
ജമൈക്ക: ക്യാപ്റ്റന്‍ വിരാട് കോലിയുടെ കീഴിലുള്ള ടീം എക്കാലത്തെയും മികച്ച ഇന്ത്യന്‍ ടീമാണെന്ന് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്ലൈവ് ലോയ്ഡ്. നിലവിലെ ഇന്ത്യന്‍ ടീമിന് വൈവിധ്യമുള്ള ഒട്ടേറെ കളിക്കാരുണ്ടെന്നും അവരെല്ലാം മുന്‍തലമുറയിലെ കളിക്കാരെക്കാളും കായികക്ഷമതയുള്ളവരാണെന്നും ലോയ്ഡ് പറഞ്ഞു.
ഓസ്ട്രേലിയയില്‍ പ്രതികൂല സാഹചര്യത്തില്‍ വിജയവുമായി മടങ്ങിയതാണ് ഈ ടീമിനെ എക്കാലത്തെയും മികച്ച ഇന്ത്യന്‍ ടീമാക്കുന്നത്. മുന്‍കാലത്തെ ടീമിനെ അപേക്ഷിച്ച് കായികക്ഷമതയിലും പ്രഫഷണിലസത്തിലും ഇപ്പോഴത്തെ ഇന്ത്യന്‍ ടീം ബഹുദൂരം മുന്നിലാണ്. ഓസ്ട്രേലിയയില്‍ പിന്നില്‍ നിന്നശേഷമാണ് അവര്‍ പൊരുതി കയറിയത്. അത് അതിഗംഭീരമായിരുന്നു. ആ പരമ്പരയുടെ ഫലം നോക്കി പറഞ്ഞാല്‍ ഇത് എക്കാലത്തെയും മികച്ച ഇന്ത്യന്‍ ടീമാണ്.
ജസ്പ്രീത് ബുമ്രയുടെ സാന്നിധ്യമാണ് ഇന്ത്യയെ അപകടകാരികളാക്കുന്നത്. ടീം പ്രതിസന്ധിയിലാകുമ്പോഴൊക്കെ അദ്ദേഹം രക്ഷകനായി എത്തും. സ്വിംഗ് ചെയ്യിക്കാനും അപകടരമായ ബൗണ്‍സര്‍ എറിഞ്ഞ് ബാറ്റ്സ്മാനെ ഞെട്ടിക്കാനും സ്ലോ ബോളെറിഞ്ഞ് കബളിപ്പിക്കാനും അദ്ദേഹത്തിനാവും. അതുകൊണ്ടാണ് ഇന്ത്യ ഇപ്പോള്‍ മികച്ചരുടെ സംഘമാവുന്നത്. ടീം പ്രതിസന്ധിയിലാവുമ്പോഴൊക്കെ ബുമ്ര രക്ഷകനായി അവതരിക്കാറുണ്ടെന്നും- ലോയ്ഡ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!