വിപ്രജ് നിഗമിന്‍റെ ഭീമാബദ്ധം, ആദ്യ പന്തെറിയും മുമ്പേ ശ്രീലങ്കയ്ക്ക് 10 റൺസ് സമ്മാനിച്ച് ഇന്ത്യ; അന്തം വിട്ട് ആരാധകര്‍

Published : Jun 15, 2026, 03:18 PM ISTUpdated : Jun 15, 2026, 03:22 PM IST
Vipraj Nigam Running on the Picth

Synopsis

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ എ ടീം തകർച്ച നേരിടുന്നതിനിടയിലാണ് കളിയിലെ നാടകീയ രംഗങ്ങൾ അരങ്ങേറിയത്.

ദാംബുള്ള: ത്രിരാഷ്ട്ര പരമ്പരയിൽ ശ്രീലങ്ക എ ടീമിനെതിരെയുള്ള നിർണായക മത്സരത്തിൽ ബാറ്റിങ് തകർച്ച നേരിട്ട ഇന്ത്യ എ ടീമിന് കനത്ത തിരിച്ചടിയായി അപൂർവ അച്ചടക്ക നടപടി. മുന്നറിയിപ്പ് നല്‍കിയിട്ടും പിച്ചിന്‍റെ സംരക്ഷിത മേഖലയിലൂടെ നിയമവിരുദ്ധമായി ഓടിയതിന് ഇന്ത്യൻ താരം വിപ്രജ് നിഗത്തിന് ഒന്നിന് പുറകെ ഒന്നായി രണ്ട് തവണയാണ് അംപയർ പിഴ ചുമത്തി. ഇതോടെ ഇന്ത്യയുടെ ടീം സ്കോറിൽ നിന്നും 10 റൺസ് പെനാൽറ്റിയായി വെട്ടിക്കുറച്ചു. അമ്പയര്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടും തെറ്റ് ആവര്‍ത്തിച്ച വിപ്രജ് നിഗമിന്‍റെ ഓട്ടം കണ്ട് ഡഗ്ഗൗട്ടിലിരുന്ന സഹതാരങ്ങളും കമന്‍റേറ്റർമാരും ഒരുപോലെ തലയിൽ കൈവെച്ചു.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ എ ടീം തകർച്ച നേരിടുന്നതിനിടയിലാണ് കളിയിലെ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. എട്ടാമനായി ബാറ്റിങ്ങിനിറങ്ങിയ അനുകൂൽ റോയ് പിച്ചിന്‍റെ മധ്യത്തിലൂടെ ഓടിയതിന് അംപയർമാർ ഇന്ത്യയ്ക്ക് ആദ്യ ഔദ്യോഗിക മുന്നറിയിപ്പ് നൽകിയിരുന്നു. 33-ാം ഓവറിൽ അനുകൂൽ പുറത്തായെങ്കിലും ടീമിന് ലഭിച്ച ആ മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ടായിരുന്നു. ക്രിക്കറ്റ് നിയമപ്രകാരം ഇതിന് ശേഷം ബാറ്റ് ചെയ്യുന്ന ഏത് താരം പിച്ചിൽ ഓടിയാലും ടീമിന് 5 റൺസ് വീതം പിഴ ചുമത്തപ്പെടും.

ഒമ്പതാമനായി ക്രീസിലെത്തിയ വിപ്രജ് നിഗം അമ്പയർമാരുടെ മുന്നറിയിപ്പ് പാടെ മറന്ന മട്ടിലായിരുന്നു. 35-ാം ഓവറിലാണ് വിപ്രജ് ആദ്യമായി പിച്ചിന്‍റെ മധ്യത്തിലൂടെ ഓടി ഇന്ത്യയ്ക്ക് 5 റൺസിന്‍റെ ആദ്യ പെനാൽറ്റി വാങ്ങിനൽകിയത്. എന്നാൽ രണ്ട് ഓവറുകൾക്ക് ശേഷം താരം ഇതേ തെറ്റ് വീണ്ടും ആവർത്തിച്ചു. 37-ാം ഓവറിൽ ലങ്കൻ സ്പിന്നർ കുഗദാസ് മാതുലന്‍റെ പന്ത് ഷോർട്ട് തേർഡ് മാൻ ദിശയിലേക്ക് തട്ടിയിട്ട് സിംഗിളിനായി വിപ്രജ് പെട്ടെന്ന് ഓടുകയായിരുന്നു. എന്നാൽ ഇത്തവണയും പിച്ചിന്‍റെ നടുവിലൂടെ വിപ്രജ് ഓടിയതോടെ അംപയർമാർ ഇന്ത്യയ്ക്ക് വീണ്ടും 5 റൺസ് പിഴ വിധിച്ചു. ഇതോടെ ഇന്ത്യയുടെ അക്കൗണ്ടിൽ നിന്ന് ആകെ 10 റൺസ് നഷ്ടമായി. ഇന്ത്യ നേടിയ റണ്ണില്‍ നിന്ന് കുറക്കില്ലെങ്കിലും ശ്രീലങ്ക ബാറ്റിംഗിനിറങ്ങുമ്പോള്‍ ആദ്യ പന്തെറിയും മുമ്പെ 10 റണ്‍സ് അക്കൗണ്ടിലെത്തി.

 

എന്താണ് പിച്ചിലെ 'സംരക്ഷിത മേഖല'

ക്രിക്കറ്റിൽ പിച്ചിന്‍റെ മധ്യഭാഗമാണ് സംരക്ഷിത മേഖലയായി കണക്കാക്കുന്നത്. ബൗളർമാർ എറിയുന്ന പന്ത് കുത്തി ഉയരേണ്ട പ്രധാന ഭാഗമാണിത്. ബാറ്റ്സ്മാൻമാർ സ്പൈക്കുള്ള ഷൂസുകളിട്ട് ഇതിലൂടെ തുടർച്ചയായി ഓടിയാൽ പിച്ചിൽ കുഴികളും വിള്ളലുകളും വീഴാൻ സാധ്യതയുണ്ട്. ഇത് പന്തിന്‍റെ ബൗൺസിനെയും ടേണിനെയും സാരമായി ബാധിക്കുകയും മത്സരത്തിന്‍റെ സുഗമമായ ഒഴുക്കിനെ തടസ്സപ്പെടുത്തുകയും ചെയ്യും. പിച്ച് കേടുപാടുകൾ കൂടാതെ സംരക്ഷിക്കുന്നതിനാണ് ബാറ്റ്സ്മാൻമാർ പിച്ചിന്‍റെ നടുവിലൂടെയല്ലാതെ സൈഡിലൂടെ ഓടണമെന്ന് നിയമം അനുശാസിക്കുന്നത്. പൊരുതാവുന്ന സ്കോറിലേക്ക് നീങ്ങുകയായിരുന്ന ഇന്ത്യയ്ക്ക് ഈ 10 റൺസ് നഷ്ടം കനത്ത പ്രഹരമായി മാറി.

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ബാറ്റിംഗ് തകര്‍ച്ചയില്‍ രക്ഷകനായി സൂര്യാന്‍ഷ് ഷെഡ്ജെ, ജീവന്‍മരണപ്പോരില്‍ ശ്രീലങ്കയ്ക്ക് മുന്നിൽ പൊരുതാവുന്ന സ്കോറുമായി ഇന്ത്യ എ
വെടിക്കെട്ടില്ലാതെ വൈഭവ് വീണു, ത്രിരാഷ്ട്ര പരമ്പരയിലെ ജീവന്‍മരണപ്പോരില്‍ ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് മോശം തുടക്കം