അരങ്ങേറ്റ പരമ്പരയില്‍ തന്നെ തിലക് വര്‍മ തകര്‍ത്താടി! സ്വന്തമാക്കിയത് കോലിക്കും രോഹിത്തിനുമില്ലാത്ത നേട്ടം

Published : Aug 13, 2023, 11:22 PM ISTUpdated : Aug 13, 2023, 11:51 PM IST
അരങ്ങേറ്റ പരമ്പരയില്‍ തന്നെ തിലക് വര്‍മ തകര്‍ത്താടി! സ്വന്തമാക്കിയത് കോലിക്കും രോഹിത്തിനുമില്ലാത്ത നേട്ടം

Synopsis

ആറ് റണ്‍സ് വ്യത്യാസത്തിലാണ് ഒന്നാംസ്ഥാനം തിലകിന് നഷ്ടമായത്. 179 റണ്‍സ് നേടിയ കെ എല്‍ രാഹുലാണ് ഒന്നാമന്‍. തിലകിന് 173 റണ്‍സാണുള്ളത്.

ഫ്‌ളോറിഡ: അരങ്ങേറ്റ ടി20 പരമ്പരയില്‍ തന്നെ സുപ്രധാന നേട്ടം സ്വന്തമാക്കി യുവതാരം തിലക് വര്‍മ. അഞ്ച് ടി20 മത്സരങ്ങള്‍ കഴിയുമ്പോള്‍ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമായിരിക്കുകയാണ് തിലക്. ആറ് റണ്‍സ് വ്യത്യാസത്തിലാണ് ഒന്നാംസ്ഥാനം തിലകിന് നഷ്ടമായത്. 179 റണ്‍സ് നേടിയ കെ എല്‍ രാഹുലാണ് ഒന്നാമന്‍. തിലകിന് 173 റണ്‍സാണുള്ളത്. 172 റണ്‍സ് നേടിയ ദീപക് ഹൂഡ മൂന്നാമത്. 150 റണ്‍സ് സ്വന്തമാക്കിയിരുന്ന സൂര്യകുമാര്‍ യാദവ് നാലമതുണ്ട്. മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ് (147) അഞ്ചാം സ്ഥാനത്തും.

ഈ പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരവും തിലക് (173) തന്നെയാണ്. 57.67 റണ്‍സാണ് താരത്തിന്റെ ശരാശരി. 140.65 സ്‌ട്രൈക്ക് റേറ്റിലാണ് നേട്ടം. സൂര്യകുമാര്‍ യാദവാണ് (166) രണ്ടാം സ്ഥാനത്ത്. മൂന്ന് മത്സരങ്ങളില്‍ 90 റണ്‍സ് നേടിയ യശസ്വി ജെയ്‌സ്വാള്‍ മൂന്നാം സ്ഥാനത്തുമാണ്. അതേസമയം, മലയാളി താരം സഞ്ജു സാംസണിനെ തേടിയും ഒരു നേട്ടമെത്തി. ടി20 കരിയറില്‍ 6000 റണ്‍സെന്ന നാഴികക്കല്ലാണ് പിന്നിട്ടത്. 

സഞ്ജുവിന്റെ കരിയര്‍ അവസാനിച്ചോ? വിന്‍ഡീസിനെതിരെ അഞ്ചാം ടി20യിലും നിരാശപ്പെടുത്തിയതോടെ കടുത്ത വിമര്‍ശനം

വിരാട് കോലിയാണ് ടി20 ക്രിക്കറ്റില്‍ 6000 പിന്നിട്ട ആദ്യതാരം. 374 ടി20 മത്സരങ്ങളില്‍ നിന്ന് 11,965 റണ്‍സാണ് കോലി നേടിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ പിന്നിലുണ്ട്. 423 മത്സരങ്ങളില്‍ നിന്ന് 11,035 റണ്‍സാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ നേടിയത്. പുറമെ  ശിഖര്‍ ധവാന്‍ (9645), സുരേഷ് റെയ്‌ന (8654), റോബിന്‍ ഉത്തപ്പ (7272), എം എസ് ധോണി (7271), ദിനേഷ് കാര്‍ത്തിക് (7081), കെ എല്‍ രാഹുല്‍ (7066), മനീഷ് പാണ്ഡെ (6810), സൂര്യകുമാര്‍ യാദവ് (6503), ഗൗതം ഗംഭീര്‍ (6402), അമ്പാട്ടി റായിഡു (6028) എന്നിവരും 6000 പിന്നിട്ടിരുന്നു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

കാത്തിരിപ്പിനൊടുവില്‍ സഞ്ജു പ്ലേയിംഗ് ഇലവനിലേക്ക്?, 3 മാറ്റങ്ങള്‍ക്ക് സാധ്യത, നാലാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം
റെക്കോര്‍ഡിട്ട് ഗ്രീന്‍, ഞെട്ടിച്ച് പതിരാനയും ലിവിംഗ്സ്റ്റണും ഇംഗ്ലിസും ഐപിഎല്‍ താരലേലത്തിലെ വിലകൂടിയ വിദേശതാരങ്ങള്‍