വരുൺ ചക്രവര്‍ത്തിയുടെ പരിക്ക്; ഏഷ്യൻ ഗെയിംസ് ടീമിലെ പകരക്കാരനാവാൻ യഷ് രാജ് പുഞ്ച മുതൽ ക്രുനാൽ വരെ 3 പേര്‍

Published : Sep 14, 2026, 10:28 PM IST
Krunal Pandya

Synopsis

വരുണിന്‍റെ പകരക്കാരനായി ടീമിലെത്താൻ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പിക്കപ്പെടുന്ന താരം ചൈനാമാൻ സ്പിന്നര്‍ കുൽദീപ് യാദവ് ആണ്.

ദില്ലി: അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിന് പിന്നാലെ സ്പിന്നർ വരുൺ ചക്രവർത്തിക്ക് പരിക്കേറ്റത് ഇന്ത്ക്ക് കനത്ത തിരിച്ചടിയായതിന് പിന്നാലെ ഏഷ്യൻ ഗെയിംസിലും വരുണ്‍ കളിക്കുന്ന കാര്യം സംശയത്തില്‍. അഫ്ഗാനിസ്ഥാനെതിരായ പരമ്പരയില്‍ നിന്ന് പുറത്തായ വരുണ്‍ ഏഷ്യൻ ഗെയിംസിലും കളിച്ചില്ലെങ്കില്‍ പകരക്കാരനായി ടീമിലെത്താൻ സാധ്യതയുള്ള താരങ്ങള്‍ ആരൊക്കെയെന്ന് നോക്കാം.

വരുണിന്‍റെ പകരക്കാരനായി ടീമിലെത്താൻ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പിക്കപ്പെടുന്ന താരം ചൈനാമാൻ സ്പിന്നര്‍ കുൽദീപ് യാദവ് ആണ്. ഇംഗ്ലണ്ടില്‍ കൗണ്ടി ചാമ്പ്യൻഷിപ്പിൽ ഒരു മത്സരത്തില്‍ 10 വിക്കറ്റുമായി തിളങ്ങിയ കുൽദീപ് മികച്ച ഫോമിലാണ്. കായികക്ഷമത തെളിയിച്ചാൽ വരുൺ ചക്രവർത്തിയുടെ 'മിസ്റ്ററി' ബോളിംഗിന് ഏറ്റവും അനുയോജ്യമായ പകക്കാരനായിരിക്കും കുൽദീപ് യാദവ്.

ഐപിഎല്ലില്‍ ആര്‍സിബിക്കായി തിലങ്ങിയ ക്രനാല്‍ പാണ്ഡ്യയെയും വരുണിന്‍റെ പകരക്കാരനായി ടീം മാനേജ്‌മെന്റ് പരിഗണിക്കാൻ സാധ്യതയുണ്ട്. അക്സർ പട്ടേലിനൊപ്പം മറ്റൊരു ഇടംകൈയ്യൻ സ്പിൻ ഓപ്ഷൻ കൂടിയാകുന്നതിനോടൊപ്പം ഇന്ത്യയുടെ ബാറ്റിംഗ് നിരയ്ക്ക് ആഴം കൂട്ടാനും ക്രുനാലിന് സാധിക്കുമെങ്കിലും ഇരുവരുടെയും ബൗളിംഗ് ശൈലികള്‍ ഏതാണ്ട് ഒരുപോലെയാണെന്നത് ക്രുനാലിന് തിരിച്ചടിയായേക്കും. 35കാരനായ ക്രുനാലിന് പ്രായവും വെല്ലുവിളിയാണ്.

യുവതാരങ്ങൾക്ക് അവസരം നൽകാനാണ് മാനേജ്‌മെന്‍റ് ഉദ്ദേശിക്കുന്നതെങ്കിൽ 20-കാരനായ യഷ് രാജ് പുഞ്ച മികച്ചൊരു ഓപ്ഷനാകുമെന്നാണ് വിലയിരുത്തൽ. ലെഗ് സ്പിന്നറായ യഷ് രാജ് വലിയ രീതിയിൽ പന്ത് ടേൺ ചെയ്യിക്കാനും കൃത്യമായ വേരിയേഷനുകൾ പുറത്തെടുക്കാനും കഴിവുള്ള താരമാണ്. ജപ്പാനിലെ വിക്കറ്റുകളിൽ വിദേശ ബാറ്റർമാരെ വട്ടം കറക്കാൻ യുവ സ്പിന്നർക്ക് സാധിക്കും. രവി ബിഷ്‌ണോയ്, വാഷിംഗ്ടൺ സുന്ദർ എന്നിവരുടെ സാന്നിധ്യമുള്ളതിനാൽ വലിയ സമ്മർദ്ദമില്ലാതെ യുവതാരത്തെ ടീമിലേക്ക് എത്തിക്കാനാവും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'സഞ്ജുവിന് അവസരം നൽകിയത് ശരിയായ തീരുമാനം'; പിന്തുണച്ചും മുന്നറിയിപ്പ് നൽകിയും വസീം ജാഫർ
'വൈഭവിനെയല്ല, ആദ്യ മത്സരത്തില്‍ തഴയേണ്ടിയിരുന്നത് അഭിഷേകിനെ'; ടീം തിരഞ്ഞെടുപ്പിനെ വിമർശിച്ച് ശ്രീകാന്ത്