
ക്രൈസ്റ്റ്ചർച്ച്: ക്രൈസ്റ്റ്ചർച്ചിച്ച് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ന്യൂസിലന്‍ഡ് ലീഡ് ഉയര്‍ത്തുമ്പോള്‍ ഇന്ത്യയുടെ വിജയപ്രതീക്ഷയും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍ സ്വപ്നങ്ങളും അകന്നുപോകുകയാണ്. രണ്ടാം ടെസ്റ്റിന്‍റെ മൂന്നാം ദിനം ഏഴ് വിക്കറ്റ് കൈയിലിരിക്കെ 243 റണ്‍സിന്‍റെ ലീഡുമായാണ് ന്യൂസിലന്‍ഡ് ക്രീസ് വിട്ടത്. നാലാം ദിനം ന്യൂസിലന്‍ഡിനെ എത്രയും വേഗം പുറത്താക്കി വിജയലക്ഷ്യം അടിച്ചെടുക്കാനായിരിക്കും ഇന്ത്യ ശ്രമിക്കുക. എന്നാല്‍ അതത്ര എളുപ്പമാവില്ലെന്നാണ് കണക്കുകള്‍ പറയുന്നത്.
കാരണം ക്രൈസ്റ്റ്ചര്‍ച്ചിലെ ഹേഗ്ലി ഓവൽ സ്റ്റേഡിയത്തിൽ ഇതുവരെ ഒരു ടീമും ഇതുവരെ 300 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ജയിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ പരമ്പര സ്വന്തമാക്കാൻ ഹേഗ്ലി ഓവലിലെ ചരിത്രത്തിലെ ഏറ്റവും വലിയ റൺചേസ് തന്നെ ഇന്ത്യയ്ക്ക് വേണ്ടിവരുമെന്നാണ് കരുതുന്നത്. ഹേഗ്ലി ഓവലിൽ ഇതുവരെ 200-ന് മുകളിൽ വിജയലക്ഷ്യം മറികടന്നത് മൂന്ന് തവണ മാത്രമാണ്. 2023 മാർച്ചിൽ ശ്രീലങ്കയ്‌ക്കെതിരെ അവസാന പന്തിൽ 285/8 എന്ന സ്കോർ പിന്തുടർന്ന് ന്യൂസിലൻഡ് നേടിയ രണ്ട് വിക്കറ്റ് ജയമാണ് ഇവിടുത്തെ ഏറ്റവും വലിയ വിജയ റൺചേസ്.
അന്ന് കെയ്ൻ വില്യംസൺ പുറത്താകാതെ 121 റൺസും ഡാരിൽ മിച്ചൽ 81 റൺസും നേടി. പരിക്കേറ്റ നീൽ വാഗ്നർ മറുവശത്ത് നിൽക്കെ അവസാന പന്തിൽ ബൈ റണ്ണിലൂടെയാണ് കിവീസ് ജയം കുറിച്ചത്. 2024 മാർച്ചിൽ ന്യൂസിലൻഡിനെതിരെ 279 റൺസ് ലക്ഷ്യം പിന്തുടർന്ന് 281/7 എന്ന സ്കോറിലെത്തിയ ഓസ്‌ട്രേലിയയുടെ ജയമാണ് പട്ടികയിൽ രണ്ടാമത്. 2016 ഫെബ്രുവരിയിൽ ന്യൂസിലൻഡിനെതിരെ 201/3 എന്ന സ്കോർ പിന്തുടർന്ന് ജയിച്ച ഓസ്‌ട്രേലിയയാണ് മൂന്നാം സ്ഥാനത്ത്.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
2020 ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ ഇന്ത്യക്കെതിരെ 132/3 എന്ന സ്കോർ പിന്തുടർന്ന് ന്യൂസിലൻഡ് വിജയിച്ചിരുന്നു. 2017 ജനുവരിയിൽ ബംഗ്ലാദേശിനെതിരെ 111/1 എന്ന സ്കോർ പിന്തുടർന്ന ന്യൂസിലൻഡ് അഞ്ചാമതും, 2016 നവംബറിൽ പാകിസ്ഥാനെതിരെ 108/2 പിന്തുടർന്ന കിവീസ് ആറാമതുമാണ്. 2024 നവംബറിൽ ന്യൂസിലൻഡിനെതിരെ 104/2 എന്ന സ്കോർ മറികടന്ന ഇംഗ്ലണ്ടിന്റെ വിജയമാണ് ഏഴാം സ്ഥാനത്തുള്ളത്. ഹേഗ്ലി ഓവലിലെ പിച്ചിന്‍റെ സ്വഭാവവും അവസാന ദിവസങ്ങളിലെ ബാറ്റിംഗ് ദുഷ്കരമാകുമെന്നതും കണക്കിലെടുക്കുമ്പോൾ, വലിയൊരു വിജയലക്ഷ്യം പിന്തുടർന്ന് ജയിക്കുക എന്നത് ഇന്ത്യയ്ക്ക് വെല്ലുവിളിയായിരിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!