അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനൽ: കിരീടപ്പോരില്‍ ഇന്ത്യക്കെതിരെ നിര്‍ണായക ടോസ് ജയിച്ച് പാകിസ്ഥാൻ

Published : Nov 14, 2026, 10:20 AM ISTUpdated : Nov 14, 2026, 10:40 AM IST
India vs Pakistan U19 Asia Cup Final 2026

Synopsis

അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യക്കെതിരെ പാകിസ്ഥാൻ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്തു. ഗ്രൂപ്പ് ഘട്ടത്തിലെ തോൽവിക്ക് പകരം വീട്ടാൻ ഇന്ത്യയിറങ്ങുമ്പോൾ, കിരീടം നിലനിർത്താനാണ് പാകിസ്ഥാന്‍റെ ശ്രമം.

മസ്‌കറ്റ്: അണ്ടർ 19 ഏഷ്യാ കപ്പ് കിരീടപ്പോരാട്ടത്തിൽ ഇന്ത്യക്കെതിരെ നിര്‍ണായക ടോസ് ജയിച്ച പാകിസ്ഥാന്‍ ബാറ്റിംഗ് തെരഞ്ഞെടുത്തു. മസ്‌കറ്റിലെ അൽ അമീറാത്ത് ക്രിക്കറ്റ് ഗ്രൗണ്ടിലാണ് കിരീട പോരാട്ടം. ഗ്രൂപ്പ് ഘട്ടത്തിൽ പാകിസ്ഥാനോട് നേരിട്ട മൂന്ന് വിക്കറ്റ് തോൽവിക്ക് പകരം വീട്ടാനും കിരീടം തിരിച്ചുപിടിക്കാനുമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. കഴിഞ്ഞ വർഷത്തെ ഫൈനലിൽ ഇന്ത്യയെ 151 റൺസിന് പരാജയപ്പെടുത്തിയാണ് പാകിസ്ഥാൻ തങ്ങളുടെ രണ്ടാം ഏഷ്യാ കപ്പ് കിരീടം സ്വന്തമാക്കിയത്.

രാവിലെ പിച്ചിലുള്ള ഈർപ്പം കാരണം ആദ്യ ഓവറുകളിൽ പേസർമാർക്ക് മികച്ച സ്വിംഗും മൂവ്‌മെന്‍റും ലഭിക്കാൻ സാധ്യതയുള്ളതിനാല്‍ ടോസ് നേടുന്നവര്‍ ബൗളിംഗ് തെരഞ്ഞെടുക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ആരാധകരെ അമ്പരപ്പിച്ച് മികച്ച പേസ് നിരയുള്ള പാകിസ്ഥാന്‍ ബാറ്റിംഗ് തെരഞ്ഞെടുത്തു. ഗ്രൂപ്പ് ഘട്ടത്തിൽ പാകിസ്ഥാനെതിരെ ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്തത് വലിയ തിരിച്ചടിയായിരുന്നു.തുടക്കത്തിലേ വിക്കറ്റുകൾ നഷ്ടപ്പെട്ട് പ്രതിരോധത്തിലായ ഇന്ത്യയെ പാകിസ്ഥാൻ മൂന്ന് വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു.

നിലവിലെ ചാമ്പ്യന്മാരായ പാകിസ്ഥാനെ വീഴ്ത്തി ഇന്ത്യ ഒൻപതാം അണ്ടർ 19 ഏഷ്യാ കപ്പ് കിരീടമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത ആര്യവീർ സെവാഗ്, ലക്ഷ്യ രാജേഷ്, വി കെ വിനീത് എന്നിവരിലാണ് ഇന്ത്യയുടെ പ്രധാന ബാറ്റിംഗ് പ്രതീക്ഷകൾ. എന്നാല്‍ ബൗളിംഗ് പ്രതീക്ഷയായ ഇഷാന്‍ സൂദ് പരിക്കുമൂലം ഫൈനലിനില്ലാത്തത് ഇന്ത്യക്ക് തിരിച്ചടിയാണ്. ഇഷാന്‍ സൂദിന് പകരം വെങ്കടയാണ് ഫൈനലില്‍ ഇന്ത്യക്കായി ഇറങ്ങുന്നത്. സെമി ഫൈനലിൽ അഫ്ഗാനിസ്ഥാനെതിരെ എട്ട് വിക്കറ്റിന്റെ ആധികാരിക വിജയം നേടിയാണ് ലക്ഷ്യ രാജേഷ് നയിക്കുന്ന ഇന്ത്യൻ നിര ഫൈനലിലേക്ക് മുന്നേറിയത്.

സെമിയിൽ അർധസെഞ്ചുറി നേടിയ ആര്യവീർ സെവാഗിന്‍റെയും ക്യാപ്റ്റൻ ലക്ഷ്യയുടെയും പ്രകടനം നിർണ്ണായകമായിരുന്നു. എന്നാൽ ഫൈനലിൽ പാകിസ്ഥാന്‍റെ ശക്തമായ ബൗളിംഗ് നിരയെ മറികടക്കാൻ മറ്റ് ബാറ്റർമാരിൽ നിന്നുംകൂടി മികച്ച പിന്തുണ ഇന്ത്യ പ്രതീക്ഷിക്കുന്നു. മറുവശത്ത്, ഒന്നാം സെമി ഫൈനലിൽ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയാണ് ഫർഹാൻ യൂസഫ് നയിക്കുന്ന പാകിസ്ഥാൻ കലാശപ്പോരിന് യോഗ്യത നേടിയത്. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയെ തോൽപ്പിച്ചതിന്‍റെ ആത്മവിശ്വാസവുമായാണ് പാകിസ്ഥാൻ ഇന്നും കളത്തിലിറങ്ങുന്നത്.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

ഇതുവരെ 31 അണ്ടർ 19 ഏകദിന മത്സരങ്ങളിലാണ് ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടിയത്. ഇതിൽ 17 മത്സരങ്ങളിൽ ഇന്ത്യ വിജയിച്ചപ്പോൾ 13 എണ്ണത്തിൽ പാകിസ്ഥാൻ ജയം സ്വന്തമാക്കി; ഒരു മത്സരം ഫലമില്ലാതെ അവസാനിച്ചു. എന്നാൽ 2021-ന് ശേഷമുള്ള കണക്കുകൾ ഇന്ത്യയ്ക്ക് അത്ര അനുകൂലമല്ല. അവസാന ഏഴ് പോരാട്ടങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് ഇന്ത്യയ്ക്ക് ജയിക്കാനായത്.

പാകിസ്ഥാൻ അണ്ടർ 19 പ്ലേയിംഗ് ഇലവൻ: ഉസ്മാൻ ഖാൻ, ഹയാം ഖാൻ, അബ്ദുൾ ഖാദിർ, ഫർഹാൻ യൂസഫ് (ക്യാപ്റ്റൻ), അഹമ്മദ് ഹുസൈൻ, അലി റാസ, ഹംസ സഹൂർ (വിക്കറ്റ് കീപ്പർ), ഹസ്നൈൻ അബ്ബാസ് ദാർ, മുഹമ്മദ് സയ്യാം, റിസ്വാനുള്ള, നിഖാബ് ഷഫീഖ്.

ഇന്ത്യ അണ്ടർ-19 പ്ലേയിംഗ് ഇലവൻ: ലക്ഷ്യ രാജേഷ് റായ്ചന്ദാനി (ക്യാപ്റ്റൻ), ആര്യവീർ സെവാഗ്, വി.കെ. വിനീത്, യഷ്‌വർദ്ധൻ ചൗഹാൻ, അർജുൻ രജ്പുത്, അൻവയ് ദ്രാവിഡ് (വിക്കറ്റ് കീപ്പർ), മനൽ ചൗഹാൻ, മോഹിത് ഉൽവ, ആര്യൻ സവ്‌സാനി, കാവ്യ പട്ടേൽ, ചിഗുരുപാട്ടി വെങ്കട.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പിച്ചിന്റെ സ്വഭാവത്തെ കുറ്റപ്പെടുത്തി ശ്രേയസ്‌ അയ്യര്‍, കുഴപ്പം പിച്ചിനല്ലെന്ന്‌ ഗൗതം ഗംഭീര്‍, 2027 ലോകകപ്പില്‍ ഈ കളി മതിയാകില്ല
അനാവശ്യ റെക്കോഡില്‍ സച്ചിനൊപ്പം കോലി ; ഏകദിനത്തില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് പുറത്തായ താരം