ആരാധകർക്ക് നിരാശ, ഇന്ത്യ-പാക് സെമി ഫൈനൽ ഇനി സ്വപ്നം മാത്രം; സെമിയിലെത്തിയാല്‍ ഇന്ത്യക്ക് മുംബൈയില്‍ കളിക്കാം

Published : Feb 25, 2026, 10:49 AM IST
India vs Pakistan T20 World Cup 2026

Synopsis

ഇന്നലെ നടന്ന സൂപ്പര്‍ 8 പോരാട്ടത്തില്‍ പാകിസ്ഥാനെ തോല്‍പിച്ചതോടെ ഇംഗ്ലണ്ട് ഗ്രൂപ്പ് 2-ൽ ഒന്നാം സ്ഥാനം ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞു.

കൊളംബോ: ടി20 ലോകകപ്പിൽ ക്രിക്കറ്റ് ലോകം കാത്തിരുന്ന ഇന്ത്യ-പാകിസ്ഥാൻ സെമി ഫൈനൽ പോരാട്ടം ഉണ്ടാകില്ലെന്ന് ഉറപ്പായി. സൂപ്പർ 8 ഘട്ടത്തിലെ മത്സരഫലങ്ങളും ഗ്രൂപ്പ് നിലയുമാണ് ആരാധകർ ആവേശത്തോടെ കാത്തിരുന്ന ഇന്ത്യ-പാകിസ്ഥാൻ സ്വപ്ന സെമിക്ക് തടസമാകുന്നത്. കണക്കുകൾ പ്രകാരം ഇരു ടീമുകളും ഇനി സെമിയിൽ നേർക്കുനേർ വരാനുള്ള സാധ്യതകൾ പൂർണ്ണമായും അവസാനിച്ചു. ഐസിസിയുടെ സെമി ഫൈനൽ മത്സരക്രമം അനുസരിച്ച് ഒന്നാം സെമിയില്‍ ഗ്രൂപ്പ് 1-ലെ ഒന്നാം സ്ഥാനക്കാരും ഗ്രൂപ്പ് 2-ലെ രണ്ടാം സ്ഥാനക്കാരും തമ്മിലാണ് ഏറ്റുമുട്ടേണ്ടത്. രണ്ടാം സെമിയിൽ ഗ്രൂപ്പ് 2-ലെ ഒന്നാം സ്ഥാനക്കാരും ഗ്രൂപ്പ് 1-ലെ രണ്ടാം സ്ഥാനക്കാരും തമ്മിലും ഏറ്റുമുട്ടണം.

ഇന്നലെ നടന്ന സൂപ്പര്‍ 8 പോരാട്ടത്തില്‍ പാകിസ്ഥാനെ തോല്‍പിച്ചതോടെ ഇംഗ്ലണ്ട് ഗ്രൂപ്പ് 2-ൽ ഒന്നാം സ്ഥാനം ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞു. നിലവിലെ സാഹചര്യത്തിൽ പാകിസ്ഥാന് ഇനി പരമാവധി രണ്ടാം സ്ഥാനക്കാരായി മാത്രമേ സെമിയിൽ എത്താൻ സാധിക്കൂ. അതേസമയം, ദക്ഷിണാഫ്രിക്കയോട് ഏറ്റ വൻ തോൽവിയോടെ ഇന്ത്യയും ഗ്രൂപ്പ് 1-ൽ രണ്ടാം സ്ഥാനത്തിനായാണ് പോരാടുന്നത്. ദക്ഷിണാഫ്രിക്കയോ വെസ്റ്റ് ഇന്‍ഡീസോ ആകും ഒന്നാം സ്ഥാനത്ത് എത്തുകയെന്ന് ഏകദേശം ഉറപ്പായിക്കഴിഞ്ഞു.

ഇരു ടീമുകളും തങ്ങളുടെ ഗ്രൂപ്പുകളിൽ രണ്ടാം സ്ഥാനക്കാരായാണ് സെമിയിൽ എത്തുന്നതെങ്കിൽ, ഇരു ടീമുകളും സെമിയിൽ ഏറ്റുമുട്ടാനുള്ള സാധ്യതയില്ല. ഐസിസിയുടെ ഹൈബ്രിഡ് മോഡൽ പ്രകാരം ഇന്ത്യ-പാകിസ്ഥാൻ സെമി ഫൈനല്‍ അല്ലെങ്കില്‍ ഫൈനല്‍ മത്സരം നടക്കുകയാണെങ്കിൽ അത് കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിലായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ സെമിയിൽ ഇന്ത്യയും പാകിസ്ഥാനും നേർക്കുനേർ വരില്ലെന്ന് ഉറപ്പായതോടെ വേദികളിലും മാറ്റമുണ്ടാകും.

ഗ്രൂപ്പ് എക്സില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായി യോഗ്യത നേടിയാൽ ഇന്ത്യക്ക് തങ്ങളുടെ സെമി ഫൈനൽ മത്സരം മുംബൈയിൽ കളിക്കാം. അത്ഭുതങ്ങൾ സംഭവിച്ച് സെമിയിലെത്തിയാൽ കൊളംബോയിലായിരിക്കും പാകിസ്ഥാന്‍റെ സെമി പോരാട്ടം. ഗ്രൂപ്പ് 1-ലെ ഒന്നാം സ്ഥാനക്കാരായ ദക്ഷിണാഫ്രിക്കയോ വെസ്റ്റ് ഇൻഡീസോ പാകിസ്ഥാന്‍റെ ആയിരിക്കും. രണ്ടാം സ്ഥാനക്കാരായി യോഗ്യത നേടിയാല്‍ ഇന്ത്യയുടെ എതിരാളികള്‍ ഇംഗ്ലണ്ടാവാനാണ് സാധ്യത.

സെമി ഫൈനൽ പോരാട്ടം അസാധ്യമാണെങ്കിലും, ഇരു ടീമുകളും ഫൈനലിൽ ഏറ്റുമുട്ടാനുള്ള നേരിയ സാധ്യത ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഇന്ത്യയും പാകിസ്ഥാനും അതത് സെമി ഫൈനലുകളിൽ വിജയിച്ചാൽ ലോകകപ്പ് ഫൈനലിൽ ഒരു കാണാൻ സാധിക്കും. എന്നാൽ നിലവിലെ നെറ്റ് റൺറേറ്റും പോയിന്റ് പട്ടികയിലെ സ്ഥാനവും പരിഗണിക്കുമ്പോൾ സെമിയിൽ കടക്കുക എന്നത് തന്നെ ഇരു ടീമുകൾക്കും വലിയ വെല്ലുവിളിയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ലോകകപ്പ് സെമിയിലെത്തുന്ന ആദ്യ ടീമായി ഇംഗ്ലണ്ട്, പാകിസ്ഥാൻ സെമി കാണാതെ പുറത്തായോ?, കണക്കിലെ കളികൾ നോക്കാം
ടീമില്‍ വൻ അഴിച്ചുപണി, 3 താരങ്ങള്‍ പുറത്ത്, ജീവന്‍മരണപ്പോരില്‍ രക്ഷകനാവാന്‍ സഞ്ജു, സിംബാബ്‌വെക്കെതിരെ ഇന്ത്യയുടെ സാധ്യതാ ഇലവന്‍