വരവറിയിച്ച് അമേരിക്കന്‍ ക്രിക്കറ്റ്! ബംഗ്ലാദേശിനെ നാണംകെടുത്തി; വിജയത്തിലേക്ക് നയിച്ചത് കോറി-ഹര്‍പ്രീത് സഖ്യം

Published : May 22, 2024, 10:23 AM IST
വരവറിയിച്ച് അമേരിക്കന്‍ ക്രിക്കറ്റ്! ബംഗ്ലാദേശിനെ നാണംകെടുത്തി; വിജയത്തിലേക്ക് നയിച്ചത് കോറി-ഹര്‍പ്രീത് സഖ്യം

Synopsis

കുഞ്ഞന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ യുഎസിന് അത്ര മോശമല്ലാത്ത തുടക്കമാണ് ലഭിച്ചത്. 8.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 65 റണ്‍സെടുക്കാന്‍ ബംഗ്ലാദേശിന് സാധിച്ചിരുന്നു.

ഹൂസ്റ്റണ്‍: ബംഗ്ലാദേശിനെതിരായ ആദ്യ ടി20യില്‍ അട്ടിമറി ജയം സ്വന്തമാക്കി യുഎസ്എ. ഹൂസ്റ്റണ്‍, പ്രയ്‌റി വ്യൂ ക്രിക്കറ്റ് സ്റ്റേഡിത്തില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു യുഎസിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ബംഗ്ലാദേശ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ യുഎസ് 19.3 ഓവറില് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. കോറി ആന്‍ഡേഴ്‌സണ്‍ (34) - ഹര്‍മീത് സിംഗ് (33) എന്നിവരുടെ ഇന്നിംഗ്‌സാണ് യുഎസിനെ വിജയത്തിലേക്ക് നയിച്ചത്.

കുഞ്ഞന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ യുഎസിന് അത്ര മോശമല്ലാത്ത തുടക്കമാണ് ലഭിച്ചത്. 8.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 65 റണ്‍സെടുക്കാന്‍ ബംഗ്ലാദേശിന് സാധിച്ചിരുന്നു. മൊനാങ്ക് പട്ടേല്‍ (12), ആന്‍ഡ്രീസ് ഗൗസ് (23) എന്നിവരാണ് ആദ്യം പുറത്തായത്. എന്നാല്‍ 13 റണ്‍സിന്റെ ഇടവേളയില്‍ രണ്ട് വിക്കറ്റ് കൂടി യുഎസിന് നഷ്ടമായി. സ്റ്റീവന്‍ ടെയ്‌ലര്‍ (28), ആരോണ്‍ ജോണ്‍സ് (4) എന്നിവരും പവലിയനില്‍ തിരിച്ചെത്തിയത്. നിതീഷ് കുമാര്‍ (10) കൂടി മടങ്ങിയതോടെ 14.5 ഓവറില്‍ അഞ്ചിന് 94 എന്ന നിലയിലായി യുഎസ്.

തുടര്‍ന്ന ആന്‍ഡേഴ്‌സണ്‍ - ഹര്‍മീത് കൂട്ടുകെട്ടാണ് യുഎസിനെ വിജയത്തിലേക്ക് നയിച്ചത്. ഇരുവരും 62 റണ്‍സ് കൂട്ടിചേര്‍ത്തു. രണ്ട് സിക്‌സുകളാണ് ആന്‍ഡേഴ്‌സന്റെ ഇന്നിംഗ്‌സില്‍ ഉണ്ടായിരുന്നത്. ഹര്‍ീത് മൂന്ന് സിക്‌സും രണ്ട് ഫോറും നേടി. ഇന്ത്യക്ക് വേണ്ടി മുമ്പ് അണ്ടര്‍ 19 ലോകകപ്പ് കളിച്ചിട്ടുള്ള താരമാണ് ഹര്‍മീത്. നേരത്തെ ബൗളിംഗിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാന്‍ ഹര്‍മീതിനായിരുന്നു. വിക്കറ്റൊന്നും നേടിയില്ലെങ്കിലും 27 റണ്‍സ് മാത്രമാണ് താരം വിട്ടുകൊടുത്തിരുന്നത്.

നേരത്തെ, ബംഗ്ലാദശ് നിരയില്‍ 58 റണ്‍സെടുത്ത തൗഹിദ് ഹൃദോയ്ക്ക് മാത്രമാണ് തിളങ്ങാന്‍ സാധിച്ചിരുന്നത്. മഹ്മുദുള്ളയാണ് (31) മികച്ച പ്രകടനം പുറത്തെടുത്ത മറ്റൊരു താരം. ഓപ്പണര്‍മാരായ ലിറ്റണ്‍ ദാസ് (14) - സൗമ്യ സര്‍ക്കാര്‍ (20) സഖ്യം നിരാശപ്പെടുത്തി. സ്‌കോര്‍ബോര്‍ഡില്‍ 34 റണ്‍സ് മാത്രമുള്ളപ്പോള്‍ ഇരുവരും മടങ്ങി. ന്ജമുള്‍ ഹുസൈന്‍ ഷാന്റോ (3), ഷാക്കിബ് അല്‍ ഹസന്‍ (6) എന്നിവര്‍ക്കും തിളങ്ങാനായില്ല. ജേകര്‍ അലി (9) പുറത്താവാതെ നിന്നു. യുഎസിന് വേണ്ടി സ്റ്റീഫന്‍ ടെയ്‌ലര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.
 

PREV
click me!

Recommended Stories

റെക്കോര്‍ഡുകളുടെ മാല തീര്‍ത്ത് വിരാട് കോലി; ഇതിഹാസങ്ങള്‍ ഇനി ഇന്ത്യന്‍ താരത്തിന് പിന്നില്‍
ആഷസ് ടെസ്റ്റ്: മൈക്കല്‍ നെസറിന് അഞ്ച് വിക്കറ്റ്, ഓസീസിന് 65 റണ്‍സ് വിജയലക്ഷ്യം