'ഞാൻ പറയുന്നത് കേൾക്കൂ', കിഷനെ നിർബന്ധിച്ച് ഡിആർഎസ് എടുപ്പിച്ച വൈഭവ്; ആദ്യ ശ്രമത്തിൽ വിജയം, പിന്നെ പണി പാളി

Published : Sep 08, 2026, 12:46 PM IST
Vaibhav Sooryavanshi DRS

Synopsis

മുകേഷ് കുമാർ എറിഞ്ഞ ആറാം ഓവറിലായിരുന്നു വൈഭവിന്‍റെ നിര്‍ണായക ഇടപെടൽ. മുകേഷ് കുമാര്‍ എറിഞ്ഞ പന്ത് റിക്കി ഭുയിയുടെ ബാറ്റിന്‍റെ അരികിൽ തട്ടി വിക്കറ്റ് കീപ്പർ കുമാർ കുഷാഗ്രയുടെ കൈകളിലേക്ക് എത്തിയെങ്കിലും അമ്പയർ ഔട്ട് അനുവദിച്ചില്ല.

ചെന്നൈ: ദുലീപ് ട്രോഫി ഫൈനലിൽ ഈസ്റ്റ് സോണിന്‍റെ കൂറ്റൻ സ്കോർ പിന്തുടരാനിറങ്ങിയ സൗത്ത് സോണിന് തുടക്കത്തിലെ അടിതെറ്റി. ഈസ്റ്റ് സോൺ ഉയർത്തിയ 708 റൺസെന്ന ഹിമാലയൻ സ്കോറിന് മറുപടിയുമായി ഇറങ്ങിയ സൗത്ത് സോണിന് ഓപ്പണർ റിക്കി ഭുയിയുടെ വിക്കറ്റാണ് തുടക്കത്തിലെ നഷ്ടമായത്. അതിന് കാരണക്കാരനായതാകട്ടെ വൈസ് ക്യാപ്റ്റൻ വൈഭവ് സൂര്യവംശിയും.

മുകേഷ് കുമാർ എറിഞ്ഞ ആറാം ഓവറിലായിരുന്നു വൈഭവിന്‍റെ നിര്‍ണായക ഇടപെടൽ. മുകേഷ് കുമാര്‍ എറിഞ്ഞ പന്ത് റിക്കി ഭുയിയുടെ ബാറ്റിന്‍റെ അരികിൽ തട്ടി വിക്കറ്റ് കീപ്പർ കുമാർ കുഷാഗ്രയുടെ കൈകളിലേക്ക് എത്തിയെങ്കിലും അമ്പയർ ഔട്ട് അനുവദിച്ചില്ല. എന്നാൽ പന്ത് ബാറ്റിൽ തട്ടിയെന്ന് ഉറപ്പായിരുന്ന സ്ലിപ്പിൽ ഫീല്‍ഡ് ചെയ്തിരുന്ന വൈഭവും വിക്കറ്റ് കീപ്പറും റിവ്യൂവിനായി ക്യാപ്റ്റനോട് അഭ്യർത്ഥിച്ചു. "നിങ്ങൾ ധൈര്യമായി റിവ്യൂ എടുത്തോളൂ, ഞാനല്ലേ പറയുന്നത്' എന്ന് വൈഭവ് സ്റ്റംപ് മൈക്കിലൂടെ ഇഷാനെ നിർബന്ധിക്കുന്നത് കേൾക്കാമായിരുന്നു. വൈഭവിന്‍റെ ആത്മവിശ്വാസത്തിൽ ഇഷാൻ ഡിആർഎസ് എടുക്കുകയും അൾട്രാഎഡ്ജിൽ പന്ത് റിക്കി ഭൂയിയുടെ ബാറ്റിൽ ഉരസിയതായി വ്യക്തമാകുകയും ചെയ്തതോടെ അമ്പയർ തീരുമാനം തിരുത്തി ഔട്ട് അനുവദിച്ചു.

തുടർന്ന് ദേവ്ദത്ത് പടിക്കലിനെതിരെയും വൈഭവിന്‍റെ നിർബന്ധപ്രകാരം ഈസ്റ്റ് സോൺ മറ്റൊരു റിവ്യൂ കൂടി എടുത്തുവെങ്കിലും, അത് വിക്കറ്റിന് പുറത്തായതിനാൽ ടീമിന് റിവ്യൂ നഷ്ടമായി. മത്സരത്തിൽ ഈസ്റ്റ് സോൺ പൂർണ്ണ ആധിപത്യമാണ് പുലർത്തുന്നത്. ക്യാപ്റ്റൻ ഇഷാൻ കിഷന്‍റെ ഡബിൾ സെഞ്ചുറിയും (270), കുമാർ കുശാഗ്രയുടെ സെഞ്ചുറിയും (101) വൈഭവ് സൂര്യവംശിയുടെ അതിവേഗ 44 റൺസുമാണ് ഈസ്റ്റ് സോണിന് 708 റൺസെന്ന കൂറ്റൻ സ്കോർ സമ്മാനിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇന്ത്യക്കെതിരായ ടി20 പോരാട്ടം, ടീമിനെ പ്രഖ്യാപിച്ച് ജപ്പാൻ; കെൻഡൽ കഡോവാക്കി ഫ്ലെമിംഗ് നായകൻ
'അയാൾ അവിടെയുള്ളിടത്തോളം കാലം പാകിസ്ഥാൻ ക്രിക്കറ്റ് രക്ഷപ്പെടില്ല', തുറന്നു പറഞ്ഞ് ജേസൺ ഗില്ലെസ്പി