Fabulous Four in Cricket : എക്കാലത്തേയും ഫാബുലസ് ഫോര്‍; വിനോദ് കാംബ്ലിയുടെ പട്ടികയില്‍ മൂന്ന് ഇന്ത്യക്കാര്‍

Published : Dec 21, 2021, 07:15 PM IST
Fabulous Four in Cricket : എക്കാലത്തേയും ഫാബുലസ് ഫോര്‍; വിനോദ് കാംബ്ലിയുടെ പട്ടികയില്‍ മൂന്ന് ഇന്ത്യക്കാര്‍

Synopsis

പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം, ഓസ്‌ട്രേലിയന്‍ താരങ്ങളായ ഡേവിഡ് വാര്‍ണര്‍, മര്‍നസ് ലബുഷെയ്ന്‍ എന്നീ താരങ്ങളും സമീപകാല ഫോമിന്റെ അടിസ്ഥാനത്തില്‍ ഫാബുലസ് ഫോറില്‍ ഉള്‍പ്പെടാന്‍ യോഗ്യരാണ്. ഇക്കാര്യം ഒരിക്കല്‍ മുന്‍ പാകിസ്ഥാന്‍ താരം വസീം അക്രം പറയുകയും ചെയ്തു.

മുംബൈ: ആധുനിക ക്രിക്കറ്റിലെ ഫാബുലസ് ഫോര്‍ പട്ടികയില്‍ ഉള്‍പ്പെടുന്നത് വിരാട് കോലി (Virat Kohli), ജോ റൂട്ട് (Joe Root), സ്റ്റീവ് സ്മിത്ത (Steven Smith), കെയ്ന്‍ വില്യംസണ്‍ (Kane Williamson) എന്നീ താരങ്ങളാണ്. പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം, ഓസ്‌ട്രേലിയന്‍ താരങ്ങളായ ഡേവിഡ് വാര്‍ണര്‍, മര്‍നസ് ലബുഷെയ്ന്‍ എന്നീ താരങ്ങളും സമീപകാല ഫോമിന്റെ അടിസ്ഥാനത്തില്‍ ഫാബുലസ് ഫോറില്‍ ഉള്‍പ്പെടാന്‍ യോഗ്യരാണ്. ഇക്കാര്യം ഒരിക്കല്‍ മുന്‍ പാകിസ്ഥാന്‍ താരം വസീം അക്രം പറയുകയും ചെയ്തു.

ഓരോ കാലഘട്ടിത്തിളും ഫാബുലസ് ഫോറിനെ തിരഞ്ഞെടുക്കുക ബുദ്ധിമുട്ടേറിയ ജോലിയല്ല. എന്നാല്‍ എക്കാലത്തേയും ഫാബുലസ് ഫോറിനെ തിരഞ്ഞെടുക്കുക ബുദ്ധിമുട്ട് തന്നെയാണ്. അത്തരമൊരു തിരഞ്ഞെടുപ്പ് നടത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വിനോദ് കാംബ്ലി. അദ്ദേഹത്തിന്റെ ഫാബുലസ് ഫോറില്‍ മൂന്ന് ഇന്ത്യക്കാരാണെന്നുളളതാമ് പ്രത്യേകത. സുനില്‍ ഗവാസകര്‍, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിരാട് കോലി എന്നിവരാണ് ഇന്ത്യന്‍ താരങ്ങള്‍. വിന്‍ഡീസ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സാണ് നാലാമന്‍. 

125 ടെസ്റ്റില്‍ നിന്ന് 51.12 ശരാശരിയില്‍ 10122 റണ്‍സാണ് ഗവാസ്‌കര്‍ നേടിയിട്ടുള്ളത്. 108 ഏകദിനത്തില്‍ നിന്ന് 3092 റണ്‍സും അദ്ദേഹത്തിന്റെ പേരിലുണ്ട്. ടെസ്റ്റില്‍ 34 സെഞ്ച്വറിയും ഏകദിനത്തില്‍ ഒരു സെഞ്ച്വറിയും സ്വന്തമാക്കി. ടെസ്റ്റില്‍ ആദ്യമായി 10000 റണ്‍സ് പൂര്‍ത്തിയാക്കിയ താരവും ഗവാസ്‌കര്‍ തന്നെ.

ഓള്‍റൗണ്ടറായ റിച്ചാര്‍ഡ്‌സ് 121 ടെസ്റ്റില്‍ നിന്ന് 50.24 ശരാശരിയില്‍ 8540 റണ്‍സും 32 വിക്കറ്റും വീഴ്ത്തി. 187 ഏകദിത്തില്‍ നിന്ന് 47 ശരാശരിയില്‍ 6721 റണ്‍സും 118 വിക്കറ്റും സ്വന്തമാക്കി. സച്ചിനാവട്ടെ 200 ടെസ്റ്റില്‍ നിന്ന് 15921 റണ്‍സും 46 വിക്കറ്റും സ്വന്തമാക്കി. 463 ഏകദിനത്തില്‍ നിന്ന് 18426 റണ്‍സും 154 വിക്കറ്റുമാണ് സമ്പാദ്യം. ടെസ്റ്റില്‍ 51 സെഞ്ചുറിയും ഏകദിനത്തില്‍ 49 സെഞ്ചറിയും സ്വന്തമാക്കി.

കാംബ്ലിയുടെ പട്ടികയിലെ നാലാമനാണ് കോലി. മൂന്ന് ഫോര്‍മാറ്റിലും 50ന് മുകളില്‍ ശരാശരിയുള്ള ഏക താരമാണ് കോലി. 97 ടെസ്റ്റില്‍ നിന്ന് 7801 റണ്‍സും 254 ഏകദിനത്തില്‍ നിന്ന് 12169 റണ്‍സും 95 ടി20യില്‍ നിന്ന് 3227 റണ്‍സുമാണ് കോലിയുടെ പേരിലുള്ളത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

മെല്‍ബണ്‍ സൂപ്പര്‍ ലീഗ് ക്രിക്കറ്റ്: ഗ്രൂപ്പ് മല്‍സരങ്ങള്‍ പൂര്‍ത്തിയായി, കിരീട പോരാട്ടത്തിൽ 12 ടീമുകൾ
അണ്ടര്‍-19 വനിതാ ഏകദിന ടൂര്‍ണമെന്റ്: കേരളത്തെ ആറ് വിക്കറ്റിന് തോല്‍പ്പിച്ച് ഹരിയാന