വിവാദ സ്പിന്നര്‍ ടീമില്‍, പാകിസ്ഥാന് ടോസ് നഷ്ടം; അമേരിക്കന്‍ ടീമില്‍ രണ്ട് മാറ്റം

Published : Feb 10, 2026, 06:59 PM IST
Babar Azam

Synopsis

ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ അമേരിക്കയ്ക്ക് ടോസ്. ആദ്യം ബാറ്റ് ചെയ്യുന്ന പാകിസ്ഥാന്‍ ടീമില്‍ വിവാദ സ്പിന്നര്‍ ഉസ്മാന്‍ താരിഖിനെ ഉള്‍പ്പെടുത്തി. അമേരിക്കന്‍ ടീമിലും രണ്ട് മാറ്റങ്ങളുണ്ട്.

കൊളംബോ: ടി20 ലോകകപ്പില്‍ അമേരിക്കയ്‌ക്കെതിരായ മത്സരത്തില്‍ പാകിസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്യും. കൊളംളോ, സിംഹളീസ് സ്‌പോര്‍ട്‌സ് ക്ലബില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ അമേരിക്കന്‍ ക്യാപ്റ്റന്‍ മൊനാങ്ക് പട്ടേല്‍ പാകിസ്ഥാനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഒരു മാറ്റവുമായിട്ടാണ് പാകിസ്ഥാന്‍ ഇറങ്ങുന്നത്. സല്‍മാന്‍ മിര്‍സയ്ക്ക് പകരം വിവാദ സ്പിന്നര്‍ ഉസ്മാന്‍ താരിഖിനെ ടീമില്‍ ഉള്‍പ്പെടുത്തി. അമേരിക്ക രണ്ട് മാറ്റം വരുത്തി അലി ഖാന് പകരം എഹ്‌സാന്‍ ആദില്‍ ടീമിലെത്തി. സായ്‌തേജ മുക്കാമല്ലയും പുറത്തായി. ഷയാന്‍ ജഹാഗിര്‍ പകരം ടീമിലെത്തി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

പാകിസ്ഥാന്‍: സയിം അയൂബ്, സാഹിബ്‌സാദ ഫര്‍ഹാന്‍, സല്‍മാന്‍ അഗ (ക്യാപ്റ്റന്‍), ബാബര്‍ അസം, ഉസ്മാന്‍ ഖാന്‍ (വിക്കറ്റ് കീപ്പര്‍), ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, ഫഹീം അഷ്‌റഫ്, ഷഹീന്‍ അഫ്രീദി, ഉസ്മാന്‍ താരിഖ്, അബ്രാര്‍ അഹമ്മദ്

അമേരിക്ക: ആന്‍ഡ്രീസ് ഗൗസ് (വിക്കറ്റ് കീപ്പര്‍), ഷയാന്‍ ജഹാംഗീര്‍, മോനാങ്ക് പട്ടേല്‍ (ക്യാപ്റ്റന്‍), മിലിന്ദ് കുമാര്‍, സഞ്ജയ് കൃഷ്ണമൂര്‍ത്തി, ശുഭം രഞ്ജനെ, ഹര്‍മീത് സിംഗ്, മുഹമ്മദ് മൊഹ്‌സിന്‍, ഷാഡ്‌ലി വാന്‍ ഷാല്‍ക്വിക്, ഇഹ്‌സാന്‍ ആദില്‍, സൗരഭ് നേത്രാവല്‍ക്കര്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

യുഎഇയെ തൂക്കിയെറിഞ്ഞ് ന്യൂസിലന്‍ഡ്; ടി20 ലോകകപ്പില്‍ 10 വിക്കറ്റിന്റെ കൂറ്റന്‍ ജയം
മലയാളി താരം ഷറഫുവിനും വസീമിനും അര്‍ധ സെഞ്ചുറി; ന്യൂസിലന്‍ഡിനെതിരെ യുഎഇക്ക് ഭേദപ്പെട്ട സ്‌കോര്‍