
ലണ്ടന്‍: ഐസിസി വനിതാ ടി20 ലോകകപ്പിലെ നിര്‍ണ്ണായക ഇന്ത്യ- ഓസ്‌ട്രേലിയ മത്സരം കാണാന്‍ ലോര്‍ഡ്സ് സാക്ഷ്യം വഹിച്ചത് താരസംഗമത്തിന്. സെമി ഫൈനല്‍ സാധ്യതകള്‍ സജീവമാക്കാന്‍ വിജയം അനിവാര്യമായിരുന്ന മത്സരത്തില്‍, ഹര്‍മന്‍പ്രീത് കൗറും സംഘവും കളത്തിലിറങ്ങിയപ്പോള്‍ പിന്തുണയുമായി മുന്‍ ഇന്ത്യന്‍ താരങ്ങളും ഗ്യാലറിയിലുണ്ടായിരുന്നു. മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി, ഭാര്യ അനുഷ്‌ക ശര്‍മ്മയ്‌ക്കൊപ്പമാണ് മത്സരം കാണാന്‍ എത്തിയത്. ഒപ്പം മുന്‍ ഓപ്പണര്‍ ശിഖര്‍ ധവാനും സോഫി ഷൈനും ഗ്യാലറിയില്‍ ഉണ്ടായിരുന്നു.
ഇന്ത്യന്‍ ടീമിന്റെ മുന്‍ മുഖ്യ പരിശീലകന്‍ രവി ശാസ്ത്രിയും ലോര്‍ഡ്സിലെത്തി താരസാന്നിധ്യം കൊണ്ട് മത്സരം ശ്രദ്ധേയമാക്കി. ഇന്ത്യന്‍ ബാറ്റിംഗ് നിര മികച്ച തുടക്കം കുറിച്ചപ്പോള്‍ ഈ താരങ്ങള്‍ ഗ്യാലറിയില്‍ നിന്ന് കൈയടികളോടെ പിന്തുണ നല്‍കി.
ദക്ഷിണാഫ്രിക്ക ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയതോടെ ഇന്ത്യയ്ക്ക് ഈ മത്സരം സെമി പ്രവേശനത്തിന് അനിവാര്യമായി മാറിയിരുന്നു. ടൂര്‍ണമെന്റില്‍ ഇതുവരെ തോല്‍വി അറിയാത്ത ഓസ്‌ട്രേലിയക്കെതിരെ ബാറ്റര്‍മാര്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. നിശ്ചിത ഓവറില്‍ ഇന്ത്യ 170 റണ്‍സാണ് അടിച്ചൂകൂട്ടിയത്. ഓപ്പണര്‍മാരായ സ്മൃതി മന്ദാനയും ഷെഫാലി വര്‍മ്മയും ചേര്‍ന്ന് 9.1 ഓവറില്‍ 66 റണ്‍സ് അടിച്ചുകൂട്ടിക്കൊണ്ട് ഇന്ത്യയ്ക്ക് മികച്ച അടിത്തറ നല്‍കി. പിന്നീട് ക്രീസിലെത്തിയ നായിക ഹര്‍മന്‍പ്രീത് കൗര്‍ ഓസ്‌ട്രേലിയന്‍ ബൗളര്‍മാരെ ഗ്രൗണ്ടിന്റെ നാനാഭാഗത്തേക്ക് പായിച്ചു.
വെറും 25 പന്തില്‍ അര്‍ദ്ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ഹര്‍മന്‍പ്രീത്, വനിതാ ടി20 ലോകകപ്പ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും വേഗമേറിയ അര്‍ദ്ധ സെഞ്ച്വറി എന്ന റെക്കോര്‍ഡ് സ്വന്തമാക്കി. 27 പന്തില്‍ 56 റണ്‍സാണ് താരം അടിച്ചെടുത്തത്. ഇതില്‍ ആറ് ഫോറുകളും മൂന്ന് സിക്‌സറുകളും ഉള്‍പ്പെടുന്നു. ജെമീമ റോഡ്രിഗസ് (34 റണ്‍സ്) കൂടി ചേര്‍ന്നതോടെ
ലോര്‍ഡ്സില്‍ നമത്സരം കാണാന്‍ വലിയ ജനസഞ്ചയമാണ് എത്തിയത്. വനിതാ ക്രിക്കറ്റിന്റെ വളര്‍ന്നുവരുന്ന ജനപ്രീതിയുടെ തെളിവ് കൂടിയായിരുന്നു ഗ്യാലറിയിലെ ആവേശം. ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളുടെ സാന്നിധ്യം കൂടി ആയപ്പോള്‍, വനിതാ ടി20 ലോകകപ്പിലെ ഏറ്റവും ശ്രദ്ധേയമായ മുഹൂര്‍ത്തങ്ങളിലൊന്നായി ഈ മത്സരം മാറി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!