ഇന്ത്യയുടെ പുതിയ ജേഴ്സി അണിഞ്ഞ് രോഹിത്തും കോലിയും,ആരാധകര്‍ക്കും സ്വന്തമാക്കാം പുതിയ ജേഴ്സി; വില പ്രഖ്യാപിച്ചു

Published : Jun 03, 2023, 02:04 PM IST
 ഇന്ത്യയുടെ പുതിയ ജേഴ്സി അണിഞ്ഞ് രോഹിത്തും കോലിയും,ആരാധകര്‍ക്കും സ്വന്തമാക്കാം പുതിയ ജേഴ്സി; വില പ്രഖ്യാപിച്ചു

Synopsis

ഇന്ത്യയുടെ ടെസ്റ്റ് ജേഴ്സിയില്‍ മുമ്പ് ഇന്ത്യ എന്ന് കറുത്ത ആക്ഷരത്തിലാണ് എഴുതിയിരുന്നതെങ്കില്‍ പുതിയ ജേഴ്സിയില്‍ ഇത് നീലനിറത്തിലാണ്. ഏകദിന, ടി20 ടീമുകളുടെ ജേഴ്സിയും വനിതാ ടീമിന്‍റെ ജേഴ്സിയും അവതരിപ്പിച്ച അഡിഡാസ് താരങ്ങള്‍ ജേഴ്സി ധരിച്ചു നില്‍ക്കുന്ന പ്രൊമോ വീഡിയോയും പുറത്തുവിട്ടു.  

ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുന്നോടിയായി ഇന്ത്യയുടെ പുതിയ ടെസ്റ്റ് ജേഴ്സി അണിഞ്ഞ് നായകന്‍ രോഹിത് ശര്‍മയും വിരാട് കോലിയും. ഇന്ത്യയുടെ പുതിയ കിറ്റ് സ്പോണ്‍സര്‍മാരായ അഡിഡാസ് ഇന്ത്യയുടെ പുതിയ ജേഴ്സികള്‍ കഴ‍ഞ്ഞ ദിവസം പുറത്തിറക്കിയിരുന്നെങ്കില്‍ താരങ്ങള്‍ ജേഴ്സി അണിഞ്ഞു നില്‍ക്കുന്ന ചിത്രങ്ങള്‍ ഇപ്പോഴാണ് പുറത്തുവിടുന്നത്.

ഇന്ത്യയുടെ ടെസ്റ്റ് ജേഴ്സിയില്‍ മുമ്പ് ഇന്ത്യ എന്ന് കറുത്ത ആക്ഷരത്തിലാണ് എഴുതിയിരുന്നതെങ്കില്‍ പുതിയ ജേഴ്സിയില്‍ ഇത് നീലനിറത്തിലാണ്. ഏകദിന, ടി20 ടീമുകളുടെ ജേഴ്സിയും വനിതാ ടീമിന്‍റെ ജേഴ്സിയും അവതരിപ്പിച്ച അഡിഡാസ് താരങ്ങള്‍ ജേഴ്സി ധരിച്ചു നില്‍ക്കുന്ന പ്രൊമോ വീഡിയോയും പുറത്തുവിട്ടു.

ഇന്ത്യന്‍ ടീമിന്‍റെ ഔദ്യോഗിക ജേഴ്സികള്‍ നാളെ മുതല്‍ വില്‍പ്പനക്കുമെത്തും. ഇന്ത്യയുടെ ഏകദിന, ടെസ്റ്റ്, ടി20 ജേഴ്സികള്‍ക്ക് 4999 രൂപയാണ് അഡിഡാസ് വിലയിട്ടിരിക്കുന്നത്. ഏകദിന റിപ്ലിക്ക ജേഴ്സിക്ക് 2999 രൂപയും ഏകദിന ഫാന്‍ ജേഴ്സിക്ക് 999 രൂപയുമാണ് അഡിഡാസ് വിലയിട്ടിരിക്കന്നത്.

നൈക്കിക്ക് ശേഷം ഇതാദ്യമായാണ് ഒരു ലോകോത്തര കായിക ഉല്‍പന്ന നിര്‍മ്മാതാക്കള്‍ ടീം ഇന്ത്യയുടെ ജേഴ്‌സി ഒരുക്കുന്നത്. ഓസ്‌ട്രേലിയക്കെതിരെ ഓവലില്‍ ജൂണ്‍ ഏഴിന് ആരംഭിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ രോഹിത് ശര്‍മ്മയും കൂട്ടരും പുതിയ ജേഴ്‌സിയിലാണ് ഇറങ്ങുക.

ട്രെയിന്‍ ദുരന്തത്തില്‍ അനുശോചിച്ച് വിരാട് കോലി, ഗുസ്തി താരങ്ങളുടെ കാര്യത്തില്‍ മിണ്ടാത്തത് എന്തെന്ന് ആരാധകര്‍

അഞ്ച് വര്‍ഷത്തേക്ക് 2028 വരെയാണ് ഔദ്യോഗിക കിറ്റ് നിര്‍മ്മാതാക്കളായി അഡിഡാസുമായി ബിസിസിഐ കരാര്‍ ഒപ്പിട്ടിരിക്കുന്നത്. അഞ്ച് വര്‍ഷത്തേക്ക് 350 കോടി രൂപയോളം മൂല്യമുള്ളതാണ് കരാര്‍ തുക എന്നാണ് റിപ്പോര്‍ട്ട്. എംപിഎല്‍ സ്പോണ്‍സര്‍ഷിപ്പ് അവസാനിപ്പിച്ച ശേഷം കില്ലറായിരുന്നു ഇടക്കാലത്തേക്ക് ഇന്ത്യന്‍ ടീമിന്‍റെ ജേഴ്‌സി തയ്യാറാക്കിയിരുന്നത്. സീനിയര്‍ ടീമുകള്‍ക്ക് പുറമെ പുരുഷ, വനിതാ ക്രിക്കറ്റിലെ എല്ലാ പ്രായപരിധിയിലുള്ള ടീമുകളും അഡിഡാസിന്‍റെ കിറ്റാണ് ഇനി ധരിക്കുക.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

കാത്തിരിപ്പിനൊടുവില്‍ സഞ്ജു പ്ലേയിംഗ് ഇലവനിലേക്ക്?, 3 മാറ്റങ്ങള്‍ക്ക് സാധ്യത, നാലാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം
റെക്കോര്‍ഡിട്ട് ഗ്രീന്‍, ഞെട്ടിച്ച് പതിരാനയും ലിവിംഗ്സ്റ്റണും ഇംഗ്ലിസും ഐപിഎല്‍ താരലേലത്തിലെ വിലകൂടിയ വിദേശതാരങ്ങള്‍