ടീം ഇന്ത്യക്ക് തിരിച്ചടി, പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന് കൊവിഡ്; ഏഷ്യാ കപ്പിനുണ്ടാവില്ലെന്ന് റിപ്പോര്‍ട്ട്

Published : Aug 23, 2022, 10:37 AM ISTUpdated : Aug 23, 2022, 10:50 AM IST
ടീം ഇന്ത്യക്ക് തിരിച്ചടി, പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന് കൊവിഡ്; ഏഷ്യാ കപ്പിനുണ്ടാവില്ലെന്ന് റിപ്പോര്‍ട്ട്

Synopsis

ഈ മാസം 28നാണ് ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം. ചിരവൈരികളായ പാകിസ്ഥാനാണ് ഇന്ത്യയുടെ എതിരാളി. അതിന് മുമ്പ് അദ്ദേഹത്തിന് ടീമിനൊപ്പം ചേരാനാവുമെന്ന് ഉറപ്പില്ല.

ബംഗളൂരു: ഏഷ്യാ കപ്പിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് കനത്ത തിരിച്ചടി. മുഖ്യ പരിശീലന്‍ രാഹുല്‍ ദ്രാവിിന് കൊവിഡ് സ്ഥിരീകരിച്ചു. ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യ കളിക്കുന്ന പ്രധാന ടൂര്‍ണമെന്റാണ് ഏഷ്യാ കപ്പ്. ദ്രാവിഡിന് എപ്പോള്‍ ടീമിനൊപ്പം ചേരാനാകില്ലന്നാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്.  ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് ശേഷം വിശ്രമത്തിലായിരുന്നു ദ്രാവിഡ്. സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിച്ചത് മുന്‍ താരം വിവിഎസ് ലക്ഷ്മണായിരുന്നു.

ഈ മാസം 28നാണ് ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം. ചിരവൈരികളായ പാകിസ്ഥാനാണ് ഇന്ത്യയുടെ എതിരാളി. ആരോഗ്യ പ്രശ്‌നങ്ങളുള്ളതിനാല്‍ ദ്രാവിഡ് ടീമിനൊപ്പം ചേരില്ലെന്നും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. അങ്ങനെയെങ്കില്‍ വിവിഎസ് ലക്ഷ്മണ്‍ ടീമിനൊപ്പം ചേരും. ബാറ്റിംഗ് കോച്ച് വിക്രം റാത്തൗര്‍, ബൗളിംഗ് കോച്ച് പരസ് മാംബ്രേ എന്നിവരും ലക്ഷ്മണിനൊപ്പമുണ്ടാവും. 

താങ്കളുടെ ഒരു ജേഴ്‌സി തരുമോ? ആരാധകന് ധവാന്റെ മറുപടി; ചിരിയടക്കാനാവാതെ രാഹുലും ഗെയ്കവാദും- വീഡിയോ

പാകിസ്ഥാനാണ് ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ പ്രധാന എതിരാളി. ആദ്യ മത്സരത്തിന് പുറമെ ഇതിന് ശേഷം സൂപ്പര്‍ ഫോറിലും ഭാഗ്യം അനുവദിച്ചാല്‍ കലാശപ്പോരിലും ഇരു ടീമുകളും പരസ്‌പരം പോരടിക്കും. ഓഗസ്റ്റ് 28-ാം തിയതിയിലെ മത്സരം ദുബായിലാണ് എന്നത് ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് നേരിയ ആശങ്കയാണ്. കാരണം, കഴിഞ്ഞ ടി20 ലോകകപ്പില്‍(2021) ഇന്ത്യന്‍ ടീം പാകിസ്ഥാനോട് ഇതേ വേദിയില്‍ 10 വിക്കറ്റിന് തോറ്റിരുന്നു. ലോകകപ്പ് ചരിത്രത്തില്‍ പാകിസ്ഥാനോട് ആദ്യമായി തോല്‍വി വഴങ്ങുകയായിരുന്നു ഇന്ത്യ. 

പരമ്പര നേട്ടം ആഘോഷമാക്കി ടീം ഇന്ത്യ; 'കലാ ചഷ്മ...' ഗാനത്തിന് ചുവടുവച്ച് താരങ്ങള്‍- വീഡിയോ കാണാം

ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍(വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക്(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, യുസ്‌വേന്ദ്ര ചാഹല്‍, രവി ബിഷ്‌ണോയി, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്‌ദീപ് സിംഗ്, ആവേശ് ഖാന്‍. സ്റ്റാന്‍ഡ്‌ബൈ: ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍, ദീപക് ചാഹര്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'സഞ്ജു ഓപ്പണിംഗ് റോളില്‍ തിരിച്ചെത്തിയാല്‍ തിളങ്ങാനാവില്ല'; കാരണം വ്യക്തമാക്കി ഇര്‍ഫാന്‍ പത്താന്‍
ഒരൊറ്റ ജയം, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യയെ പിന്തള്ളി ന്യൂസിലന്‍ഡ്