'അതുകൊണ്ടാണ് അവൻ ഒരിക്കലും ടെസ്റ്റ് ക്യാപ്റ്റനാവാത്തത്'; റിഷഭ് പന്തിന്‍റെ ഷോട്ട് സെലക്ഷനെതിരെ ആർ അശ്വിൻ

Published : Nov 29, 2026, 12:45 PM IST
Rishabh Pant

Synopsis

ന്യൂസിലൻഡിനെതിരായ ക്രൈസ്റ്റ്ചർച്ച് ടെസ്റ്റിലെ റിഷഭ് പന്തിന്റെ മോശം ഷോട്ട് സെലക്ഷനെ രൂക്ഷമായി വിമർശിച്ച് ആർ അശ്വിൻ. പന്തിന്റെ അശ്രദ്ധമായ കളി ഇന്ത്യക്ക് പലപ്പോഴും തിരിച്ചടിയാകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ക്രൈസ്റ്റ്ചർച്ച്: നിർണ്ണായക ഘട്ടങ്ങളിൽ എടുക്കുന്ന മോശം ഷോട്ടുകളും തീരുമാനങ്ങളും റിഷഭ് പന്തിനെയും ഇന്ത്യൻ ടീമിനെയും പലപ്പോഴും പിന്നോട്ടടിക്കുന്നുണ്ടെന്ന് മുൻ ഇന്ത്യൻ താരം ആർ അശ്വിൻ. ന്യൂസിലൻഡിനെതിരായ ക്രൈസ്റ്റ്ചർച്ച് ടെസ്റ്റിന്‍റെ രണ്ടാം ദിനം വമ്പൻ ഷോട്ടിന് ശ്രമിച്ച് റിഷഭ് പന്ത് പുറത്തായതിന് പിന്നാലെയാണ് അശ്വിൻ തന്‍റെ യൂട്യൂബ് ചാനലിലൂടെ രൂക്ഷ വിമർശനവുമായിഎത്തിയത്. രണ്ടാം ദിനം ജേക്കബ് ഡഫിക്കെതിരെ ക്രീസ് വിട്ടിറങ്ങി സിക്സറടിക്കാൻ ശ്രമിച്ച പന്ത് 23 റൺസെടുത്ത് കൈൽ ജെയിമിസണ് ക്യാച്ച് നൽകി ഔട്ടായിരുന്നു. നിർണ്ണായക ഘട്ടത്തിൽ റിഷഭ് പന്ത് പുറത്തായത് ഇന്ത്യയുടെ കൂട്ടത്തകർച്ചയ്ക്ക് കാരണമാകുകയും ചെയ്തു.

ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാകാനുള്ള കഴിവുണ്ടെങ്കിലും, സാഹചര്യങ്ങൾക്കനുസരിച്ച് കളിക്കാൻ കഴിയാത്തതാണ് റിഷഭ് പന്തിനെ കരിയറില്‍ പലപ്പോഴും പിന്നോട്ടടിക്കുന്നതെന്ന് അശ്വിൻ വ്യക്തമാക്കി. തലമുറകളിലെ മികച്ച താരങ്ങളിലൊരാളാകാൻ റിഷഭ് പന്തിന് കഴിവുണ്ട്. പക്ഷേ കളി കൂടുതൽ മെച്ചപ്പെടുത്തുകയും മികച്ച തീരുമാനങ്ങൾ എടുക്കുകയും ചെയ്തിരുന്നെങ്കിൽ, ടെസ്റ്റില്‍ ഇന്ത്യയുടെ നാലാം നമ്പറിൽ സ്ഥിരാംഗമാകാനും ഒരു പക്ഷെ ടീമിന്‍റെ ക്യാപ്റ്റനാകാനും പോലും പന്തിന് കഴിയുമായിരുന്നു. എന്നാൽ റിഷഭ് പന്ത് പിന്തുടരുന്ന ആക്രമണോത്സുക ബാറ്റിംഗ് ശൈലി എത്ര മത്സരങ്ങളിൽ ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചിട്ടുണ്ടെന്ന് കൂടി പരിശോധിക്കേണ്ടതുണ്ടെന്നും അശ്വിൻ പറഞ്ഞു.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

റിഷഭ് പന്തിന്‍റെ കരിയറിലെ ഒമ്പത് ടെസ്റ്റ് സെഞ്ച്വറികളിൽ രണ്ടെണ്ണം മാത്രമാണ് ടീമിന് വിജയം നേടിക്കൊടുത്തതെന്നും അശ്വിന്‍ വ്യക്തമാക്കി. ഗാബയിൽ ഓസ്ട്രേലിയക്കെതിരെ നേടിയ 89 റൺസ് കൂടി വിജയത്തിലേക്ക് നയിച്ച ടെസ്റ്റ് ഇന്നിംഗ്സായി കണക്കാക്കാമെങ്കിലും, വമ്പൻ ഇന്നിംഗ്സുകളും വിജയങ്ങളും തമ്മിലുള്ള വലിയ അന്തരം ശ്രദ്ധേയമാണെന്നും അശ്വിൻ ചൂണ്ടിക്കാട്ട. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലടക്കം സമാനമായ രീതിയിൽ റിഷഭ് പന്ത് പുറത്തായ രീതിയും അശ്വിൻ ഓർമ്മിപ്പിച്ചു. ആക്രമിച്ചു കളിച്ച് പുറത്താകുന്നതെല്ലാം നിസ്വാർത്ഥമായ ക്രിക്കറ്റായി കാണാനാകില്ലെന്നും അശ്വിന്‍ തുറന്നടിച്ചു. 90 റൺസിന് പുറത്താകുന്നത് കൊണ്ട് മാത്രം അത് നിസ്വാർത്ഥമാകുന്നില്ല. ചിലപ്പോഴെങ്കിലും അത് അശ്രദ്ധയോ വിവേകശൂന്യതയോ മാത്രമാണെന്നും അശ്വിന്‍ പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ക്രൈസ്റ്റ്ചര്‍ച്ച് ടെസ്റ്റില്‍ ഇന്ത്യ ബാക്ക് ഫൂട്ടില്‍, ലീഡ് ഉയര്‍ത്തി ന്യൂസിലൻഡ്, ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രതീക്ഷകള്‍ക്ക് തിരിച്ചടി
ക്രൈസ്റ്റ്ചർച്ച് ടെസ്റ്റിൽ ലീഡ് വഴങ്ങിയ ഇന്ത്യക്ക് കനത്ത തിരിച്ചടി, പരിക്കേറ്റ ആകാശ്‌ദീപ് പുറത്ത്, പകരക്കാരനായി പ്രസിദ്ധ് കൃഷ്ണ