നിലവിലെ മികച്ച അഞ്ച് ടെസ്റ്റ് ബൗളര്‍മാര്‍; ഇയാന്‍ ചാപ്പലിന്‍റെ ടീമില്‍ മൂന്ന് ഇന്ത്യക്കാര്‍

By Web TeamFirst Published Jun 6, 2021, 2:07 PM IST
Highlights

ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാഡ, ഓസ്‌ട്രേലിയയുടെ പാറ്റ് കമ്മിന്‍സ് എന്നിവരാണ് പട്ടികയിലെ മറ്റ് രണ്ടുപേര്‍. 

സിഡ്‌നി: സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച അഞ്ച് ടെസ്റ്റ് ബൗളര്‍മാരെ തെരഞ്ഞെടുത്ത് ഓസ്‌ട്രേലിയന്‍ മുന്‍ നായകന്‍ ഇയാന്‍ ചാപ്പല്‍. മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ചാപ്പലിന്‍റെ പട്ടികയില്‍ ഇടംപിടിച്ചു എന്നതാണ് ശ്രദ്ധേയം. രവിചന്ദ്ര അശ്വിന്‍, ഇശാന്ത് ശര്‍മ്മ, മുഹമ്മദ് ഷമി എന്നിവരെയാണ് റെഡ് ബോളിലെ സൂപ്പര്‍ ബൗളര്‍മാരുടെ കൂട്ടത്തില്‍ ചാപ്പല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാഡ, ഓസ്‌ട്രേലിയയുടെ പാറ്റ് കമ്മിന്‍സ് എന്നിവരാണ് പട്ടികയിലെ മറ്റ് രണ്ടുപേര്‍. 

നേഥന്‍ ലിയോണിനേക്കാള്‍ മികച്ച സ്‌പിന്നറാണ് അശ്വിനെന്ന് ചാപ്പല്‍ വ്യക്തമാക്കി. 78 ടെസ്റ്റുകളില്‍ 24.69 ശരാശരിയില്‍ 409 വിക്കറ്റുകളാണ് അശ്വിന്‍റെ നേട്ടം. അതേസമയം 100 ടെസ്റ്റുകള്‍ കളിച്ചെങ്കിലും 32.12 ശരാശരിയില്‍ 399 വിക്കറ്റുകളേ ലിയോണിനുള്ളൂ. 

ചാപ്പലിന്‍റെ പട്ടികയിലെ സീനിയര്‍ പേസറായ ഇശാന്ത് ശര്‍മ്മയുടെ നേട്ടം 101 മത്സരങ്ങളില്‍ 32.28 ശരാശരിയില്‍ 303 വിക്കറ്റുകളാണ്. ഷമിയാവട്ടെ 50 മത്സരങ്ങളില്‍ 27.59 ശരാശരിയില്‍ നേടിയത് 180 വിക്കറ്റും. നിലവിലെ നമ്പര്‍ വണ്‍ ടെസ്റ്റ് ബൗളറായ കമ്മിന്‍സ് 34 മത്സരങ്ങളില്‍ 21.6 ശരാശരിയില്‍ 164 വിക്കറ്റും റബാഡ 45 മത്സരങ്ങളില്‍ 23.36 ശരാശരിയില്‍ 202 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. 

പ്രതാപകാലത്തെ വിന്‍ഡീസാകുമോ നിലവിലെ ടീം ഇന്ത്യ; കടമ്പകള്‍ ഏറെയെന്ന് ഗാവസ്‌കര്‍

ടി20 ലോകകപ്പ് ഇന്ത്യയില്‍ നിന്ന് മാറ്റിയേക്കും; മസ്‌കറ്റും വേദിയാകുമെന്ന് റിപ്പോര്‍ട്ട്

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍: ഇന്ത്യൻ ടീം ഇന്ന് പരിശീലനം തുടങ്ങും

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!