ഇന്ത്യ- സിംബാബ്‌വെ മൂന്നാം ഏകദിനത്തിനിടെയാണ് സംഭവം. ധവാന്‍ ഡ്രസിംഗ് റൂമില്‍ ഇരിക്കുമ്പോള്‍ ഗ്യാലറിയില്‍ തെളിഞ്ഞ ഒരു പ്ലക്കാര്‍ഡിലേക്ക് ക്യാമറ തെളിഞ്ഞു.

ഹരാരെ: ഇന്ത്യയുടെ വെറ്ററന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ കളത്തിലായാലും സോഷ്യല്‍ മീഡിയയിലും പ്രത്യേകം ആരാധകരുണ്ട്. ക്യാച്ചെടുത്താല്‍ ധവാന്റെ പ്രത്യേക രീതിയിലുള്ള ആഘോഷവും മറ്റും പലരും അനുകരിക്കാറുണ്ട്. ഡ്രസിംഗ് റൂമിലാവട്ടെ വളരെയേറെ എനര്‍ജറ്റിക്കാണ് ധവാന്‍. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. 

ഇന്ത്യ- സിംബാബ്‌വെ മൂന്നാം ഏകദിനത്തിനിടെയാണ് സംഭവം. ധവാന്‍ ഡ്രസിംഗ് റൂമില്‍ ഇരിക്കുമ്പോള്‍ ഗ്യാലറിയില്‍ തെളിഞ്ഞ ഒരു പ്ലക്കാര്‍ഡിലേക്ക് ക്യാമറ തെളിഞ്ഞു. 'ശിഖര്‍, താങ്കളുടെ ഒരു ജേഴ്‌സി എനിക്ക് കിട്ടുമോ?' എന്നാണ് അതില്‍ എഴുതിയിരുന്നത്. ഇത് ധവാന്‍ ശ്രദ്ധിക്കുകയും ചെയ്തു.

പരമ്പര നേട്ടം ആഘോഷമാക്കി ടീം ഇന്ത്യ; 'കലാ ചഷ്മ...' ഗാനത്തിന് ചുവടുവച്ച് താരങ്ങള്‍- വീഡിയോ കാണാം

ഉടനെ ധവാന്‍ തന്റെ ജേഴ്‌സി അഴിക്കുന്നത് പോലെ അഭിനയിച്ചു. ഇതുകണ്ട് ക്യാപ്റ്റന്‍ കെ എല്‍ രാഹുലിനും റിതുരാജ് ഗെയ്കവാദിനും ചിരിയടക്കാനായില്ല. കമന്ററിയില്‍ പറയുന്നുണ്ടായിരുന്നു, 'താങ്കളുടെ സംഭാവന നല്‍കൂ...' എന്ന്. വീഡിയോ കാണാം...

Scroll to load tweet…

നേരത്തെ, ബാറ്റിംഗിനെത്തിയപ്പോള്‍ ധവാന്‍ തിളങ്ങാനായിരുന്നില്ല. 68 പന്തുകള്‍ നേരിട്ട താരത്തിന് 40 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. താരത്തിന്റെ സ്‌ട്രൈക്ക് റേറ്റാണ് ചര്‍ച്ചാവിഷയം. മികച്ച പ്രകടനം പുറത്തെടുക്കാനുളള ശ്രമം പോലും ധവാന്റെ ഭാഗത്തുനിന്നുണ്ടായില്ലെന്നാണ് പ്രധാന വിമര്‍ശനം. 5ജി ലോകത്തെ 2ജി എന്നാണ് ക്രിക്കറ്റ് ആരാധകര്‍ പറയുന്നത്. ധവാന്റെ മെല്ലെപ്പോക്ക് നേരത്തെയും ചര്‍ച്ചയായിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ പോലും ഒരിക്കല്‍ ഇക്കാര്യം തുറന്ന് പറഞ്ഞിരുന്നു.

ദീപക് ഹൂഡ ടീം ഇന്ത്യയുടെ ഓണം ബംപറാകുമോ; ഹൂഡ ടീമിലുണ്ടെങ്കില്‍ ഏഷ്യാ കപ്പ് ഇന്ത്യയിലെത്തുമെന്ന് കണക്കുകൾ

ധവാന്‍ നിരാശപ്പെടുത്തിയെങ്കിലും ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ശുഭ്മാന്‍ ഗില്ലിന്റെ (130) സെഞ്ചുറി കരുത്തില്‍ 289 റണ്‍സാണ് നേടിയത്. സിംബാബ്‌വെ സിക്കന്ദര്‍ റാസയുടെ (115) സെഞ്ചുറിയിലൂടെ മറുപടി നല്‍കിയെങ്കിലും 13 റണ്‍സകലെ വീണു. ഗില്ലാണ് പ്ലയര്‍ ഓഫ് ദമാച്ച്. പരമ്പരയിലെ താരവും ഗില്ലായിരുന്നു.