'ചതിച്ചത് ബാറ്റിംഗ് നിര, അടിതെറ്റിയത് പവര്‍ പ്ലേയില്‍', ദക്ഷിണാഫ്രിക്കക്കെതിരായ തോൽവിയുടെ കാരണം തുറന്നുപറഞ്ഞ് സൂര്യകുമാര്‍ യാദവ്

Published : Feb 23, 2026, 08:08 AM IST
Suryakumar Yadav

Synopsis

180-185 റൺസ് പിന്തുടരുമ്പോൾ പവർപ്ലേയിൽ കളി ജയിക്കാനാവില്ലെങ്കിലും കളി തോൽക്കാൻ സാധ്യതയുണ്ടെന്ന് സൂര്യകുമാർ ഓർമ്മിപ്പിച്ചു.

അഹമ്മദാബാദ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിലെ തോൽവിക്ക് പിന്നാലെ ടീമിന്‍റെ തോല്‍വിക്കുള്ള കാരണം തുറന്നു പറഞ്ഞ് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ബൗളിംഗിൽ ടീം മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ബാറ്റിംഗിലെ പാളിച്ചകളാണ് തിരിച്ചടിയായതെന്ന് മത്സരശേഷമുള്ള സമ്മാനദാന ചടങ്ങിൽ സൂര്യ പറഞ്ഞു.

180-185 റൺസ് പിന്തുടരുമ്പോൾ പവർപ്ലേയിൽ കളി ജയിക്കാനാവില്ലെങ്കിലും കളി തോൽക്കാൻ സാധ്യതയുണ്ടെന്ന് സൂര്യകുമാർ ഓർമ്മിപ്പിച്ചു. പവർപ്ലേയിൽ ഞങ്ങൾക്ക് തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായി. പവർപ്ലേയിൽ വിക്കറ്റുകൾ കാത്തുസൂക്ഷിച്ചിരുന്നെങ്കിൽ ചെറിയ ചെറിയ കൂട്ടുകെട്ടുകളിലൂടെ ലക്ഷ്യത്തിലെത്താമായിരുന്നു. എന്നാൽ അത് സാധിക്കാതെ പോയി. ബാറ്റിംഗിൽ ഞങ്ങൾ കുറച്ചുകൂടി മെച്ചപ്പെടേണ്ടിയിരുന്നു- സൂര്യകുമാർ പറഞ്ഞു.

ബാറ്റിംഗിൽ നിരാശയുണ്ടെങ്കിലും ബൗളർമാരുടെ പ്രകടനത്തെ ക്യാപ്റ്റൻ പ്രശംസിച്ചു. ദക്ഷിണാഫ്രിക്കയെ തുടക്കത്തിൽ തന്നെ 21 റൺസിന് 3 വിക്കറ്റ് എന്ന നിലയിലേക്ക് വീഴ്ത്താൻ ഇന്ത്യക്കായിരുന്നു. എന്നാൽ 7 മുതൽ 15 വരെയുള്ള ഓവറുകളിൽ അവർ മികച്ച രീതിയിൽ ബാറ്റ് ചെയ്തു. പവർപ്ലേയ്ക്ക് ശേഷം അവർ കളി തിരിച്ചുപിടിച്ചെങ്കിലും പിന്നീട് ബൗളർമാർ ശക്തമായി തിരിച്ചുവന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബുമ്ര-അർഷ്ദീപ് പേസ് സഖ്യത്തിന്‍റെ പ്രകടനത്തെക്കുറിച്ച് സൂര്യകുമാർ എടുത്തുപറഞ്ഞു. ഇരുവരും ചേർന്ന് എട്ട് ഓവറിൽ 5 വിക്കറ്റുകൾ വീഴ്ത്തുകയും 50-ൽ താഴെ റൺസ് മാത്രം നൽകുകയും ചെയ്തു. അവരുടെ ബൗളിംഗ് കൂട്ടുകെട്ട് ടീമിന് വലിയ കരുത്താണ്. ഇരുവരും പരിചയസമ്പന്നരായ ബൗളർമാരാണെന്നും സൂര്യകുമാര്‍ പറഞ്ഞു.

അടുത്ത മത്സരത്തിൽ സിംബാബ്‌വെക്കെതിരെ ശക്തമായി തിരിച്ചുവരുമെന്ന് സൂര്യകുമാർ ആത്മവിശ്വാസം പ്രകടിപ്പിച്ചു. തോല്‍വികൊണ്ട് ടീമിന്‍റെ സമീപനത്തില്‍ സങ്കീർണ്ണമായ മാറ്റങ്ങളൊന്നും വരുത്താൻ ഉദ്ദേശിക്കുന്നില്ല. ആക്രമണ ശൈലിയിൽ തന്നെ ക്രിക്കറ്റ് കളിക്കാനാണ് തീരുമാനം. അടുത്ത മത്സരത്തിൽ ബാറ്റിംഗിലും ബൗളിംഗിലും ഫീൽഡിംഗിലും ഒരുപോലെ മികവ് കാട്ടാനാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സൂര്യകുമാർ വ്യക്തമാക്കി. ദക്ഷിണാഫ്രിക്കക്കെതിരായ തോൽവിയോടെ സെമി സാധ്യതകൾ നിലനിർത്താൻ സിംബാബ്‌വെക്കെതിരായ അടുത്ത മത്സരം ഇന്ത്യക്ക് നിർണ്ണായകമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'സഞ്ജുവിനെ തിരിച്ചുവിളിക്കൂ'; ദക്ഷിണാഫ്രിക്കയോടേറ്റ കനത്ത തോൽവിക്ക് പിന്നാലെ തിലകിനും അഭിഷേകിനുമെതിരെ ആരാധകരോഷം
നാണംകെട്ട തോല്‍വി; ഇന്ത്യയുടെ സെമി സ്ഥാനം തുലാസിലാക്കി ദക്ഷിണാഫ്രിക്ക; ഇനി എല്ലാം ജീവന്‍മരണപ്പോരാട്ടങ്ങള്‍