തെളിവുണ്ട്, വ്യക്തമായ തെളിവ്! വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ ആര്‍സിബി പേസര്‍ യഷ് ദയാലിനെതിരെ കേസെടുത്ത് പൊലീസ്

Published : Jul 08, 2025, 09:29 AM ISTUpdated : Jul 08, 2025, 09:30 AM IST
Yash Dayal

Synopsis

ഉത്തർപ്രദേശ് സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് നടപടി. താരത്തിനെതിരെ വ്യക്തമായ തെളിവുകൾ ലഭിച്ചതിനെ തുടർന്നാണ് കേസെടുത്തത്.

ലഖ്‌നൗ: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന പരാതിയില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു താരം യഷ് ദയാലിനെതിരെ പൊലീസ് കേസെടുത്തു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് സ്വദേശിയായ ഉജ്വല സിംഗിന്റെ പരാതിയിലാണ് നടപടി. അന്വേഷണത്തില്‍ താരത്തിനെതിരെ വ്യക്തമായ തെളിവുകള്‍ കിട്ടിയതിനാലാണ് കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു. തുടരന്വേഷണവും നടപടി ക്രമങ്ങളും തുടരുമെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ ഗാസിയാബാദിലെ ഇന്ദിരാപുരം സര്‍ക്കിള്‍ ഓഫീസറില്‍ നിന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് തേടിയിരുന്നു.

പരാതിയില്‍ നടപടിയെടുക്കാന്‍ പൊലീസിന് ജൂലൈ 21 വരെയാണ് സമയം നല്‍കിയിരിക്കുന്നത്. 27കാരനായ യഷ് ദയാലും താനും അഞ്ച് വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്നാണ് യുവതി പരാതിയില്‍ ബോധിപ്പിച്ചിട്ടുണ്ട്. ഇതിനിടെ പലപ്പോഴായി യഷ് തന്നെ വൈകാരികമായും മാനസികമായും ശാരീരികമായും ഉപയോഗിച്ചുവെന്നും പരാതിക്കാരി വ്യക്തമാക്കി. ആ സമയത്ത് തന്നെ യഷ് വിവാഹവാഗ്ദാനം നല്‍കിയെന്നും പരാതിയില്‍ പറയുന്നു. തന്നെ കുടുംബത്തിന് പരിചയപ്പെടുത്തിയ യഷിന്റെ പെരുമാറ്റം ഭര്‍ത്താവിന്റേത് പോലെ ആയിരുന്നുവെന്നും അതുവഴി വിശ്വാസം നേടിയെടുത്തുവെന്നും പരാതിക്കാരി വ്യക്തമാക്കി.

തങ്ങളുടെ പ്രണയ കാലത്ത് മറ്റ് സ്ത്രീകളുമായി യഷിന് ബന്ധമുണ്ടായിരുന്നു എന്നും യുവതി പരാതിയില്‍ പറയുന്നു. മാത്രമല്ല, ചോദ്യം ചെയ്തപ്പോള്‍ തനിക്കെതിരെ അക്രമണം അഴിച്ചു വിട്ടെന്നും യുവതി ആരോപിച്ചു. താരം തന്നില്‍ നിന്ന് പലപ്പോഴായി പണം വാങ്ങിയിട്ടുണ്ടെന്നും മുമ്പ് മറ്റ് സ്ത്രീകളോടും യഷ് ഇത്തരത്തില്‍ പെരുമാറിയിട്ടുണ്ടെന്നും പരാതിക്കാരി.

2025 ജൂണ്‍ 14ന് വനിതകളുടെ ഹെല്‍പ് ലൈന്‍ നമ്പറായ 181ല്‍ വിളിച്ച് താന്‍ പരാതിപ്പെട്ടതില്‍ നടപടികളൊന്നും ഉണ്ടാവാത്തതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടാന്‍ യുവതി തീരുമാനിച്ചത്. ആരോപണങ്ങള്‍ തെളിയിക്കുന്ന ചാറ്റുകള്‍, സ്‌ക്രീന്‍ഷോട്ടുകള്‍, വിഡിയോ കോളുകള്‍, ഫോട്ടോകള്‍ എന്നിവയൊക്കെ യുവതി സമര്‍പ്പിച്ചു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

സഞ്ജുവിനല്ല, ലോകകപ്പില്‍ അഭിഷേകിനൊപ്പം തകര്‍ത്തടിക്കാനാവുക ഇഷാന്‍ കിഷനെന്ന് തുറന്നുപറഞ്ഞ് പരിശീലകന്‍
ഏകദിനത്തില്‍ അവസാനം കളിച്ച മത്സരത്തില്‍ സെഞ്ചുറി, പക്ഷെ ജയ്സ്വാളിനെയും കാത്തിരിക്കുന്നത് സഞ്ജുവിന്‍റെ അതേവിധി