'പിന്തുണ ലഭിച്ചിരുന്നെങ്കില്‍ കളി ജയിപ്പിക്കാമായിരുന്നു'; പാകിസ്ഥാനെതിരായ തോൽവിക്ക് പിന്നാലെ തുറന്നടിച്ച് തിലക് വർമ

Published : Nov 23, 2026, 09:12 AM IST
Tilak Varma

Synopsis

റൈസിംഗ് സ്റ്റാർസ് ഏഷ്യാ കപ്പിൽ പാകിസ്ഥാൻ എ ടീമിനെതിരായ മത്സരത്തിൽ സെഞ്ച്വറി നേടിയെങ്കിലും മറ്റ് ബാറ്റർമാരുടെ പിന്തുണ ലഭിക്കാത്തതാണ് തോൽവിക്ക് കാരണമെന്ന് ഇന്ത്യൻ നായകൻ തിലക് വർമ്മ.

ദുബായ്: റൈസിംഗ് സ്റ്റാർസ് ഏഷ്യാ കപ്പിൽ പാകിസ്ഥാൻ എ ടീമിനെതിരായ ആവേശപ്പോരാട്ടത്തിൽ 48 റൺസിന്‍റെ തോൽവി വഴങ്ങിയതിന് പിന്നാലെ ബാറ്റര്‍മാരുടെ പിന്തുണയില്ലായ്മയെക്കുറിച്ച് തുറന്നുപറഞ്ഞ് ഇന്ത്യ എ നായകൻ തിലക് വർമ്മ. തുടർച്ചയായ രണ്ടാം മത്സരത്തിലും സെഞ്ച്വറി നേടി തിലക് വർമ്മ പൊരുതിയെങ്കിലും ഇന്ത്യയെ വിജയവര കടത്താനായില്ല. 314 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 265 റൺസിന് ഓൾഔട്ടാവുകയായിരുന്നു.

മത്സരശേഷം സംസാരിക്കവെയാണ് മറ്റു ബാറ്റർമാരിൽ നിന്ന് അൽപം കൂടി പിന്തുണ ലഭിച്ചിരുന്നെങ്കിൽ തനിക്ക് കളി ഫിനിഷ് ചെയ്യാൻ സാധിക്കുമായിരുന്നുവെന്ന് തിലക് വ്യക്തമാക്കിയത്. എന്നെ സംബന്ധിച്ചിടത്തോളം ടീമിനെ വിജയിപ്പിക്കുക എന്നതാണ് ഏറ്റവും മികച്ച കാര്യം. ടീം ജയിക്കുന്നില്ലെങ്കിൽ വ്യക്തിഗത നേട്ടങ്ങൾ കൊണ്ട് കാര്യമില്ല. മത്സരം അവസാനം വരെ കൊണ്ടുപോകാനാണ് ഞാൻ എപ്പോഴും ശ്രമിക്കുന്നത്. മറ്റേതെങ്കിലും ഒരു ബാറ്റർക്ക് എനിക്ക് പിന്തുണ നൽകാൻ സാധിച്ചിരുന്നെങ്കിൽ കളി ജയിപ്പിക്കാമായിരുന്നു. ക്യാപ്റ്റൻ എന്ന നിലയിൽ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തനിക്ക് ഇഷ്ടമാണെന്നും തിലക് വർമ്മ പറഞ്ഞു. സ്കോറിംഗ് ഉയര്‍ത്താൻ ശ്രമിക്കുന്നതിനിടെ ഷഹബാസ് അഹമ്മദ് പുറത്തായത് തിരിച്ചടിയായെന്നും, രണ്ട് ഓവർ കൂടി അദ്ദേഹം ക്രീസിലുണ്ടായിരുന്നെങ്കിൽ ഫലം മറ്റൊന്നാകുമായിരുന്നുവെന്നും തിലക് കൂട്ടിച്ചേർത്തു.

പാകിസ്ഥാന്‍ ഉയര്‍ത്തിയ 314 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ തുടക്കത്തിലെ തകര്‍ച്ച നേരിട്ടു. ഓപ്പണര്‍ അഭിഷേക് ശർമ്മ (42 പന്തിൽ 70) ഒഴികെയുള്ള താരങ്ങൾ നിരാശപ്പെടുത്തിയതാണ് തിരിച്ചടിയായത്. വൈഭവ് സൂര്യവംശി (11), ആയുഷ് ബദോനി (0), കുമാർ കുശാഗ്ര (2), റിങ്കു സിംഗ് (6) എന്നിവർ നിലയുറപ്പിക്കാതെ മടങ്ങിയതോടെ ഇന്ത്യ 129/6 എന്ന നിലയിലേക്ക് കൂപ്പുകുത്തി. വിക്കറ്റുകൾ തുടർച്ചയായി വീണതോടെ തിലക് വർമ്മ പ്രതിരോധത്തിലേക്ക് വലിഞ്ഞു. ഒരു ഘട്ടത്തിൽ 33 പന്തിൽ 6 റൺസ് മാത്രമായിരുന്നുതിലകിന്‍റെ സമ്പാദ്യം. തുടർന്ന് ഏഴാം വിക്കറ്റിൽ ഷഹബാസ് അഹമ്മദിനെ (56) കൂട്ടുപിടിച്ച് തിലക് 112 റൺസിന്‍റെ തകർപ്പൻ കൂട്ടുകെട്ടുണ്ടാക്കി പ്രതീക്ഷ നൽകി. എന്നാൽ അപ്പോഴേക്കും ആവശ്യമായ റൺറേറ്റ് ഓവറിൽ 15-ന് മുകളിലെത്തിയിരുന്നു.

തിലകിനെ വിമർശിച്ച് സഞ്ജയ് ബംഗാർ

അതേസമയം, തിലക് വർമ്മയുടെ മെല്ലെപ്പോക്കിനെ വിമർശിച്ച് മുൻ ഇന്ത്യൻ ബാറ്റിംഗ് പരിശീലകൻ സഞ്ജയ് ബംഗാർ രംഗത്തെത്തി. തിലകിന്‍റെ ഇഴഞ്ഞ തുടക്കമാണ് തോൽവിക്ക് പ്രധാന കാരണങ്ങളിലൊന്നെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.ആദ്യ 25 പന്തിൽ തിലക് നേടിയത് 3 റൺസ് മാത്രമാണ്. അടുത്ത 25 പന്തിൽ 12-13 റൺസും. 50 പന്തുകൾ നേരിടുമ്പോൾ 18-20 റൺസ് മാത്രമാണ് സ്കോർ. ഇത്തരത്തിൽ ബാറ്റ് ചെയ്യുമ്പോൾ മറുവശത്തുള്ള ബാറ്റർക്ക് മേൽ വലിയ സമ്മർദ്ദമുണ്ടാകും. റൺറേറ്റ് ഉയർത്താൻ മറ്റു ബാറ്റർ അനാവശ്യ റിസ്ക് എടുക്കുകയും അത് വിക്കറ്റ് വീഴാൻ കാരണമാവുകയും ചെയ്യുമെന്ന് ബംഗാർ പറഞ്ഞു.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

നേരത്തെ, ഹസൻ നവാസിന്റെ (79) അർദ്ധസെഞ്ചുറി കരുത്തിലാണ് പാകിസ്ഥാൻ എ 313 റൺസ് അടിച്ചുകൂട്ടിയത്. ഇന്ത്യൻ ബൗളർമാരായ ഹർഷിത് റാണയും പ്രിൻസ് യാദവും തുടക്കത്തിൽ തന്നെ റൺസ് വഴങ്ങിയത് പാകിസ്ഥാന് തുണയായി. ബൗളിംഗിൽ മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തിയ അലി റാസയും ഹസൻ നവാസുമാണ് ഇന്ത്യയെ തകർത്തത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തിലക്‌ വര്‍മയുടെ സെഞ്ച്വറിക്കും രക്ഷിക്കാന്‍ കഴിഞ്ഞില്ല, പാക്കിസ്ഥാന്‍ എ ടീമിനോട്‌ പരാജയപ്പെട്ട്‌ ഇന്ത്യ എ
സയ്യിദ് മുഷ്താഖ് അലി ട്രോഫി: വീണ്ടും നിധീഷ് മാജിക്ക്; പോണ്ടിച്ചേരിയെ തകർത്ത് കേരളം, മൂന്നാം ജയം