ടി20 ലോകകപ്പ്: 'ഇന്ത്യ കപ്പെടുക്കുമെന്ന് തന്നെയാണ് വിശ്വാസം'; പിന്തുണ അറിയിച്ച് വിരേന്ദര്‍ സെവാഗ്

By Web TeamFirst Published Oct 28, 2021, 12:46 PM IST
Highlights

പാകിസ്ഥാനെതിരായ മത്സരത്തില്‍ ഇരു ടീമുകളും പരാജയപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെയാണ് ഞായറാഴ്ച്ചയിലെ മത്സരം നിര്‍ണായകമാവുന്നത്. നെറ്റ്‌റണ്‍റേറ്റിന്റെ കാര്യത്തില്‍ ഇന്ത്യയേക്കാള്‍ മുന്നിലാണ് ന്യൂസിലന്‍ഡ്.

ദില്ലി: ടി20 ലോകകപ്പില്‍ (T20 World Cup) ന്യൂസിലന്‍ഡിനെതിരെ (New Zealand) നിര്‍ണായക മത്സരത്തിനിറങ്ങുകയാണ് ഇന്ത്യ. ഞായറാഴ്ച്ചയാണ് മത്സരം. ഇരു ടീമുകള്‍ക്കും മത്സരം നിര്‍ണായകമാണ്. തോല്‍ക്കുന്ന ടീമിന് സെമിയിലെത്തുക പ്രയാസമായിരിക്കും. പാകിസ്ഥാനെതിരായ മത്സരത്തില്‍ ഇരു ടീമുകളും പരാജയപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെയാണ് ഞായറാഴ്ച്ചയിലെ മത്സരം നിര്‍ണായകമാവുന്നത്. നെറ്റ്‌റണ്‍റേറ്റിന്റെ കാര്യത്തില്‍ ഇന്ത്യയേക്കാള്‍ മുന്നിലാണ് ന്യൂസിലന്‍ഡ്.

ടി20 ലോകകപ്പ്: ഹാര്‍ദിക്ക് പാണ്ഡ്യയുടെ കാര്യത്തില്‍ ആശങ്ക വേണ്ട; ഇന്ത്യക്ക് ആശ്വാസ വാര്‍ത്ത

മത്സരത്തിന് ഇനിയും രണ്ട് ദിനങ്ങള്‍ ശേഷിക്കെ ടീം ഇന്ത്യക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് മുന്‍ താരം വിരേന്ദര്‍ സെവാഗ്. പാകിസ്ഥാനോടേറ്റ തോല്‍വി കാര്യമാക്കേണ്ടതില്ലെന്നും ഇന്ത്യ കപ്പുയര്‍ത്തുമെന്നും സെവാഗ് അഭിപ്രായപ്പെട്ടു. ''തോല്‍വി വഴങ്ങുമ്പോഴാണ് നമ്മള്‍ ടീമിനെ പിന്തുണക്കേണ്ടത്. ഈ വര്‍ഷത്തെ ടി20 ലോകകപ്പ് കിരീടം ഇന്ത്യ സ്വന്തമാക്കുമെന്നാണ് ഞാന്‍ കരുതുന്നത്. മികച്ച പ്രകടനം പുറത്തെടുത്താല്‍ മാത്രം മതി. ജയിക്കുമ്പോള്‍ ആഘോഷവുമായി നമ്മള്‍ ഇന്ത്യക്കൊപ്പം നില്‍ക്കാറുണ്ട്. അതിന്റെ കൂടെ തോല്‍വിക്കിടയിലും നമ്മള്‍ കൂടുതല്‍ പിന്തുണ ടീമിന് നല്‍കണം. ഇന്ത്യ കിരീടം നേടുമെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു.'' സെവാഗ് പറഞ്ഞു. 

ആദ്യ ഓവറില്‍ മൂന്ന് വിക്കറ്റ്, ചരിത്രനേട്ടം സ്വന്തമാക്കി നമീബിയയുടെ ട്രംപിള്‍മാന്‍

ആദ്യ മത്സരത്തില്‍ പത്ത് വിക്കറ്റിന്റെ തോല്‍വിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. ഇന്ത്യ ഉയര്‍ത്തിയ 153 റണ്‍സ് വിജയലക്ഷ്യം പാകിസ്ഥാന്‍ 17.5 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ മറികടന്നു. ന്യൂസിലന്‍ഡിന് അഞ്ച് വിക്കറ്റിനാണ് ബാബര്‍ അസമും സംഘവും മറികടന്നത്.

click me!