ആദ്യ ടി20യില്‍ 12 റണ്‍സാണ് സഞ്ജു നേടിയത്. രണ്ടാം മത്സരത്തില്‍ ഏഴ് റണ്‍സിനും പുറത്തായി. ആദ്യ രണ്ട് മത്സരങ്ങളിലു ഇന്ത്യന്‍ ടീം പരാജയപ്പെട്ടു. മൂന്നും നാലും മത്സരങ്ങളില്‍ സഞ്ജുവിന് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചതുമില്ല.

ഫ്‌ളോറിഡ: വെസ്റ്റ് ഇന്‍ഡീസിനെതിരെ അവസാന ടി20യിലും നിരാശപ്പെടുത്തിയിതിന് പിന്നാലെ മലയാളി താരം സഞ്ജു സാംസണ്‍ വിമര്‍ശിച്ച് ക്രിക്കറ്റ് ആരാധകര്‍. ഫ്‌ളോറിഡയില്‍ നടക്കുന്ന അവസാന ടി20യില്‍ ഒമ്പത് പന്തില്‍ 13 റണ്‍സുമായിട്ടാണ് താരം മടങ്ങിയത്. ഹാര്‍ദിക് പാണ്ഡ്യക്ക് മുന്നെ അഞ്ചാമനായി ക്രീസിലെത്തിയിട്ടും സഞ്ജുവിന് അവസരം മുതലെടുക്കാനായില്ല. രണ്ട് ബൗണ്ടറികള്‍ നേടി ആത്മവിശ്വാസത്തിലായിരുന്നു സഞ്ജു. റൊമായിരോ ഷെഫേര്‍ഡിന്റെ പന്തില്‍ ലേറ്റ് കട്ടിന് ശ്രമിക്കുമ്പോള്‍ വിക്കറ്റ് കീപ്പര്‍ നിക്കോളാസ് പുരാന് ക്യാച്ച് നല്‍കിയാണ് സഞ്ജു മടങ്ങുന്നത്.

ആദ്യ ടി20യില്‍ 12 റണ്‍സാണ് സഞ്ജു നേടിയത്. രണ്ടാം മത്സരത്തില്‍ ഏഴ് റണ്‍സിനും പുറത്തായി. ആദ്യ രണ്ട് മത്സരങ്ങളിലു ഇന്ത്യന്‍ ടീം പരാജയപ്പെട്ടു. മൂന്നും നാലും മത്സരങ്ങളില്‍ സഞ്ജുവിന് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചതുമില്ല. അവസാന ടി20 ഇങ്ങെയുമായി. ഇന്ന് തിളങ്ങിയുന്നെങ്കില്‍ സഞ്ജുവിന് ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ പ്രതീക്ഷ വെക്കാമായിരുന്നു. ഇതോടെ ആ പ്രതീക്ഷയും തുലാസിലായി. ഇനി അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലാണ് കളിക്കുക. ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ സഞ്ജു 51 റണ്‍സ് നേടിയിരുന്നു. അവസാന ടി20യില്‍ പുറത്തായതിന് പിന്നലെ സഞ്ജുവിനെതിരെ ട്രോളുകളും വരുന്നുണ്ട്. ചില ട്രോളുകള്‍ വായിക്കാം...

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

ടീമില്‍ മാറ്റമൊന്നും വരുത്താതെയാണ് ഇന്ത്യന്‍ ടീം അവസാന ടി20 മത്സരത്തിനിറങ്ങിയത്. വിന്‍ഡീസ് ടീമില്‍ അല്‍സാരി ജോസഫ് തിരിച്ചെത്തി. ഒബെദ് മക്‌കോയ് പിന്മാറി. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ ബാറ്റിംഗ് തിരിഞ്ഞെടുക്കുകയായിരുന്നു. 

ഇന്ത്യന്‍ ടീം: യശസ്വി ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, രവി ബിഷ്‌ണോയി, മുകേഷ് കുമാര്‍.

ഫ്ളാറ്റ് ട്രാക്കില്‍ മാത്രം കളിക്കും! മണ്ടത്തരത്തിലൂടെ പുറത്തായതിന് പിന്നാലെ ശുഭ്മാന്‍ ഗില്ലിന് ട്രോള്‍

വെസ്റ്റ് ഇന്‍ഡീസ്: ബ്രന്‍ഡന്‍ കിംഗ്, കെയ്ല്‍ മയേഴ്‌സ്, ഷായ് ഹോപ്, നിക്കോളാസ് പുരാന്‍, റോവ്മാന്‍ പവല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ജേസണ്‍ ഹോള്‍ഡര്‍, റോസ്റ്റണ്‍ ചേസ്, റൊമാരിയോ ഷെഫേര്‍ഡ്, അകെയ്ല്‍ ഹുസൈന്‍, അല്‍സാരി ജോസഫ്.