ടീമിൽ നിറയെ വെടിക്കെട്ട് താരങ്ങൾ,എന്നിട്ടും സിക്സ് അടിയിൽ ആ ടീം ഏറ്റവും പിന്നിൽ; ഒന്നാം സ്ഥാനത്ത് സർപ്രൈസ് ടീം

Published : May 21, 2025, 01:47 PM ISTUpdated : May 21, 2025, 01:48 PM IST
ടീമിൽ നിറയെ വെടിക്കെട്ട് താരങ്ങൾ,എന്നിട്ടും സിക്സ് അടിയിൽ ആ ടീം ഏറ്റവും പിന്നിൽ; ഒന്നാം സ്ഥാനത്ത് സർപ്രൈസ് ടീം

Synopsis

സീസണില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ സിക്സുകള്‍ പറത്തിയ രണ്ടാമത്തെ ടീം പ‍ഞ്ചാബ് കിംഗ്സാണ്. 124 സിക്സുകളാണ് 12 മത്സരങ്ങളില്‍ നിന്ന് പഞ്ചാബ് ഇതുവരെ നേടിയത്.

മുംബൈ: ഈ ഐപിഎല്‍ സീസണില്‍ പോയന്‍റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് സഞ്ജു സാംസണ്‍ നായകനായ രാജസ്ഥാന്‍ റോയല്‍സ്. ഇന്നലെ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ മത്സരത്തില്‍ ജയത്തോടെ 14 കളികളില്‍ എട്ട് പോയന്‍റുമായാണ് രാജസ്ഥാന്‍ സീസണ്‍ അവസാനിപ്പിച്ചത്. അവസാന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് വലിയ മാര്‍ജിനിലുള്ള വിജയം നേടിയില്ലെങ്കില്‍ രാജസ്ഥാന് ഒമ്പതാം സ്ഥാനത്ത് സീസണ്‍ അവസാനിപ്പിക്കാനാവും.

എന്നാല്‍ പോയന്‍റ് പട്ടികയില്‍ അവസാന സ്ഥാനങ്ങളിലാണെങ്കിലും സീസണില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ സിക്സ് അടിച്ച ടീം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സാണ്. സീസണില്‍ കളിച്ച 14 മത്സരങ്ങളില്‍ നിന്ന് 146 സിക്സുകളാണ് രാജസ്ഥാന്‍ റോയല്‍സ് പറത്തിയത്. ഇതില്‍ 28 സിക്സുകള്‍ പറത്തിയത് യശസ്വി ജയ്സ്വാളാണ്. 27 സിക്സുകള്‍ പറത്തിയ റിയാന്‍ പരാഗാണ് രണ്ടാം സ്ഥാനത്ത്. രാജസ്ഥാന് വേണ്ടി സീസണില്‍ ഏഴ് മത്സരം മാത്രം കളിച്ച പതിനാലുകാരന്‍ വൈഭവ് സൂര്യവന്‍ഷി പറത്തിയത് 24 സിക്സുകള്‍. 22 സിക്സുകള്‍ പറത്തിയ ധ്രുവ് ജുറെലാണ് നാലാമച്. പരിക്കുമൂലം നിരവധി മത്സരങ്ങള്‍ നഷ്ടമായെങ്കിലും നായകന്‍ സഞ്ജു സാംസണും പറത്തി 13 സിക്സുകള്‍.

സീസണില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ സിക്സുകള്‍ പറത്തിയ രണ്ടാമത്തെ ടീം പ‍ഞ്ചാബ് കിംഗ്സാണ്. 124 സിക്സുകളാണ് 12 മത്സരങ്ങളില്‍ നിന്ന് പഞ്ചാബ് ഇതുവരെ നേടിയത്. ഇതില്‍ 25 സിക്സുകള്‍ പറത്തിയ പ്രഭ്‌സിമ്രാന്‍ സിംഗും 22 സിക്സുകള്‍ പറത്തിയ പ്രിയാന്‍ഷ് ആര്യയുമാണ് പഞ്ചാബിനായി തൂക്കയടിയില്‍ മുന്നില്‍ നില്‍ക്കുന്നത്.

121 സിക്സുകള്‍ പറത്തിയ ലക്നൗ സൂപ്പര്‍ ജയന്‍റ്സാണ് സിക്സര്‍ വേട്ടയില്‍ മൂന്നാമത്. 35 സിക്സുകള്‍ പറത്തിയ ലക്നൗ താരം നിക്കോളാസ് പുരാനാണ് ടൂര്‍ണെമന്‍റില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ സിക്സുകള്‍ നേടിയ താരം. മിച്ചല്‍ മാര്‍ഷ് 24ഉം എയ്ഡന്‍ മാര്‍ക്രം 20ഉം സിക്സുകള്‍ ലക്നൗവിനായി നേടി. 101 സിക്സുകള്‍ നേടിയ ഗുജറാത്ത് ടൈറ്റന്‍സാണ് നാലാമത്. 23 സിക്സുകള്‍ പറത്തിയ നായകന്‍ ശുഭ്മാന്‍ ഗില്ലാണ് ഗുജറാത്തിനായി കൂടുതല്‍ സിക്സുകള്‍ നേടിയത്. റണ്‍വേട്ടയില്‍ മുന്നിലെത്തിയ സായ് സുദര്‍ശന്‍ നേടിയത് 20 സിക്സുകള്‍. മുംബൈ ഇന്ത്യൻസ്(100), ആര്‍സിബി(96), ഡല്‍ഹി ക്യാപിറ്റല്‍സ്(95), കൊല്‍ക്കത്ത(89), ചെന്നൈ(87), ഹൈദരാബാദ്(86) എന്നിങ്ങനെയാണ് മറ്റ് ടീമുകള്‍ നേടിയ സിക്സുകള്‍. വെടിക്കെട്ട് ബാറ്റര്‍മാര്‍ നിറയെയുള്ള ഹൈദരാബാദ് ഇതുവരെ 86 സിക്സുകള്‍ മാത്രമാണ് നേടിയത് എന്നതും കൗതുകരമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

'ഷമി അടക്കമുള്ള മികച്ച ബൗളര്‍മാരെയെല്ലാം അവര്‍ ഒതുക്കി', ഇന്ത്യൻ ടീം മാനേജ്മെന്‍റിനെതിരെ ആഞ്ഞടിച്ച് ഹര്‍ഭജന്‍ സിംഗ്
ഇന്ത്യ-ദക്ഷിണാഫ്രിക്ക അവസാന ഏകദിന നാളെ, തോറ്റാല്‍ പരമ്പര നഷ്ടം. ഗൗതം ഗംഭീറിന് നിര്‍ണായാകം