സെയ്‌ലേഴ്‌സിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ചു; സെമി സാധ്യതകള്‍ സജീവമാക്കി ട്രിവാൻഡ്രം റോയൽസ്

Published : Aug 30, 2026, 09:54 PM IST
Vishnu Vinod

Synopsis

മുൻനിര ബാറ്റർമാരുടെ സമ്പൂർണ്ണ പരാജയമാണ് മത്സരത്തിൽ സെയ്‌ലേഴ്‌സിന് തിരിച്ചടിയായത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത സെയ്‌ലേഴ്‌സിന് ആദ്യ ഓവറിൽ തന്നെ അരുൺ പൗലോസിന്‍റെ വിക്കറ്റ് നഷ്ടമായി.

തിരുവനന്തപുരം: കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ തോൽപിച്ച് പോയിന്‍റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൻഡ്രം റോയൽസ്. ഏഴ് വിക്കറ്റിനായിരുന്നു റോയൽസിന്‍റെ വിജയം. ആദ്യം ബാറ്റ് ചെയ്ത സെയ്‌ലേഴ്‌സ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 126 റൺസെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ റോയൽസ് 17.1 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. 65 റണ്‍സുമായി പുറത്താകാതെ നിന്ന വിഷ്ണു വിനോദാണ് പ്ലെയർ ഓഫ് ദി മാച്ച്. സ്കോര്‍: ഏരീസ് കൊല്ലം സെയിലേഴ്സ് - 20 ഓവറിൽ 126/7, ട്രിവാൺഡ്രം റോയൽസ് 17.1 ഓവറിൽ 127/3.

മുൻനിര ബാറ്റർമാരുടെ സമ്പൂർണ്ണ പരാജയമാണ് മത്സരത്തിൽ സെയ്‌ലേഴ്‌സിന് തിരിച്ചടിയായത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത സെയ്‌ലേഴ്‌സിന് ആദ്യ ഓവറിൽ തന്നെ അരുൺ പൗലോസിന്‍റെ വിക്കറ്റ് നഷ്ടമായി. തുടർന്നെത്തിയ ക്യാപ്റ്റൻ വത്സൽ ഗോവിന്ദും ഫോമിലുള്ള അഭിഷേക് ജെ നായരും കൂടി മടങ്ങിയതോടെ സെയ്‌ലേഴ്‌സ് തുടക്കത്തിൽ തന്നെ പ്രതിരോധത്തിലായി. വത്സൽ ഗോവിന്ദ് ഒൻപതും അഭിഷേക് നായർ 11-ഉം റൺസെടുത്തു. തുടർന്നെത്തിയ ആനന്ദ് കൃഷ്ണനും (10) പിടിച്ചുനിൽക്കാനായില്ല.

അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന അജിനാസും അർജുൻ വേണുഗോപാലും ചേർന്നാണ് സെയ്‌ലേഴ്‌സിനെ കൂട്ടത്തകർച്ചയിൽ നിന്ന് കരകയറ്റിയത്. ഇരുവരും ചേർന്ന് 29 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ ഇരുവരെയും അടുത്തടുത്ത ഓവറുകളിൽ പുറത്താക്കി സിജോമോൻ ജോസഫ് റോയൽസിന് നിർണ്ണായക വഴിത്തിരിവ് സമ്മാനിച്ചു. അജിനാസ് 22-ഉം അർജുൻ വേണുഗോപാൽ 17 റൺസും നേടി. തുടർന്നെത്തിയ ഷറഫുദ്ദീനാണ് സെയ്‌ലേഴ്‌സിന്റെ സ്കോർ 126-ലേക്ക് എത്തിച്ചത്. ടൂർണമെന്‍റിൽ ആദ്യ മത്സരം കളിക്കുന്ന ഷറഫുദ്ദീൻ തകർപ്പൻ ഇന്നിങ്സാണ് കാഴ്ചവെച്ചത്. 20 പന്തിൽ രണ്ട് ഫോറും നാല് സിക്സുമടക്കം 39 റൺസുമായി ഷറഫുദ്ദീൻ പുറത്താകാതെ നിന്നു. അവസാന ഓവറിൽ മൂന്ന് സിക്സും ഒരു ഫോറുമടക്കം 23 റൺസാണ് ഷറഫുദ്ദീൻ നേടിയത്. റോയൽസിന് വേണ്ടി സിജോമോൻ ജോസഫും രാഹുൽ ചന്ദ്രനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ റോയൽസിന്‍റെ മൂന്ന് വിക്കറ്റുകൾ തുടക്കത്തിൽ തന്നെ വീഴ്ത്തി ബൗളർമാർ സെയ്‌ലേഴ്‌സിന് പ്രതീക്ഷ നൽകി. 12 റൺസെടുത്ത അഭിഷേക് പി നായരെ എ ജി അമലാണ് പുറത്താക്കിയത്. ഒരു റണ്ണെടുത്ത കൃഷ്ണപ്രസാദ് പവൻ രാജിന്റെ പന്തിൽ എൽബിഡബ്ല്യു ആയി. ഒരു റണ്ണെടുത്ത ഗോവിന്ദ് ദേവ് പൈ കൂടി മടങ്ങിയതോടെ മൂന്ന് വിക്കറ്റിന് 21 റൺസെന്ന നിലയിലായിരുന്നു റോയൽസ്. എന്നാൽ നാലാം വിക്കറ്റിൽ ഒത്തുചേർന്ന വിഷ്ണു വിനോദും സിജോമോൻ ജോസഫും ചേർന്ന് കളി റോയൽസിന്റെ വരുതിയിലാക്കി. അപരാജിതമായ നാലാം വിക്കറ്റ് കൂട്ടുകെട്ടിൽ ഇരുവരും ചേർന്ന് 106 റൺസാണ് കൂട്ടിച്ചേർത്തത്. 17 പന്തുകൾ ബാക്കിനിൽക്കെ റോയൽസ് ലക്ഷ്യത്തിലെത്തി. വിഷ്ണു വിനോദ് 65-ഉം സിജോമോൻ ജോസഫ് 37-ഉം റൺസുമായി പുറത്താകാതെ നിന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ദേഷ്യം കൊണ്ട് കുൽദീപിന്‍റെ മുഖം ചുവന്നു'; ലോകകപ്പിലെ വൈറൽ തർക്കത്തിന്‍റെ കാരണം വെളിപ്പെടുത്തി സൂര്യകുമാർ
ഇമ്രാൻ ഖാനെക്കുറിച്ച് മിണ്ടരുത്; പാകിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾക്ക് കർശന നിർദേശവുമായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്