വൈസ് ക്യാപ്റ്റനായി വൈഭവ് സൂര്യവംശി, ഇഷാന്‍ കിഷന്‍ നയിക്കും; മുഹമ്മദ് ഷമി ടീമില്‍, ദുലീപ് ട്രോഫി ഈസ്റ്റ് സോണ്‍ ടീം

Published : Jul 29, 2026, 08:56 PM IST
Vaibhav Suryavanshi

Synopsis

ദുലീപ് ട്രോഫിക്കുള്ള ഈസ്റ്റ് സോണ്‍ ടീമിനെ ഇഷാന്‍ കിഷന്‍ നയിക്കും. കൗമാര താരം വൈഭവ് സൂര്യവംശി വൈസ് ക്യാപ്റ്റനായപ്പോള്‍, തിരിച്ചുവരവ് ലക്ഷ്യമിടുന്ന മുഹമ്മദ് ഷമിയും ടീമില്‍ ഇടംപിടിച്ചു.

മുംബൈ: 2026-27 സീസണിലെ ദുലീപ് ട്രോഫിക്കുള്ള ഈസ്റ്റ് സോണ്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായി കൗമാര താരം വൈഭവ് സൂര്യവംശിയെ തെരഞ്ഞെടുത്തു. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍-ബാറ്റസ്മാന്‍ ഇഷാന്‍ കിഷന്‍ നയിക്കുന്ന ടീമിലാണ് പ്രധാന ചുമതല താരത്തിന് ലഭിച്ചിരിക്കുന്നത്. പരിചയസമ്പന്നനായ പേസ് ബൗളര്‍ മുഹമ്മദ് ഷമിയും ഈസ്റ്റ് സോണ്‍ സ്‌ക്വാഡില്‍ ഇടംനേടിയിട്ടുണ്ട്. യുവതാരത്തിന്റെ സമീപകാല പ്രകടനങ്ങളിലുള്ള സെലക്ടര്‍മാരുടെ വിശ്വാസമാണ് നിയമനത്തിലൂടെ വ്യക്തമാകുന്നത്. ആഭ്യന്തര ക്രിക്കറ്റിലും അന്താരാഷ്ട്ര തലത്തിലും മികച്ച പ്രകടനമാണ് ബിഹാര്‍ താരമായ സൂര്യവംശി കാഴ്ചവെക്കുന്നത്.

കഴിഞ്ഞ മാസം മാഞ്ചെസ്റ്ററില്‍ ഇംഗ്ലണ്ടിനെതിരെയുള്ള ടി20 മത്സരത്തിലൂടെയാണ് ഇടംകൈയന്‍ ഓപ്പണറായ സൂര്യവംശി ഇന്ത്യന്‍ സീനിയര്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് ഹരാരെയില്‍ സിംബാബ്വെയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ 49 പന്തില്‍ 81 റണ്‍സ് നേടി താരം തിളങ്ങിയിരുന്നു. ഐസിസി ടി20 റാങ്കിംഗില്‍ 230 സ്ഥാനങ്ങള്‍ ഉയര്‍ന്ന് വലിയ മുന്നേറ്റം നടത്തിയ അതേ ദിവസമാണ് ദുലീപ് ട്രോഫി വൈസ് ക്യാപ്റ്റനായി താരത്തിന്റെ നിയമനം വന്നിരിക്കുന്നത്. ഈസ്റ്റ് സോണ്‍ ടീമിനെ നയിക്കുന്ന ഇഷാന്‍ കിഷന് ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെച്ച് ദേശീയ ടീമിലെ തന്റെ സ്ഥാനം കൂടുതല്‍ ഉറപ്പിക്കാനുള്ള അവസരമാണിത്.

മുഹമ്മദ് ഷമിയും മറ്റ് പ്രമുഖ താരങ്ങളും

മുതിര്‍ന്ന പേസ് ബൗളര്‍ മുഹമ്മദ് ഷമിയാണ് ടീമിലെ മറ്റൊരു പ്രധാന ആകര്‍ഷണം. കഴിഞ്ഞ മാര്‍ച്ചിലെ ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം ഇന്ത്യന്‍ ടീമില്‍ കളിക്കാത്ത ഷമിക്ക്, വരാനിരിക്കുന്ന ശ്രീലങ്കന്‍ പരമ്പരയിലെ ടെസ്റ്റ് സ്‌ക്വാഡില്‍ ഇടംനേടാന്‍ സാധിച്ചിരുന്നില്ല. ദുലീപ് ട്രോഫിയിലെ മികച്ച പ്രകടനത്തിലൂടെ സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റാനാണ് താരം ലക്ഷ്യമിടുന്നത്. ഷമിക്കൊപ്പം മുകേഷ് കുമാര്‍, സുരാജ് സിന്ധു ജയ്‌സ്വാള്‍ എന്നിവരും പേസ് നിരയെ നയിക്കും. ബാറ്റിംഗ് നിരയില്‍ അഭിമന്യു ഈശ്വരന്‍, കുമാര്‍ കുഷാഗ്ര, വിരാട് സിംഗ്, അനുകുല്‍ റോയ്, ശുഭ്രാംശു സേനാപതി തുടങ്ങിയ പ്രമുഖ താരങ്ങളും ഈസ്റ്റ് സോണ്‍ സ്‌ക്വാഡില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ഈസ്റ്റ് സോണ്‍ ടീം: അഭിമന്യു ഈശ്വരന്‍, സുദീപ് കുമാര്‍ ഘരാമി, ഷഹബാസ് അഹമ്മദ്, സുരാജ് സിന്ധു ജൈസ്വാള്‍, മുഹമ്മദ് ഷമി, മുകേഷ് കുമാര്‍, ഇഷാന്‍ കിഷന്‍ (ക്യാപ്റ്റന്‍), കുമാര്‍ കുഷാഗ്ര, ശിഖര്‍ മോഹന്‍, അനുകുല്‍ റോയ്, വിരാട് സിംഗ്, ശുഭ്രാംശു സേനാപതി, വൈഭവ് സൂര്യവംശി (വൈസ് ക്യാപ്റ്റന്‍), ദെനീഷ് ദാസ്, അഭിജിത് സര്‍ക്കാര്‍.

സ്റ്റാന്‍ഡ്ബൈ താരങ്ങള്‍: ആയുഷ് ലോഹറുക, ശ്രീദാം പോള്‍, സാംബിത് എസ് ബറാള്‍, ശരണ്‍ദീപ് സിംഗ്, സ്വാസ്തിക് സാമാല്‍.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'സഞ്ജുവിന് അവസരം നൽകിയത് ശരിയായ തീരുമാനം'; പിന്തുണച്ചും മുന്നറിയിപ്പ് നൽകിയും വസീം ജാഫർ
വരുൺ ചക്രവര്‍ത്തിയുടെ പരിക്ക്; ഏഷ്യൻ ഗെയിംസ് ടീമിലെ പകരക്കാരനാവാൻ യഷ് രാജ് പുഞ്ച മുതൽ ക്രുനാൽ വരെ 3 പേര്‍