
ബാര്‍ബഡോസ്: ഏകദിന ക്രിക്കറ്റില്‍ പുതിയ നാഴികക്കല്ലുകള്‍ ലക്ഷ്യമിട്ടാണ് വിരാട് കോലിയും രോഹിത് ശര്‍മയും വിന്‍ഡീസിനെതിരായ പരമ്പരയ്ക്ക് ഇറങ്ങുക. ഏകദിനത്തില്‍ 13000 റണ്‍സ് തികയ്ക്കാന്‍ കോലിക്ക് 102 റണ്‍സ് കൂടി മതി. കോലിക്കിപ്പോള്‍ 274 മത്സരങ്ങളില്‍ നിന്ന് 12898 റണ്‍സുണ്ട്. ഇതില്‍ 46 സെഞ്ച്വറിയും 65 അര്‍ധസെഞ്ച്വറിയും ഉള്‍പ്പെടുന്നു. ഏകദിന റണ്‍വേട്ടയില്‍ നാലാം സ്ഥാനത്താണിപ്പോള്‍ കോലി. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, കുമാര്‍ സംഗക്കാര, റിക്കി പോണ്ടിംഗ് എന്നിവരാണ് കോലിക്ക് മുന്നിലുള്ളത്.
രോഹിത് ശര്‍മയ്ക്ക് ഏകദിനത്തില്‍ പതിനായിരം റണ്‍സ് തികയ്ക്കാന്‍ 175 റണ്‍സ് കൂടി മതി. 175 റണ്‍സ് കൂടി നേടിയാല്‍ പതിനായിരം റണ്‍സ് തികയ്ക്കുന്ന ആറാമത്തെ ഇന്ത്യന്‍ താരമമെന്ന നേട്ടം കോലിക്ക് സ്വന്തമാകും. 243 ഏകദിനത്തില്‍ 30 സെഞ്ച്വറിയും 48 അര്‍ധസെഞ്ച്വറിയും ഉള്‍പ്പെടെയാണ് രോഹിത്് 9825 റണ്‍സെടുത്തത്. വൈകിട്ട് ഏഴിന് ബാര്‍ബഡോസിലാണ് മത്സരം. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ബാര്‍ബഡോസിലാണ് കളിക്കുന്നതെങ്കിലും രോഹിത് ശര്‍മയുടെയും സംഘത്തിന്റെയും മനസ്സ് ഇന്ത്യ വേദിയാവുന്ന ലോകകപ്പിലാണ്. സ്വന്തം കാണികള്‍ക്ക് മുന്നില്‍ ലോക പോരാട്ടത്തിന് ഇറങ്ങുംമുന്‍പ് കെട്ടുറപ്പുള്ള സംഘത്തെ വാര്‍ത്തെടുക്കുകയാണ് ടീം ഇന്ത്യയുടെ ലക്ഷ്യം.
യോഗ്യതാ റൗണ്ടിലെ വന്‍തകര്‍ച്ചയോടെ ചരിത്രത്തില്‍ ആദ്യമായി ലോകകപ്പ് മത്സരങ്ങള്‍ നഷ്ടമായ വിന്‍ഡീസിനിത് അഭിമാന പോരാട്ടം. രോഹിത്, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ് എന്നിവര്‍ ബാറ്റിംഗ് നിരയിലെത്തും. ഹാര്‍ദിക് പണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവര്‍ക്കൊപ്പം ഓള്‍റൗണ്ടറായി ടീമിലെത്താന്‍ അക്‌സര്‍ പട്ടേലും ഷാര്‍ദുല്‍ താക്കൂറും മത്സരിക്കും. വിക്കറ്റിന് പിന്നിലെത്താന്‍ സഞ്ജു സാംസണും ഇഷാന്‍ കിഷനുമുണ്ട്. സഞ്ജു വിക്കറ്റ് കീപ്പറാവാനാണ് സാധ്യത കൂടുതല്‍. ജസ്പ്രിത് ബുറയുടെയും ഷമിയുടെയും അഭാവത്തില്‍ പേസ് നിരയെ മുഹമ്മദ് സിറാജ് നയിക്കും.
ഇന്ത്യയുടെ സാധ്യതാ ടീം: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്, യൂസ്‌വേന്ദ്ര ചാഹല്‍.
വിക്കറ്റിന് പിന്നില്‍ സഞ്ജുവോ കിഷനോ? വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യം ഏകദിനം ഇന്ന്; സാധ്യതാ ഇലവന്‍