒരു റണ്‍. 

മാര്‍ഷ് കവറിലൂടെ ഫോറിന് ശ്രമിച്ചപ്പോള്‍ പിഴച്ചു. പന്ത് ജേസണ്‍ ഹോള്‍ഡറുടെ കൈകളില്‍ ഭദ്രം. അവസാന മത്സരത്തില്‍ വിക്കറ്റ് നേടി ഗെയ്ല്‍ കരിയര്‍ മനോഹരമാക്കി. സഹതാരങ്ങള്‍ക്കൊപ്പം വിക്കറ്റ് ആഘോഷിക്കേണ്ടതിന് പകരം ആദ്യം ഓടിയടുത്തത് തനിക്ക് വിക്കറ്റ് സമ്മാനിച്ച മാര്‍ഷിന്റെ അരികിലേക്ക്. പവലിയനിലേക്ക് നടന്നുപോവുകയായിരുന്നു മാര്‍ഷിന്റെ പിന്നില്‍ നിന്ന് കെട്ടിപ്പെടിച്ച് സൗഹൃദം പങ്കിട്ടാണ് ഗെയ്ല്‍ ആഘോഷം നടത്തിയത്. വീഡിയോ കാണാം....

Scroll to load tweet…

മത്സരത്തില്‍ എട്ട് വിക്കറ്റിനായിരുന്നു ഓസീസിന്റെ ജയം. ഇതോടെ ടീം സെമിയോട് ഒരു പടി കൂടി അടുത്തു. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ടിനെ വന്‍ മാര്‍ജിനില്‍ തോല്‍പ്പിച്ചാല്‍ മാത്രമെ ഓസീസ് പുറത്താവുകയുള്ളൂ. 

Scroll to load tweet…
Scroll to load tweet…