തുടരെ പറന്നത് മൂന്ന് സിക്സർ, തീ തുപ്പും ബാറ്റിങ്; ഇത് ജെൻ-സി ഫിനീഷിം​ഗ്, മുഹമ്മദ് ഇനാന്‍റെ തകർപ്പൻ വെടിക്കെട്ട്

Published : Aug 26, 2026, 02:17 AM IST
muhammad inan

Synopsis

കേരള ക്രിക്കറ്റ് ലീഗിൽ മുഹമ്മദ് ഇനാന്റെ വെടിക്കെട്ട് ബാറ്റിംഗാണ് തൃശൂർ ടൈറ്റൻസിന് ആവേശകരമായ വിജയം സമ്മാനിച്ചത്. അവസാന ഓവറുകളിൽ ഒറ്റയ്ക്ക് പൊരുതിയ ഇനാൻ, തുടർച്ചയായ സിക്സറുകൾ പറത്തി ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു.

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ തൃശൂർ ടൈറ്റൻസിന് ആവേശകരമായ വിജയം സമ്മാനിച്ചത് മുഹമ്മദ് ഇനാന്റെ തകർപ്പൻ വെടിക്കെട്ട്. അവസാന നിമിഷങ്ങളിൽ ഒറ്റയാൾ പോരാളിയായി മാറിയ ഇനാൻ, തുടർച്ചയായ സിക്‌സറുകളിലൂടെ മത്സരം തൃശൂർ ടൈറ്റൻസിന്റെ അനുകൂലമാക്കുകയായിരുന്നു.

14.5 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 119 റൺസ് എന്ന നിലയിൽ പരുങ്ങിയ തൃശൂർ ടൈറ്റൻസിന് നിർണായകമായത് മുഹമ്മദ് ഇനാന്റെ അവിശ്വസനീയ ബാറ്റിങ് പ്രകടനമായിരുന്നു. വെറും 15 പന്തിൽ 41 റൺസ് നേടിയ ഇനാൻ, ഫീൽഡർമാരുടെ കൈയെത്താദൂരത്തിന് മുകളിലൂടെ പന്തുകൾ അതിർത്തി കടത്തുകയായിരുന്നു.

ഒരു വശത്ത് തുടർച്ചയായി വിക്കറ്റുകൾ നഷ്ടപ്പെടുമ്പോഴും മറുവശത്ത് ഉറച്ചുനിന്ന ഇനാൻ പ്രതീക്ഷ കൈവിടാതെ പോരാടി. അവസാന ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 164 റൺസ് എന്ന നിലയിലായിരുന്നു ടൈറ്റൻസ്. അവസാന ഓവറിൽ വേണ്ടിയിരുന്നത് 17 റൺസ്.

സിവി വിനോദ് കുമാർ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്ത് ഓഫ് സൈഡിലും വൈഡ് ലൈനിനോടു ചേർന്നും എറിയാനുള്ള തന്ത്രം വിജയിച്ചെങ്കിലും രണ്ടാം പന്ത് മുതൽ ഇനാനെ പിടിച്ചുകെട്ടാനായില്ല. രണ്ടാം പന്ത് ഓഫ് സൈഡിലേക്ക് എത്തിയതോടെ ഇനാൻ ലോംഗ് ഓഫിന് മുകളിലൂടെ തകർപ്പൻ സിക്‌സർ പറത്തി.പിന്നാലെ വന്ന രണ്ട് പന്തുകൾ കൂടി തുടർച്ചയായി അതിർത്തി കടത്തി ഇനാൻ തൃശൂർ ടൈറ്റൻസിനെ വിജയതീരത്തെത്തിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

രക്ഷകനായി മുഹമ്മദ് ഇനാൻ; ട്രിവാൺഡ്രം റോയൽസിനെതിരെ തൃശൂർ ടൈറ്റൻസിന് ഉജ്ജ്വല വിജയം
അസറുദ്ദീന്‍ 'ദി സൈലന്റ് കില്ലര്‍'! 51 പന്തില്‍ മിന്നല്‍ ശതകം; കെഎസിഎല്‍ മൂന്നാം സീസണില്‍ ആദ്യത്തേത്