
സതാംപ്ടണ്‍: ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെ ഒതുക്കിയത് മുഹമ്മദ് ഷമിയുടെ മികച്ച ബൗളിംഗായിരുന്നു. നാല് വിലപ്പെട്ട വിക്കറ്റുകളാണ് ഷമി സ്വന്തമാക്കിയത്. റോസ് ടെയ്‌ലര്‍ (11), ബി ജെ വാട്‌ലിംഗ് (1), കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം (13), കെയ്ല്‍ ജൈമിസണ്‍ (13) എന്നിവരെയാണ് ഷമി പുറത്താക്കിയത്.
ഇതിനിടെ ഷമിയുടെ ഒരു ചിത്രം വൈറാലായി. ടവ്വല്‍ ഉടുത്ത് നില്‍ക്കുന്ന ചിത്രമാണത്. ആദ്യ സെഷന് ശേഷം പവലിയനിലേക്ക് മടങ്ങുമ്പോഴാണ് ഷമി ടവ്വല്‍ ഉടുതുണിപോലെ ചുറ്റി പവലിയിലേക്ക് നടന്നുകയറിയത്. ക്യാപ്റ്റന്‍ വിരാട് കോലി, വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്, പേസര്‍ ജസ്പ്രിത് ബുമ്ര എന്നിവരും കൂടെയുണ്ടായിരുന്നു. താരത്തെ രണ്‍ബീര്‍ കപൂറിനോടൊക്കെ ട്രോളര്‍മാര്‍ ഉപമിച്ചിട്ടുണ്ട്. സാവരിയ എന്ന ബോളിവുഡ് ചിത്രത്തിലെ രംഗം അടര്‍ത്തിയെടുത്ത് ട്രോളര്‍മാര്‍ ആഘോഷമാക്കിയിട്ടുണ്ട്. ചില ട്രോളുകള്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!