Vijay Hazare Trophy : സര്‍വ്വീസസിനെതിരെ തകര്‍ച്ചയോടെ കേരളത്തിന്‍റെ തുടക്കം

By Web TeamFirst Published Dec 22, 2021, 9:56 AM IST
Highlights

കേരള ഇന്നിംഗ്‌സില്‍ ദിവേഷ് ഗുരുദേവ് എറിഞ്ഞ ഏഴാം ഓവറാണ് ഇരട്ട പ്രഹരം നല്‍കിയത്

ജയ്‌പൂര്‍: വിജയ് ഹസാരേ ട്രോഫി ഏകദിന ക്രിക്കറ്റില്‍ (Vijay Hazare Trophy 2021-22) സെമി ലക്ഷ്യമിട്ട് സര്‍വ്വീസസിനെതിരെ ഇറങ്ങിയ കേരളത്തിന് (Kerala vs Services Quarter Final 4) തുടക്കത്തിലെ വിക്കറ്റുകള്‍ നഷ്‌ടം. 12 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ രണ്ട് വിക്കറ്റിന് 50 റണ്‍സ് എന്ന നിലയിലാണ് കേരളം. രോഹന്‍ എസ് കുന്നുമ്മലും (Rohan S Kunnummal) വിനൂപ് ഷീലാ മനോഹരനുമാണ് (Vinoop Sheela Manoharan) ക്രീസില്‍. 

ടോസ് നേടിയ സര്‍വ്വീസസ് കേരളത്തെ ബാറ്റിംഗിനയക്കുകയായിരുന്നു. കേരള ഇന്നിംഗ്‌സില്‍ ദിവേഷ് ഗുരുദേവ് എറിഞ്ഞ ഏഴാം ഓവറാണ് ഇരട്ട പ്രഹരം നല്‍കിയത്. നാലാം പന്തില്‍ ഓപ്പണര്‍ മുഹമ്മദ് അസ്‌ഹറുദ്ദീന്‍ ബൗള്‍ഡ‍ായി. 17 പന്തില്‍ ഏഴ് റണ്‍സേ അസര്‍ നേടിയുള്ളൂ. തൊട്ടടുത്ത പന്തില്‍ ഓള്‍റൗണ്ടര്‍ ജലജ് സക്‌സേന ഗോള്‍ഡണ്‍ ഡക്കായി ദേവേന്ദറിന്‍റെ കൈകളിലെത്തി. 24 റണ്‍സിനിടെയാണ് കേരളത്തിന് രണ്ട് വിക്കറ്റ് നഷ്‌ടമായത്. 

കേരള പ്ലേയിംഗ് ഇലവന്‍

സഞ്ജു സാംസണ്‍(ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ജലജ് സക്‌സേന, ബേസില്‍ തമ്പി, മനു കൃഷ്‌ണന്‍, സച്ചിന്‍ ബേബി, വിഷ്‌ണു വിനോദ്, മുഹമ്മദ് അസ്‌ഹറുദ്ദീന്‍, നിധീഷ് എം ഡി, വിനൂപ് ഷീലാ മനോഹരന്‍, രോഹന്‍ എസ് കുന്നുമ്മല്‍, സിജോമോന്‍ ജോസഫ്. 

Kerala 50/2 in 11.6 Overs Scorecard:https://t.co/mffW797IBQ

— BCCI Domestic (@BCCIdomestic)

Kerala Blasters : ഗോളടി തുടരണം, വിജയവും! കളംനിറയാന്‍ കേരള ബ്ലാസ്റ്റേഴ്‌സ്; ഇന്ന് അയല്‍ക്കാരുടെ പോരാട്ടം

click me!