
ദുബായ്: ടി20 ലോകകപ്പില്‍ (T20 World Cup) ഹാര്‍ദിക് പാണ്ഡ്യ (Hardik Pandya) പന്തെറിയുന്നില്ലെന്നുള്ളതായിരുന്നു ഇന്ത്യയുടെ (Team India) പ്രധാന ആശങ്ക. പന്തെറിയുമെന്നുള്ളത് കൊണ്ടാണ് താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയത് തന്നെ. എന്നാല്‍ ഓള്‍റൗണ്ടറായ ഹാര്‍ദിക്കിന് ഐപിഎല്ലില്‍ പോലും ഒരു പന്തെറിയാന്‍ സാധിച്ചില്ല. പിന്നീട് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി (Virat Kohli) ഇക്കാര്യം പറയുകയും ചെയ്തു. ഹാര്‍ദിക്കിന് രണ്ട് ഓവറെങ്കിലും എറിയാന്‍ സാധിച്ചാല്‍ അത് ടീമിന് ഗുണം ചെയ്യുമെന്നാണ് കോലി പറഞ്ഞത്. പന്തെറിയുന്നില്ലെങ്കില്‍ ഹാര്‍ദിക്കിനെ പുറത്തിയിരുത്തിരുത്തണമെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ താരം ബ്രറ്റ് ലീ അടക്കമുള്ളവര്‍ വ്യക്തമാക്കി.
എന്നാലിപ്പോള്‍ ഇന്ത്യന്‍ ടീമിനെ സംബന്ധിച്ചിടത്തോളം സന്തോഷ വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. ന്യൂസിലന്‍ഡിനെതിരായ നിര്‍ണായക മത്സരത്തിന് മുന്നോടിയായി ഹാര്‍ദിക് പന്തെറിയാന്‍ തുടങ്ങിയെന്നുളളതാണത്. പാകിസ്ഥാനെതിരായ മത്സരത്തിനിടെ ഹാര്‍ദിക്കിന് പരിക്കേറ്റിരുന്നു. എന്നാല്‍ ഫിറ്റ്‌നസ് ടെസ്റ്റില്‍ വിജയിച്ചതോടെയാണ് പരിശീലനം പുനരാരഭിച്ചു. ടീം ഫിസിയോ നിതിന്‍ പട്ടേല്‍, അസിസ്റ്റന്റ് ട്രെയ്‌നര്‍ സോഹം ദേശായ് എന്നിവരുടെ മേല്‍നോട്ടത്തില്‍ നടത്തിയ ശാരീരികക്ഷമതാ പരിശോധന ഇരുപത് മിനിട്ട് നീണ്ടുനിന്നു.
ടി20 ലോകകപ്പ്: പന്തെറിയുന്നില്ലെങ്കില്‍ ഹര്‍ദിക് പാണ്ഡ്യക്ക് പകരക്കാരന്‍ വേണം: ബ്രെറ്റ് ലീ
ശാരീരികക്ഷമത തെളിയിച്ചതിന് ശേഷം പരിശീലനം തുടങ്ങിയ ഹാര്‍ദിക് നീണ്ട ഇടവേളയ്ക്ക് ശേഷം നെറ്റ്‌സില്‍ പന്തെറിഞ്ഞു. ഭുവനേശ്വര്‍ കുമാറിനൊപ്പമായിരുന്നു ബൗളിംഗ് പരിശീലനം. ക്യാപ്റ്റന്‍ വിരാട് കോലി, കോച്ച് രവി ശാസ്ത്രി, ഉപദേഷ്ടാവ് എം എസ് ധോണി എന്നിവര്‍ ഹാര്‍ദിക്കിന്റെ ബൗളിംഗ് സൂക്ഷ്മമായി നിരീക്ഷിച്ചു.
ടി20 ലോകകപ്പ്: ഡേവിഡ് വീസ്, ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തി നമീബിയക്ക് ചരിത്രനേട്ടം സമ്മാനിച്ച ഹീറോ
ജൂലൈയില്‍ നടന്ന ശ്രീലങ്കന്‍ പര്യടനത്തിലാണ് ഹാര്‍ദിക് അവസാനമായി പന്തെറിഞ്ഞത്. ഹാര്‍ദിക് പന്തെറിയാന്‍ തുടങ്ങിയത് കോലിക്കും ടീം ഇന്ത്യക്കും ഏറെ ആശ്വാസമാണ്. പാകിസ്ഥാനെതിരെ പന്തെറിയാതിരുന്ന ഹാര്‍ദിക്കിന് ബാറ്റിംഗിനിടെ പരിക്കേല്‍ക്കുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!