
ദുബായ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരിയിട്ടും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്‍റ് ടേബിളില്‍ മുന്നേറാനാവാതെ ഇന്ത്യ. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ഏഴ് ടെസ്റ്റുകളില്‍ നാലാം ജയമാണ് ഇന്ത്യ ഇന്ന് വിന്‍ഡീസിനെതിരെ നേടിയത്. ഏഴ് മത്സരങ്ങളില്‍ നാലു ജയവും രണ്ട് തോല്‍വിയും ഒരു സമനിലയുമുള്ള 52 പോയന്‍റും 61.90 പോയന്‍റ് ശതമാനവുമായി ഇന്ത്യ പോയന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് തന്നെയാണിപ്പോഴും.
വെറും രണ്ട് ടെസ്റ്റുകള്‍ മാത്രം കളിച്ച് ഒരു ജയവും ഒരു സമനിലയും അടക്കം 16 പോയന്‍റും 66.67 പോയന്‍റ് ശതമനാവുമുള്ള ശ്രീലങ്കയാണ് ഇന്ത്യക്ക് മുന്നില്‍ രണ്ടാമത്. നേരത്തെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ മൂന്ന് ടെസ്റ്റും ജയിച്ച് 36 പോയന്‍റും 100 പോയന്‍റ് ശതമാനവുമുള്ള ഓസ്ട്രേലിയയാണ് പോയന്‍റ് പട്ടികയില്‍ ഒന്നാമത്. 2025-27 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സര്‍ക്കിളില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് കളിച്ച ടീമും ഇന്ത്യയാണ്. ഏഴ് ടെസ്റ്റുകളാണ് ഇന്ത്യ ഇതുവരെ കളിച്ചത്.
അഞ്ച് ടെസ്റ്റില്‍ രണ്ട് ജയവും രണ്ട് തോല്‍വിയും ഒരു സമനിലയും അടക്കം 26 പോയന്‍റും 43.33 പോയന്‍റ് ശതമാനവുമുള്ള ഇംഗ്ലണ്ട് ആണ് പോയന്‍റ് പട്ടികയില്‍ ഇന്ത്യക്ക് പിന്നില്‍ നാലാമത്. രണ്ട് ടെസ്റ്റില്‍ ഒരു തോല്‍വിയും ഒരു സമനിലയും അടക്കം നാലു പോയന്‍റും16.67 പോയന്‍റ് ശതമാവുമുള്ള ബംഗ്ലാദേശ് ആണ് അഞ്ചാമത്. കളിച്ച അഞ്ച് ടെസ്റ്റും തോറ്റ വിന്‍ഡീസ് ആറാമതാണ്. പാകിസ്ഥാനും ദക്ഷിണാഫ്രിക്കയും തമ്മില്‍ നടക്കുന്ന ആദ്യ ടെസ്റ്റിന്‍റെ ഫലം വരുമ്പോള്‍ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്‍റ് ടേബിളില്‍ വീണ്ടും മാറ്റം വരും. ന്യൂസിലന്‍ഡ് ഇതുവരെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ഒരു മത്സരം പോലും കളിച്ചിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!