ടി20 ലോകകപ്പ്: 'ഞാന്‍ മുട്ടിലിരുന്ന് പ്രതിഷേധിക്കാന്‍ തയ്യാറാണ്'; മാപ്പ് പറഞ്ഞ് ക്വിന്റണ്‍ ഡി കോക്ക്

By Web TeamFirst Published Oct 28, 2021, 2:29 PM IST
Highlights

വെസ്റ്റ് ഇന്‍ഡീസിനെതിരായ (West Indies) മത്സരത്തില്‍ അദ്ദേഹത്തെ പുറത്തിരുത്തുകയും ചെയ്തു. താരം ഇനിയൊരിക്കല്‍ പോലും ദക്ഷിണാഫ്രിക്കയ്ക്കായി കളിക്കില്ലെന്ന തരത്തിലുള്ള വാര്‍ത്തകളും വന്നു. 

ദുബായ്: ടി20 ലോകകപ്പില്‍ (T20 World Cup) ദക്ഷിണാഫ്രിക്കന്‍ (South Africa) ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്ക് (Quinton de Kock) വര്‍ണവിവേചനത്തിനെതിരെ മുട്ടിലിരുന്ന് പ്രതിഷേധിക്കാന്‍ വിസമ്മതിച്ചത് വിവാദമായിരുന്നു. പിന്നാലെ വെസ്റ്റ് ഇന്‍ഡീസിനെതിരായ (West Indies) മത്സരത്തില്‍ അദ്ദേഹത്തെ പുറത്തിരുത്തുകയും ചെയ്തു. താരം ഇനിയൊരിക്കല്‍ പോലും ദക്ഷിണാഫ്രിക്കയ്ക്കായി കളിക്കില്ലെന്ന തരത്തിലുള്ള വാര്‍ത്തകളും വന്നു. 

ടി20 ലോകകപ്പ്: 'ഇന്ത്യ കപ്പെടുക്കുമെന്ന് തന്നെയാണ് വിശ്വാസം'; പിന്തുണ അറിയിച്ച് വിരേന്ദര്‍ സെവാഗ്

എന്നാലിപ്പോള്‍ സംഭവത്തില്‍ ക്ഷമാപണം നടത്തിയിരിക്കുകയാണ് ഡി കോക്ക്. താരം തന്റെ സഹതാരങ്ങളോടും ആരാധകരോടും ഡി കോക്ക് മാപ്പുപറഞ്ഞു. ഡി കോക്കിന്റെ വാക്കുകള്‍... ''വര്‍ണവിവേചനത്തിനെതിരെ നിലകൊള്ളേണ്ടതിന്റെ പ്രാധാന്യം എനിക്ക് നന്നായി അറിയാം. തീര്‍ച്ചയായും താരങ്ങള്‍ തന്നെയാണ് ഇത്തരം സന്ദേശങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനുള്ള പ്രധാന മാധ്യമം. ഞാന്‍ മുട്ടില്‍ നില്‍ക്കുന്നതിലൂടെ സമൂഹത്തിന് എന്തെങ്കിലും പഠിക്കാന്‍ സാധിക്കമെങ്കില്‍ ഞാനതിന് തയ്യാറാണ്. ഞാന്‍ അങ്ങനെ ചെയ്യുന്നതില്‍ സന്തോഷവാനാണ്.

ടി20 ലോകകപ്പ്: ഹാര്‍ദിക്ക് പാണ്ഡ്യയുടെ കാര്യത്തില്‍ ആശങ്ക വേണ്ട; ഇന്ത്യക്ക് ആശ്വാസ വാര്‍ത്ത

എനിക്ക് ഒരുപാട് സംസാരിക്കാനൊന്നും അറിയില്ല. അങ്ങനെ സംഭവിച്ച് പോയതില്‍ ഞാനെല്ലാവരോടും മാപ്പ് ചോദിക്കുന്നു. എന്റെ സഹതാരങ്ങള്‍ ഉള്‍പ്പെടെ എനിക്ക് എല്ലാവരേയും ഇഷ്ടമാണ്. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഇനിയും കളിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ സഹാതരങ്ങളോട് ഞാന്‍ നന്ദി പറയുന്നു. പ്രത്യേകിച്ച് ക്യാപ്റ്റന്‍ തെംബ ബവൂമയോട്.'' ഡി കോക്ക് പറഞ്ഞു.

''വിന്‍ഡീസിനെതിരെ കളിക്കാതിരുന്നത് ആരേയും താഴ്ത്തികെട്ടാന്‍ വേണ്ടിയിട്ടല്ല. പക്വതയില്ലാത്തവെന്നോ സ്വാര്‍ത്ഥനെന്നോ നിങ്ങള്‍ക്കെന്നെ വിളിക്കാം. എന്നാല്‍ റേസിസ്റ്റ് എന്ന് വിളിക്കുന്നത് ഏറെ വേദനയുണ്ടാക്കുന്നു. എന്റെ കുടുംബവും ഗര്‍ഭിണിയായ ഭാര്യക്കും അതൊന്നും ഉള്‍ക്കൊള്ളാനാവുന്നില്ല.

നമ്മുടെയെല്ലാം അവകാശങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. ഇങ്ങനെ ചെയ്യണം എന്ന് നിര്‍ദേശിക്കുന്നത് ചെയ്യുന്നതിലൂടെ എന്റെ അവകാശങ്ങള്‍ ഹനിക്കപ്പെടുകയാണെന്ന് എനിക്ക് തോന്നി. എന്നാല്‍ ബോര്‍ഡുമായി സംസാരിച്ചപ്പോള്‍ അതിനെല്ലാമുള്ള ഉത്തരം എനിക്ക് കിട്ടി. ഞാന്‍ വംശീയവാതി ആയിരുന്നു എങ്കില്‍ അവിടെ മുട്ടിന്മേല്‍ അനായാസം നില്‍ക്കാന്‍ എനിക്കാവും, കള്ളം പറയാനാവും. അത് തെറ്റാണ്. അതൊരു നല്ല സമൂഹമുണ്ടാക്കാന്‍ സഹായിക്കില്ല. എനിക്കൊപ്പം കളിച്ചവര്‍ക്കും വളര്‍ന്നവര്‍ക്കും അറിയാം ഞാന്‍ എന്താണെന്ന്.'' ഡി കോക്ക് കൂട്ടിച്ചേര്‍ത്തു.
 

ആദ്യ ഓവറില്‍ മൂന്ന് വിക്കറ്റ്, ചരിത്രനേട്ടം സ്വന്തമാക്കി നമീബിയയുടെ ട്രംപിള്‍മാന്‍

രണ്ട് മത്സരങ്ങള്‍ ദക്ഷിണാഫ്രിക്ക പൂര്‍ത്തിയാക്കിയിരുന്നു. ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടു. രണ്ടാം മത്സരത്തില്‍ വിന്‍ഡീസിനെ തോല്‍പ്പിക്കാനും അവര്‍ക്കായി. ഇനി ശ്രീലങ്കയ്‌ക്കെതിരെയാണ് ദക്ഷിണാഫ്രിക്കയുടെ അടുത്ത മത്സരം.

click me!