സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കേരള സ്ട്രൈക്കേഴ്സ് ടീം ക്യാപ്റ്റനായി ഉണ്ണി മുകുന്ദന്‍

Published : Sep 21, 2025, 11:06 PM IST
Unni Mukundan

Synopsis

നവംബറില്‍ നടക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കേരള സ്ട്രൈക്കേഴ്സ് ടീമിനെ നടന്‍ ഉണ്ണി മുകുന്ദന്‍ നയിക്കും. 

കൊച്ചി: നവംബറില്‍ നടക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കേരള സ്ട്രൈക്കേഴ്സിനെ നടന്‍ ഉണ്ണി മുകുന്ദന്‍ നയിക്കും. മലയാളം തമിഴ് തെലുങ്ക് കന്നഡ ഹിന്ദി ബംഗാൾ പഞ്ചാബി ഭോജ്പുരി തുടങ്ങി 8 ഭാഷാചിത്രങ്ങളിൽ നിന്നുള്ള ടീമുകളാണ് സിസിഎല്ലിൽ മത്സരിക്കുന്നത്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ടീമാണ് കേരള സ്ട്രൈക്കേഴ്സ്.

കഴിഞ്ഞ സീസണുകളില്‍ മികച്ച പ്രകടനം നടത്തിയ കേരള സ്ട്രൈക്കേഴ്സ് 2014ലും 2017ലും സി സി എല്ലിൽ റണ്ണേഴ്സപ്പായിരുന്നു. ഇത്തവണ പഴയ മുഖങ്ങൾക്കൊപ്പം പുതു മുഖങ്ങളെയും അണിനിരത്തി മികച്ച ഒരു ടീമിനെയായിരിക്കും കേരള സ്ട്രൈക്കേഴ്സ് കളത്തിലിറക്കുക.

കേരള സ്ട്രൈക്കേഴ്സിന്‍റെ സഹ ഉടമയായ രാജ്കുമാർ സേതുപതിയാണ് ഉണ്ണി മുകുന്ദനെ കേരള സ്ട്രൈക്കേഴ്സ് ക്യാപ്റ്റനായി തെരഞ്ഞെടുത്ത കാര്യം പ്രഖ്യാപിച്ചത്. ക്രിക്കറ്റിനോടുള്ള ഉണ്ണി മുകുന്ദന്‍റെ പാഷൻ തന്നെയാണ് ഉണ്ണിയെ ക്യാപ്റ്റനായി തെരഞ്ഞെടുക്കാന്‍ കാരണമെന്ന് രാജ്കുമാര്‍ സേതുപതി പറഞ്ഞു. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്‍റെ തുടക്കം മുതൽ കേരള സ്ട്രൈക്കേഴ്സ് ടീമിന്‍റെ ഭാഗമായിരുന്നു ഉണ്ണി മുകുന്ദൻ. ടൂർണമെന്‍റുകളിലും വിവിധ ക്ലബ്ബുകളിലും കളിച്ച പരിചയവും ക്രിക്കറ്റിനെക്കുറിച്ച് നല്ല ധാരണയുമുള്ള ചെറുപ്പക്കാരനാണ് ഉണ്ണി മുകുന്ദനെന്ന് രാജ്കുമാർ സേതുപതി പറഞ്ഞു.

ഉണ്ണി മുകുന്ദന്‍റെ ജന്മദിനമായ സെപ്റ്റംബർ 22ന് പിറന്നാൾ സമ്മാനമായാണ് ടീം മാനേജ്മെന്‍റ് ക്യാപ്റ്റനായി ഉണ്ണിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കേരള സ്ട്രൈക്കേഴ്സ് ടീമിന്‍റെ പരിശീലന ക്യാംപ് ഒക്ടോബർ പകുതിയോടെ ആരംഭിക്കും. ഈ ക്യാമ്പിൽ വച്ചായിരിക്കും മറ്റു അംഗങ്ങളെ ടീം മാനേജ്മെന്‍റ് പ്രഖ്യാപിക്കുക.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഏറ്റവും കൂടുതല്‍ പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരം; കോലി ജയസൂര്യയോട് അടുക്കുന്നു
തകര്‍ച്ചയില്‍ നിന്ന് കരകയറി മുംബൈ; വിജയ് ഹസാരെയില്‍ കര്‍ണാടകയ്‌ക്കെതിരെ ഭേദപ്പെട്ട സ്‌കോര്‍