കൊവിഡ് ആശങ്കയൊഴിഞ്ഞു; ഇരു ടീമുകളും ചെപ്പോക്കില്‍ നെറ്റ്സ് പരിശീലനത്തിന്

By Web TeamFirst Published Feb 2, 2021, 8:09 AM IST
Highlights

വെള്ളിയാഴ്‌ചയാണ് ഒന്നാം ടെസ്റ്റിന് തുടക്കമാവുക. പരമ്പരയിൽ നാല് ടെസ്റ്റുകളാണുള്ളത്.

ചെപ്പോക്ക്: ചെന്നൈ ക്രിക്കറ്റ് ടെസ്റ്റിന് മുന്നോടിയായി ഇന്ത്യ, ഇംഗ്ലണ്ട് താരങ്ങൾ ഇന്ന് നെറ്റ്സ് പരിശീലനം തുടങ്ങും. നിർബന്ധിത ക്വാറന്റീൻ പൂർത്തിയാക്കിയ താരങ്ങൾ മൂന്ന് തവണ വീതം കൊവിഡ് പരിശോധനയ്‌ക്ക് വിധേയരായി. ഇരുടീമുകളിലേയും എല്ലാ താരങ്ങളുടേയും പരിശോധനാ ഫലം നെഗറ്റീവാണ്. 

ഇന്ത്യൻ താരങ്ങൾ ഇന്നലെ ആദ്യമായി ഹോട്ടലിന് പുറത്തിറങ്ങി. ഇംഗ്ലണ്ടിൽ നിന്ന് നേരിട്ട് ചെന്നൈയിലെത്തിയ ബെൻ സ്റ്റോക്സ്, ജോഫ്ര അർച്ച‍ർ, റോറി ബേൺസ് എന്നിവരും പരിശീലനം തുടങ്ങിയിട്ടുണ്ട്. ഉച്ചയ്‌ക്ക് രണ്ടിനാണ് ഇംഗ്ലണ്ട് ടീം പരിശീലനം തുടങ്ങുക. വെള്ളിയാഴ്‌ചയാണ് ഒന്നാം ടെസ്റ്റിന് തുടക്കമാവുന്നത്. പരമ്പരയിൽ നാല് ടെസ്റ്റുകളാണുള്ളത്. തുട‍ർന്ന് ട്വന്റി 20, ഏകദിന മത്സരങ്ങളും നടക്കും. 

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയുടെ ഫലം പ്രവചിച്ച് ഗംഭീര്‍

ഓസ്‌ട്രേലിയയെ അവരുടെ നാട്ടില്‍ 2-1ന് തോല്‍പിച്ച ആവേശത്തിലാണ് ഇന്ത്യയും ശ്രീലങ്കയെ ലങ്കയില്‍ 2-0ന് വൈറ്റ് വാഷ് ചെയ്ത ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ടും ആവേശപ്പോരിന് തയ്യാറെടുക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലിന് യോഗ്യത നേടാന്‍ ഇന്ത്യക്ക് നിര്‍ണായകമാണ് പരമ്പര. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയാണ് തലപ്പത്ത്. ഇംഗ്ലണ്ട് നാലാമത് മാത്രമാണ് നില്‍ക്കുന്നത്. 

ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യ രണ്ടാം സ്ഥാനക്കാരും ഇംഗ്ലണ്ട് നാലാമതുമാണ്. കഴിഞ്ഞ തവണ ഇംഗ്ലണ്ട് പര്യടനത്തിനെത്തിയപ്പോള്‍ ഇന്ത്യ 4-0ന് പരമ്പര തൂത്തുവാരിയിരുന്നു. 

അയാള്‍ ഇതിഹാസമാകും; ഇന്ത്യന്‍ യുവതാരത്തെ പ്രശംസിച്ച് ബ്രാഡ് ഹോഗ്

click me!