T20 World Cup : രോഹിത്തിനെ പുറത്താക്കാനുള്ള തന്ത്രം ബാബറിന് പറഞ്ഞുകൊടുത്തത് താനെന്ന് റമീസ് രാജ

By Web TeamFirst Published Dec 3, 2021, 7:40 PM IST
Highlights

എന്നാല്‍ അന്നത്തെ മത്സരത്തില്‍ രോഹിത്തിനെ പുറത്താക്കാനുള്ള തന്ത്രം പാക് ക്യാപ്റ്റന്‍ ബാബര്‍ അസമിന് ഉപദേശിച്ച് താനാണെന്ന് വ്യക്തമാക്കുകയാണ് മുന്‍ പാക് നായകനും പാക് ക്രിക്കറ്റ് ബോര്‍ഡ് മേധാവിയുമായി റമീസ് രാജ. ബിബിസി പോഡ്കാസ്റ്റിലാണ് റമീസ് രാജയുടെ വെളിപ്പെടുത്തല്‍.

കറാച്ചി: ടി20 ലോകകപ്പിലെ(T20 World Cup) ഇന്ത്യ-പാക്കിസ്ഥാന്‍(IND vs PAK) ക്ലാസിക് പോരാട്ടാത്തില്‍ ഇന്ത്യന്‍ തോല്‍വിയില്‍ നിര്‍ണായകമായത് പാക് പേസര്‍ ഷഹീന്‍ അഫ്രീദിയുടെ(Shaheen Afridi) ഓപ്പണിംഗ് സ്പെല്ലായിരുന്നു. ആദ്യ രണ്ടോവറില്‍ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയെയും(Rohit Sharma) കെ എല്‍ രാഹുലിനെയും(KL Rahul) വീഴ്ത്തി അഫ്രീദി ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് ഇന്ത്യക്ക് കരകയറാനായില്ല. ദുബായ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്‍സ്വിംഗിഗ് യോര്‍ക്കറില്‍ രോഹിത്തിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ അഫ്രീദി രാഹുലിനെ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു.

എന്നാല്‍ അന്നത്തെ മത്സരത്തില്‍ രോഹിത്തിനെ പുറത്താക്കാനുള്ള തന്ത്രം പാക് ക്യാപ്റ്റന്‍ ബാബര്‍ അസമിന് ഉപദേശിച്ച് താനാണെന്ന് വ്യക്തമാക്കുകയാണ് മുന്‍ പാക് നായകനും പാക് ക്രിക്കറ്റ് ബോര്‍ഡ് മേധാവിയുമായി റമീസ് രാജ. ബിബിസി പോഡ്കാസ്റ്റിലാണ് റമീസ് രാജയുടെ വെളിപ്പെടുത്തല്‍.

ലോകകപ്പിന് പോകുന്നതിന് മുമ്പ് ബാബര്‍ അസമും ചീഫ് സെലക്ടറും എന്നെ കാണാന്‍ വന്നിരുന്നു. ഇന്ത്യക്കെതിരായ മത്സരത്തില്‍ എന്താണ് നിങ്ങളുടെ പദ്ധതി എന്ന് ഞാന്‍ ചോദിച്ചു. രോഹിത്തിനെ എങ്ങനെ പുറത്താക്കാമെന്ന് എനിക്കിപ്പോള്‍ നിങ്ങളോട് പറയാനാവുമെന്ന് ഞാനവരോട് പറഞ്ഞു. ബാബര്‍ അത് താല്‍പര്യപൂര്‍വം കേള്‍ക്കുകയും ചെയ്തു. ഷഹീന്‍ അഫ്രീദിയെക്കൊണ്ട് 100 മൈല്‍ വേഗത്തില്‍ പന്തെറിയിക്കു. ഷോര്‍ട്ട് ലെഗ്ഗില്‍ ഒരു ഫീല്‍ഡറെ നിര്‍ത്തുക, അതുപോലെ ഇന്‍സ്വിംഗിഗ് യോര്‍ക്കര്‍ 100 മൈല്‍ വേഗത്തിലെറിയുക. സിംഗിള്‍ കൊടുക്കാതിരിക്കുക. അയാളെ പുറത്താക്കാനാവുമെന്നും ഞാന്‍ അവരോട് പറഞ്ഞു-റമീസ് വ്യക്താമാക്കി.

ടി20 ലോകകപ്പില്‍ ഷഹീന്‍ അഫ്രീദിയുടെ നേരിട്ട ആദ്യ പന്തില്‍ തന്നെ രോഹിത് പുറത്തായിരുന്നു. ഇന്‍സ്വംഗിഗ് യോര്‍ക്കറില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് രോഹിത് പുറത്തായത്. ഷഹീന്‍ അഫ്രീദിയുടെ ആദ്യ ഓവറിലെ ആദ്യ മൂന്ന് പന്തുകള്‍ നേരിട്ടത് രാഹുലായിരുന്നു. മൂന്നാം പന്തില്‍ സിംഗിളെടുത്ത രാഹുല്‍ രോഹിത്തിന് സ്ട്രൈക്ക് കൈമാറി. നാലാം പന്തില്‍ രോഹിത് വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്തായി.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെടുത്തപ്പോള്‍ പാക്കിസ്ഥാന്‍ 17.5 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ ലക്ഷ്യത്തിലെത്തി. ആ ഈ തോല്‍വി ഇന്ത്യയുടെ സെമി സാധ്യതകള്‍ക്ക് കനത്ത തിരിച്ചടിയാവുകയും ചെയ്തു.

click me!